മഞ്ജു വാര്യരാണോ ഇത്? കാളിദാസിനും അജുവിനുമൊപ്പം ലേഡി സൂപ്പര്‍ സ്റ്റാര്‍! കണ്ണ് തള്ളി ആരാധകരും!

മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് മഞ്ജു വാര്യര്‍. സാക്ഷ്യമെന്ന ചിത്രത്തിലൂടെയായിരുന്നു താരം സിനിമയില്‍ തുടക്കം കുറിച്ചത്. യുവജനോത്സവ വേദിയില്‍ നിന്നുമെത്തിയ താരത്തെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. ഇടയ്കത്ക് സിനിമയില്‍ നിന്നും മാറിനിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായാണ് ആരാധകര്‍ ഈ താരത്തെ വിശേഷിപ്പിക്കാറുള്ളത്. ലോക് ഡൗണ്‍ കാലമായതിനാല്‍ സഹോദരനും അമ്മയ്ക്കുമൊപ്പം വീട്ടിലാണ് താരം.

നൃത്തപരിശീലനത്തിനിടയിലെ വീഡിയോ പങ്കുവെച്ച് മഞ്ജു വാര്യര്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇതിന് ശേഷമായി പങ്കുവെച്ച ചിത്രവും ഇന്‍സ്റ്റഗ്രാമിലൂടെ വൈറലായി മാറിയിരുന്നു. മകളായ മീനാക്ഷിക്കൊപ്പമുള്ള ചിത്രം കാണാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്. ഭാവനയും ദീപ്തിയും ജോത്സനയുമുള്‍പ്പടെ നിരവധി പേരായിരുന്നു ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയത്. ഇപ്പോഴിതാ കാളിദാസ് ജയറാമാണ് താരത്തിനൊപ്പമുള്ള ചിത്രവുമായി എത്തിയിട്ടുള്ളത്.

Manju Warrier

നേരത്തെയും മഞ്ജു വാര്യര്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കാളിദാസ് എത്തിയിരുന്നു. ഇത് കണ്ടോ ഞാന്‍ എന്താണ് ഫോണ്‍ ഗാലറിയില്‍ നിന്നും ഇന്ന് കണ്ടുപിടിച്ചതെന്ന് എന്ന അടിക്കുറിപ്പോടെയായിരുന്നു മുന്‍പ് കാളിദാസ് മഞ്ജുവിനൊപ്പമുളള ചിത്രം പോസ്റ്റ് ചെയ്തത്. താരത്തെ ടാഗ് ചെയ്തായിരുന്നു പോസ്റ്റ്. മിസ് യൂ പെരേര എന്ന കമന്‍റുമായി മഞ്ജു വാര്യരും എത്തിയിരുന്നു. മിസ്റ്റര്‍ പെരേര എന്ന് തിരുത്തണമെന്നാവശ്യപ്പെട്ടായിരുന്നു കാളിദാസ് പിന്നീട് എത്തിയത്. ഇത്തവണത്തെ ഫോട്ടോയില്‍ അജു വര്‍ഗീസും ഒ്പ്പമുണ്ട്.

സന്തോഷ് ശിവന്‍ ചിത്രമായ ജാക്ക് ആന്‍ഡ് ജില്ലില്‍ കാളിദാസും മഞ്ജു വാര്യരും ഒരുമിച്ച് അഭിനയിച്ചിരുന്നു. മരക്കാര്‍ അറബിക്കടലിന്‍റെ സിംഹമാണ് അടുത്തതായി തിയേറ്ററുകളിലേക്കെത്തുന്ന സിനിമ. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തിയേറ്ററുകളും അടച്ചിടുകയായിരുന്നു. ഇതോടെയാണ് ഈ സിനിമയുടെ റിലീസ് മാറ്റിയത്. മധു വാര്യര്‍ ചിത്രമായ ലളിതം സുന്ദരം, ദ പ്രീസ്റ്റ്, ചതുര്‍മുഖം, കയറ്റം തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിക്കുന്നുണ്ട്.

ജാക് ആന്‍ഡ് ജില്‍ എന്ന ക്യാപ്ഷനോടെയായിരുന്നു കാളിദാസ് ചിത്രം പോസ്റ്റ് ചെയ്തത്.ഇത് മഞ്ജു ചേച്ചിയാണോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. ഈ ലുക്കില്‍ കണ്ടിട്ട് മനസ്സിലായില്ലെന്ന കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്. ഇതിനകം തന്നെ ചിത്രവും പോസ്റ്റും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X