ഇതാണ് വീട്ടിൽ ഇരിക്കാനുള്ള ഏറ്റവും നല്ല വഴി, കൂട്ടിന് ശ്രീനാഥ് ഭാസിയുമുണ്ട്, ദുൽഖറിന്റെ വീഡിയോ
ലോക്ക് ഡൗൺ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്ന ഒരു മേഖലയാണ് സിനിമ. കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ സിനിമ ഷൂട്ടിങ്ങുകൾ നിർത്തി വയ്ക്കുകയും താരങ്ങൾ ലോക്കേഷനുകളിൽ നിന്ന് വീടുകളിലേയ്ക്ക് പോകുകയും ചെയ്തു. അപ്രതീക്ഷിതമായി ലഭിച്ച അവധി ദിനങ്ങൾ കുടുംബാംഗങ്ങൾക്കൊപ്പം ആഘോഷമാക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ തങ്ങളുടെ ലോക്ക് ഡൗൺ വിനോദങ്ങളും വിശേഷങ്ങളും കൃത്യമായി ആരാധകരോട് പങ്കുവെയ്ക്കുമായിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ദുൽഖർ സൽമാന്റെ രസകരമായ ലോക്ക് ഡൗൺ വീഡിയോയാണ്. പബ്ജി കളിക്കുന്നതിന്റെ വീഡിയോയാണ് താരം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്നത്. ലോക്ക് ഡൗൺ ദുൽഖറിനെ ഒരു പബ്ജി ആരാധകനാക്കിയിരിക്കുകയാണ് . വീട്ടിൽ ഇരിക്കാനുള്ള ഏറ്റവും നല്ല വഴി എന്നാണ് ദുൽഖർ പറയുന്നത്. കൂട്ടിന് ശ്രീനാഥ് ഭാസിയുമുണ്ട്.പബ്ജി വളരെ സൂപ്പറാണെന്നും സുഹൃത്തുക്കളെല്ലാവരും ഒരു റൂമിലാണെന്ന് തോന്നുമെന്നും ദുൽഖർ പറയുന്നു. കൂടാതെ ആരാധകരോട് ടിപ്സും താരം ചോദിക്കുന്നുണ്ട്. ദുൽഖറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. താരത്തിന് നിർദ്ദേശവുമായി നിരവധി ആരാധകർ രംഗത്തെത്തിയിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ദുൽഖർ. ലോക്ക് ഡൗൺ ആയതോട് കൂടി കൂടുതൽ സജീവമായിരിക്കുകയാണ്. വീട്ടിനുള്ളിലെ മനോഹര നിമിഷങ്ങൾ ദുൽഖർ പങ്കുവെയ്ക്കാറുണ്ട്. ദിവസങ്ങൾക്ക് മുമ്പായിരുന്നു ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രമായ കുറിപ്പിന്റെ പുതിയ പോസ്റ്റർ എത്തിയത്.കോട്ടും കൂളിംഗ് ഗ്ലാസ്സുമായി സ്റ്റൈലിഷ് ഗെറ്റപ്പിലാണ് പോസ്റ്ററില്‍ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രം പെരുന്നാൾ റിലീസായിട്ടായിരുന്നു എത്തേണ്ടിയിരുന്നത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവച്ചിരിക്കുകയാണ് റിലീസ്.
ദുൽഖറിന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് കുറിപ്പ് ഒരുക്കുന്നത്. ദുൽഖർ-ശ്രീനാഥ് കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്.35 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. ദുല്‍ഖറിന്‍റെ കരിയറിലെ ഉയര്‍ന്ന ബജറ്റ് ആണിത്.ദുല്‍ഖറിന്‍റെ നിര്‍മ്മാണക്കമ്പനിയായ വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ജിതിൻ കെ ജോസിന്‍റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ് . പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ദുൽഖർ സൽമാൻ ചിത്രമാണിത്.


Click it and Unblock the Notifications











