For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉടുപ്പ് വാങ്ങാനുള്ള പൈസ തരാം, സാനിയ ഇയ്യപ്പന്റെ ഫോട്ടോ ഷൂട്ടിന് രൂക്ഷ വിമർശനം....

    |

    വസ്ത്രധാരണത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ സൈബറാക്രമണം നേരിടേണ്ടി വന്ന താരമാണ് സാനിയ അയ്യപ്പൻ. താരത്തിന്റെ പല ചിത്രങ്ങളും വൻ വിമർശനങ്ങൾക്ക് വഴിവെയ്ക്കാറുണ്ട്. വസ്ത്രധാരണമാണ് ഇവരുടെ പ്രധാന പ്രശ്നം.വിമർശനങ്ങൾക്ക് ചെവി കൊടുക്കാത്ത് താരം തന്റെ സ്വപ്നങ്ങളുമായി സഞ്ചരിക്കുകയാണ്.

    saniya iyyappan

    മീനാക്ഷിയുടെ പ്രസവം എടുക്കാൻ മൊയ്തു ഡോക്ടർ, മായാവതി അമ്മയുടെ കുടുംബത്തിലേയ്ക്ക് പുതിയ അതിഥി

    കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു ഫോട്ടോ ഷൂട്ടാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. വെള്ള ഷർട്ട് ധരിച്ച് കൂളിംഗ് ഗ്ലാസും തൊപ്പിയും വെച്ചുള്ള ചിത്രമായിരുന്നു സാനിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചിത്രത്തിന് താഴെയായി മോശമായ കമന്റുകളായിരുന്നു പ്രത്യക്ഷപ്പെട്ടത്. ഒരു ഉടുപ്പ് വാങ്ങാനുള്ള പൈസ തരാം താങ്കളുടെ ദുരിതാശ്വാസനിധിയിലേയ്ക്ക്. പാവം ചൂട് എടുത്തു കാണും അതാകും താഴെ ഇടാഞ്ഞത് എന്നിങ്ങനെയുള്ള മോശമായ കമന്റുകളായിരുന്നു ചിത്രത്തിന് ലഭിച്ചത്. സൈബർ ആക്രമണം നേരിടേണ്ടി വന്നാലും താരത്തിന്റെ പല സ്റ്റൈലുകളും മോളിവുഡ് ഫാഷൻ കോളങ്ങളിലും സിനിമ പേജുകളിലും ചർച്ചയാകാറുണ്ട്.

    Stars including Dileep, Prithviraj and Biju Menon attended Director Sachy's funeral

    വെറുതെ സ്വന്തം പല്ലിട കുത്തി മണപ്പിക്കാൻ നിക്കണ്ട; ഫെഫ്ക്കയോട് ഷമ്മി തിലകൻ

    ദിവസങ്ങൾക്ക് മുൻപ് അതീവ ഗ്ലാമറസ് ലുക്കിൽ വസീഗര എന്ന് തുടങ്ങുന്ന തമിഴ് ഗാനത്തിന് ചുവട് വെച്ച് സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. സാനിയയും സുഹൃത്ത് റിനോഷും ചേർന്നാണ് ഡാൻസ് അവതരിപ്പിച്ചത്. ഗ്ലാമറസ് വേഷത്തിലായിരുന്നു സാനിയ വീഡിയോയിൽ എത്തിയത്. നടിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഡാൻസ് വീഡിയോ റിലീസ് ചെയ്തത്. മികച്ച പ്രേക്ഷകാഭിപ്രായമായിരുന്നു ഡാൻസ് വീഡിയോയ്ക്ക് ലഭിച്ചത്. സാനിയയും റിനോഷും ചേർന്നാണ് ഡാൻസ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

    അമ്മയുടെ നായകനാണ് ആരാധ്യയുടെ പ്രിയപ്പെട്ടവൻ, മകളുടെ ക്രഷിനെ പരിചയപ്പെടുത്തി ഐശ്വര്യ റായ്

    ക്വീന്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച് സാനിയ ചെറിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. വളരെ കുറച്ച് സമയം കൊണ്ട് തന്നെ മലയാളത്തിലെ മുൻ നിര താരങ്ങളോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം നടിയ്ക്ക് ലഭിച്ചു. നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിൽ ജാൻവി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പതിനെട്ടാം പടി, പ്രേതം2 തുടങ്ങിയ ചിത്രങ്ങളും താരത്തിന്റെ കരിയറിലെ മികച്ച സിനിമകളായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് സാനിയ.

    ഭാമയുടേയും അരുണിന്റേയും സ്പെഷ്യൽ ഡേ, ആ മനോഹരമായ ചിത്രം പങ്കുവെച്ച് നടി

    English summary
    New Photoshoot Stills Of Saniya Iyyappan Invites Cyber Attack
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X