ചതുർ മുഖം ലുക്കിൽ മഞ്ജു! ഒരു രക്ഷയുമില്ലെന്ന് ആരാധകർ, ചിത്രം വൈറലാകുന്നു
ലോക്ക് ഡൗൺ ആരംഭിച്ചതോടെ സോഷ്യൽ മീഡിയയിൽ മഞ്ജു വാര്യർ കൂടുതൽ സജീവമായിരിക്കുകയാണ്. അമ്മയ്ക്കും സഹോദരൻ മധു വാര്യർക്കുമൊപ്പമാണ് മഞ്ജു ഇപ്പോഴുള്ളത്. ഷൂട്ടിങ് തിരക്കുകളോ മറ്റുളള തിരക്കുകളോ ഇല്ലാതെ കുടുംബത്തോടൊപ്പം ഓരോ നിമിഷവും ആഘോഷിക്കുകയാണ്. വീട്ടിൽ നിന്നുള്ള മനോഹരമായ നിമിഷങ്ങൾ മഞ്ജു തന്റെ സോഷ്യൽ മീഡയ പേജിൽ പങ്കുവെയ്ക്കാറുണ്ട്. അപ്രതീക്ഷിതമായ ലഭിച്ച അവധി ദിനങ്ങൾ ക്രിയാത്മകമായി വിനിയോഗിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ലേഡി സൂപ്പർസ്റ്റാർ.

നൃത്തം ചെയ്യുന്നതിന്റേയും വീണ വായിക്കുന്നതിന്റേയും മറ്റ് വീഡിയോകളും ചിത്രങ്ങളും ദിവസങ്ങൾക്ക് മുൻപ് മഞ്ജു പങ്കുവെച്ചിരുന്നു. താരത്തിന്റെ വീണ വായന പ്രേക്ഷകരെ അക്ഷരം പ്രതി ഞെട്ടിച്ചിരുന്നു. ഇത് അധികമാർക്കും അറിയാത്ത ഒരു രഹസ്യമായിരുന്നു. ലോക്ക് ഡൗണിൽ വീട്ടിലായതോടെ പഴയ ചില കഴിവുകൾ താരം പൊടി തട്ടിയെടുക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മഞ്ജു വാര്യരുടെ അതിമനോഹരമായ ഒരു ചിത്രമാണ്. താരത്തിന്റെ ലുക്ക് കണ്ട് ഞെട്ടി നിൽക്കുകയാണ് പ്രേക്ഷകർ.
മഞ്ജുവാര്യരുടെ ഏറ്റവും പുതിയ ചിത്രമാണ് ചതുർമുഖം. അതിമനോഹരമായ ലുക്കിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു ചതുർമുഖം ഗെറ്റപ്പിലുളള ചിത്രമാണ് മഞ്ജു പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നത് . പിങ്ക് നിറത്തിലുള്ള സൽവാറിൽ സിമ്പിൽ ലുക്കിൽ നിലക്കുന്ന ചിത്രമാണിത്. മഞ്ജുവിന്റെ ചതുർമുഖം ഗെറ്റപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം പകർത്തിയതിന് രാഹുൽ സത്യനുളള കടപ്പാടും താരം നൽകിയിട്ടുണ്ട്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മഞ്ജുവാര്യർ ചിത്രമാണ് ചതുർമുഖം. ലേഡി സൂപ്പർ സ്റ്റാറിനൊപ്പം നടൻ സണ്ണി വെയ്നും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട് .ഒരു ഹൊറർ ചിത്രമാണിത്. ഏപ്രില്‍ 20-ന് ആയിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്യാനായിരുന്നത്. എന്നാൽ ലോക്ക് ഡൗൺ കൊവിഡ് പശ്ചാത്തലത്തി റിലീസ് ഡേറ്റ് മേയ് ഒന്നിലേക്ക് മറ്റുകയായിരുന്നു. എന്നാൽ ലോക്ക് ഡൗൺ നീണ്ടു പോകുന്ന പശ്ചാത്തലത്തിൽ പുതിയ തിയതി തീരുമാനിച്ചിട്ടില്ല.


Click it and Unblock the Notifications