വീണ്ടും താരപുത്രന്റെ അരങ്ങറ്റം, മലയാള സിനിമയെ കീഴടക്കുമോ? ഈ ആഴ്ച റിലീസിനെത്തുന്ന സിനിമകളിവയാണ്...
2018 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം നല്ല വര്‍ഷമായിരിക്കും. ഇത്രയും കാലമായി പ്രേക്ഷകര്‍ കാത്തിരുന്ന താരപുത്രന്‍ സിനിമയിലെത്തി തന്റെ കഴിവ് തെളിയിച്ചിരുന്നു. ഒപ്പം മികച്ചതെന്ന വിലയിരുത്തലുകളുമായി നിരവധി സിനിമകളായിരുന്നു റിലീസിനെത്തിയത്.
ഫെബ്രുവരിയിലെ കണക്ക് നോക്കുകയാണെങ്കില്‍ രണ്ട് ബയോപിക്കുകളും കൂട്ടത്തിലുണ്ട്. വരും ദിവസങ്ങളില്‍ റിലീസിനൊരുങ്ങുന്ന നിരവധി സിനിമകളാണുള്ളത്. അക്കൂട്ടത്തില്‍ മറ്റൊരു താരപുത്രന്റെ അരങ്ങേറ്റം ഉണ്ടെന്നുള്ളതാണ് സവിശേഷത. നിലവില്‍ ഈ ആഴ്ച റിലീസ് പ്രഖ്യാപിച്ച സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം..

കല്യാണം..
പ്രണവ് മോഹന്‍ലാലിന് ശേഷം മലയാള സിനിമയിലേക്ക് മറ്റൊരു താരപുത്രന്‍ കൂടി നായകനാവുകയാണ്. നടന്‍ മുകേഷിന്റെ മകന്‍ ശ്രാവണ്‍ മുകേഷാണ് കല്യാണം എന്ന സിനിമയിലൂടെ നായകനായി സിനിമയിലേക്കെത്തുന്നത്. ശ്രാവണിന്റെ സിനിമ ഈ ഫെബ്രുവരി 23 നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. രാജേഷ് നായരാണ് സിനിമ സംവിധാനം ചെയ്യുന്നത്.

സുഖമാണോ ദാവിദേ
ഭഗത് മാനുവല്‍, മാസ്റ്റര്‍ ചേദന്‍ ലാല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് സുഖമാണോ ദാവിദേ. പപ്പായ് ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമ അനൂപ് ചന്ദ്രന്‍, രാജന്‍ മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. സിനിമയും ഫെബ്രുവരി 23 ന് തിയറ്ററുകളിലേക്ക് എ്ത്തും.

ബോണ്‍സായ്
ദളിത് മനുഷ്യരുടെ അതിജീവനത്തിന്റെ കഥയുമായി നിര്‍മിക്കുന്ന സിനിമയാണ് ബോണ്‍സായ്. മനോജ് കെ ജയനും ലെനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ഫെബ്രുവരി 23 ന് തന്നെ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

കിണര്‍
മലയാളത്തിലും തമിഴിലും ഒരോ സമയം നിര്‍മ്മിക്കുന്ന സിനിമയാണ് കിണര്‍. കുടിവെള്ളക്ഷാമം പ്രമേയമാക്കിയാണ് സിനിമ ഒരുക്കുന്നത്. ജയപ്രദ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ എംഎ നിഷാദാണ് സംവിധാനം ചെയ്യുന്നത്. സിനിമ ഈ 23 നായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്.

കല വിപ്ലവം പ്രണയം
നവാഗതനായ ജിതിന്‍ ജിത്തു സംവിധാനം ചെയ്യുന്ന സിനിമയാണ് കല വിപ്ലവം പ്രണയം. അന്‍സണ്‍ പോള്‍, ബൈജു കുറുപ്പ്, ഗായത്രി സുരേഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ഈ ആഴ്ച തന്നെ റിലീസിനെത്തുമെന്നാണ് കരുതുന്നത്. ഫെബ്രുവരി 23 ന് എത്തുന്ന സിനിമകളുടെ പട്ടികയില്‍ സിനിമയുമുണ്ട്.


Click it and Unblock the Notifications











