ദിലീപ് പേരില്‍ മാറ്റം വരുത്തിയോ? ചര്‍ച്ചയായി പുതിയ സിനിമയുടെ പോസ്റ്റര്‍
കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ വിജയത്തിലൂടെ കഴിഞ്ഞ വര്‍ഷം തിളങ്ങിയ താരമാണ് ദിലീപ്. ബാലന്‍ വക്കീലിന് പിന്നാലെ മൈ സാന്റ എന്ന ചിത്രവും ജനപ്രിയ നായകന്റെതായി വിജയം നേടിയിരുന്നു. ഇക്കൊല്ലവും കൈനിറയെ ചിത്രങ്ങളാണ് ദിലീപിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥനിലാണ് നടന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
അറുപതു വയസുകാരന്റെ റോളില്‍ ദിലീപ് എത്തുന്ന സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെയാണ് ആരംഭിച്ചത്. ഉര്‍വ്വശി ദിലീപീന്റെ നായികയായി എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. സിനിമയില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് നടന്‍ എത്തുന്നത്.

കേശു ഈ വീടീന്റെ നാഥന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. കഥാപാത്രത്തിന് വേണ്ടി രൂപമാറ്റം വരുത്താറുളള താരം ഇത്തവണയും ഞെട്ടിച്ചുകൊണ്ടാണ് എത്തുന്നത്. മുന്‍പ് കുഞ്ഞിക്കൂനന്‍, ചാന്തുപൊട്ട്, പച്ചക്കുതിര, മായാമോഹിനി തുടങ്ങിയ സിനിമകളില്‍ മേക്കോവറുകളിലൂടെ പ്രേക്ഷകരെ ദിലീപ് വിസ്മയിപ്പിച്ചിരുന്നു.

ഇത്തവണയും അത് ആവര്‍ത്തിച്ചുകൊണ്ടാണ് കേശു ഈ വീടിന്റെ നാഥനില്‍ പ്രായമുളള ഗെറ്റപ്പില്‍ ദിലീപ് എത്തുന്നത്. സിനിമയിലെ ദിലീപിന്റെ മേക്കോവറിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. അതേസമയം തന്നെ നടന്റെ പേരിന്റെ പുതിയ സ്‌പെല്ലിങും ചര്‍ച്ചയായി മാറിയിരുന്നു. dileep എന്നതിന് പകരം dilieep എന്നാണ് കേശു ഈ വീടിന്റെ നാഥന്‍ പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.

അതേസമയം ഇത് സിനിമയ്ക്ക് വേണ്ടി മാത്രമാണോ അതോ ഔദ്യോഗികമായാണോ മാറ്റമെന്നത് വ്യക്തമല്ല. ദിലീപിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ മൈ സാന്റ പോസ്റ്ററില്‍ പഴയ സ്‌പെലിംഗോടു കൂടി തന്നെയാണ് ദിലീപ് എന്ന് എഴുതിയിരുന്നത്. മുന്‍പ് സംവിധായകന്‍ ജോഷി, നടി റോമ തുടങ്ങിയവര്‍ തങ്ങളുടെ പേരിന്റെ ഇംഗ്ലീഷ് സ്‌പെലിംഗില്‍ വ്യത്യാസം വരുത്തിയിരുന്നു.

തന്റെ പേരിനൊപ്പം ഒരു y എന്ന് ജോഷി കൂട്ടിച്ചേര്‍ത്തിരുന്നു. ഇംഗ്ലീഷ് പേരിനൊപ്പം h എന്ന് കൂടിയാണ് നടി റോമ കൂട്ടിച്ചേര്‍ത്തത്. മുന്‍പ് സംഖ്യാ ശാസ്ത്ര പഠനം അനുസരിച്ച് ഭാഗ്യം വരുന്നതിനായി നിരവധി താരങ്ങള്‍ തങ്ങളുടെ പേരില്‍ മാറ്റം വരുത്തിയിരുന്നു. മലയാളത്തിനൊപ്പം ഹിന്ദി,തമിഴ് താരങ്ങളുമാണ് മാറ്റം വരുത്തിയിരുന്നത്. ഇക്കൂട്ടത്തില്‍ ദിലീപും അംഗമായോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇക്കാര്യത്തില്‍ നടന്റെ ഭാഗത്തുനിന്നും ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. കേശു ഈ വീടിന്റെ നാഥന്റെ പുതിയ പോസ്റ്ററുകള്‍ വരുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications