എന്തൊരു സുന്ദരിയാടി നീ... ഭാവനയോട് സയനോര! പുതിയ ഗെറ്റപ്പിന്റെ സൂത്രം വെളിപ്പെടുത്തി നടി...
മലയാളത്തിലും തെന്നിന്ത്യൻ സിനിമയിലും ഒരുപോലെ ആരാധകരുളള താരമാണ് ഭാവന. മലയാളത്തിലൂടെയാണ് തുടക്കമെങ്കിലും തമിഴ് തെലുങ്ക്, കന്നഡ സിനിമ മേഖലയിലും വളരെ ചുരുങ്ങിയ സമയം കൊണ്ട് ഭാവന തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. അന്യഭാഷ ചിത്രങ്ങളിലാണ് ഭാവന കൂടുതൽ സജീവം. 2017 ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമായ ആദം ജോണിലാണ് ഭാവന ഏറ്റവും ഒടുവിൽ അഭിനയിച്ചത്. മലയാള സിനിമയിൽ സജീവമല്ലെങ്കിലും പ്രേക്ഷകരുമായ വളരെ അടുത്ത ബന്ധമാണ് ഭാവനയ്ക്ക് ഉള്ളത്. സോഷ്യൽ മീഡിയയിലൂടെ താരത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകർ തിരക്കാറുണ്ട്. ആരാധകർക്ക് മറുപടി നൽകാനും ഭാവന ശ്രമിക്കാറുണ്ട്. .
സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ഭാവന. തന്റെ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവെയ്ക്കാറുണ്ട് . മികച്ച പ്രേക്ഷക പ്രതികരണമാണ് സമൂഹമാധ്യത്തിലൂടെ താരത്തിന് ലഭിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങാവുന്നത് ഭാവനയുടെ അതിമനോഹരമായ ചിത്രമാണ്. സാരിയിൽ അതീവ സുന്ദരിയായിട്ടുള്ള ചിത്രം നടി തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇത്രയും സുന്ദരിയായി ഭാവനയെ കണ്ടിട്ടില്ലെന്നാണ് പ്രേക്ഷകരും അടുത്ത സുഹൃത്തുക്കളും പറയുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ ചർച്ചയായ ലുക്കിന് പിന്നിലുള്ള കൈകളെ കുറിച്ച് കുറിച്ച് വെളിപ്പെടുത്തുകയാണ് ഭാവന. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം . സരിഗമപ ഗ്രാൻഡ് ഫിനാലെ വേദിയിലായിരുന്നു ഭാവന മലയാളി പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ലോക്ക് ഡൗണിന് ശേഷമുള്ള ഭാവനയുടെ ആദ്യത്തെ ക്യാമറ എൻട്രിയായിരുന്നു ഇത്. സാരിയിൽ അതിമനോഹരിയായിട്ടായിരുന്നു ഭാവന ഗ്രാൻഡ് ഫിനാലെ വേദിയിൽ എത്തിയത്. ഭാവനയ്ക്കൊപ്പം അന്നബെന്നും ഫിനാലെയിൽ അതിഥിയായി എത്തിയിരുന്നു. താരത്തിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്തിരുന്നു. ഇപ്പോഴിത ഈ ലുക്കിന് പിന്നിലുള്ളകൈകളെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഭാവന,. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇതിന കുറിച്ച് താരം വെളിപ്പെടുത്തിയിരിക്കുന്നത്.
Recommended Video

ഭാവനയെ സുന്ദരിയാക്കായതിന് പിന്നിൽ പ്രവർത്തിച്ചത്. മേക്കപ്പ് ആർട്ടിസ്റ്റും നടിയുടെ അടുത്ത സുഹൃത്തുമായ രഞ്ജു രഞ്ജിമാർ ആണ്. ഭാവന തന്റെ ചിത്രങ്ങൾക്കൊപ്പ കുറിച്ചിട്ടുണ്ട്. പിസ്ത ഗ്രീനിൽ ഉള്ള സാരിയ്ക്ക് ഡയമണ്ട് ലുക്കിലുള്ള ആഭരണങ്ങൾ ആണ് താരം അണിഞ്ഞിരിക്കുന്നത്. കൂടാതെ സാരിയ്ക്ക് ലൈറ്റ് മേക്കാപ്പാണ് നടി ഉപയോഗിച്ചിരിക്കുന്നത്. ഇതാണ് ഭാവനയെ കൂടുതൽ സുന്ദരിയാക്കിയിരിക്കുന്നത്. പ്രണവ് രാജ് ആണ് ചിത്രങ്ങൾ പകർത്തിയത്. വിവാഹത്തിനും ഭാവനയെ അണിയിച്ചൊരുക്കിയത് രഞ്ജി രഞ്ജിമാർ ആയിരുന്നു. താരത്തിന്റ വിവാഹം ലുക്ക് അന്ന് വലിയ ചർച്ച വിഷയമായിരുന്നു.

ഭാവനയുടെ ചിത്രം ആരാധകർക്കിടയിൽ മാത്രമല്ല സുഹൃത്തുക്കൾക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്. ഭാവനയുട പുതിയ ലുക്കിനെ പ്രശംസിച്ച് കൂട്ടുകാരികളും രംഗത്തെത്തിയിട്ടുണ്ട്. ഗായിക സയനോര ഫിലിപ്പ്, നടി മ്യദുല മുരളി എന്നിവരാണ് താരത്തിന്റെ സൗന്ദര്യത്തിനെ കുറിച്ചുള്ള കമന്റുമായി എത്തിയിരിക്കുന്നത്. എന്തൊരു സുന്ദരിയാടി നീ എന്റമ്മോ.. എന്നായിരുന്നു സയനോര കമന്റ് ചെയ്തത്. സുന്ദരി എന്ന് വിളിച്ച് കൊണ്ട് മൃദുലയും രംഗത്തെത്തിയിരുന്നു. ഭാഷ വ്യത്യാസമില്ലാതെ ആരാധകരും താരത്തിന്റെ ലുക്കിനെ പുകഴ്ത്തി രംഗത്തെത്തുകയായിരുന്നു. ആരാധകർക്കെല്ലാം മറുപടി കൊടുക്കാനും താരം ശ്രമിച്ചിട്ടുണ്ട്.

വിവാഹ ശേഷമാണ് ഭാവന സോഷ്യൽ മീഡിയയിൽ സജീവമായത്. ഭർത്താവിനോടൊപ്പമുള്ള ചിത്രങ്ങളും തങ്ങളുടെ രസകരമായ നിമിഷങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. വിവാഹ ശേഷം കൂടുതൽ സുന്ദരിയായിരിക്കുകയാണ് ഭാവന. 2018 ലാണ് കന്നഡ സിനിമ നിർമ്മാതാവായ നവീനുമായുള്ള ഭാവനയുടെ വിവഹം കഴിയുന്നത്. വിവാഹത്തിന് ശേഷവും താരം സിനിമയിൽ സജീവമാകുകയായിരുന്നു. 96 ന്റെ കന്നഡ പതിപ്പിൽ ഭാവനയായിരുന്നു ജാനുവായി എത്തിയത്.


Click it and Unblock the Notifications