twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപാണ് ഞെട്ടിച്ചത്, വിട്ടു കൊടുക്കാതെ മമ്മൂട്ടിയും ദുല്‍ഖറും!ന്യൂയര്‍ ദിനത്തിലെ ചില സര്‍പ്രൈസുകള്‍

    |

    വീണ്ടുമൊരു പുതുവര്‍ഷം പിറന്നതിന്റെ സന്തോഷത്തില്‍ സര്‍പ്രൈസുകളുടെ പെരുമഴയാണ് മലയാള സിനിമാലോകത്ത്. മുന്‍കൂട്ടി അറിയിച്ചിരുന്നതും അല്ലാതെയുമായി നിരവധി സിനിമകളുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകളാണ് പുറത്ത് വന്നത്. അതില്‍ താരരാജാക്കന്മാര്‍ മുതല്‍ യുവതാരങ്ങളുമുണ്ട്. മമ്മൂട്ടിയും ദുല്‍ഖറും വൈകുന്നേരമാണ് ആരാധകരെ അത്ഭുതപ്പെടുത്തിയത്.

    മോഹന്‍ലാലും നിസാരമാക്കിയില്ല. പുതിയ സിനിമയിലെ കലക്കന്‍ പാട്ട് ആയിരുന്നു പുറത്ത് വിട്ടത്. കൂട്ടത്തില്‍ ഞെട്ടിച്ചത് ദിലീപായിരുന്നു. അത്തരത്തില്‍ ന്യൂയര്‍ ദിനത്തില്‍ തരംഗമുണ്ടാക്കിയ താരരാജാക്കന്മാരുടെ ചില പോസ്റ്ററുകള്‍ ഇതൊക്കയാണ്.

    ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍

    ന്യൂയര്‍ ദിനത്തില്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരുന്നു. വരനെ ആവശ്യമുണ്ട് എന്നാണ് സിനിമയുടെ പേര്. പോസ്റ്ററില്‍ വ്യത്യസ്ത കാണിച്ച് ഒരു പത്ര പരസ്യത്തിന്റെ രൂപത്തിലാണ് ടൈറ്റില്‍ പോസറ്റര്‍ തയ്യാറാക്കിയത്. ദുല്‍ഖറിനൊപ്പം സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും ഫസ്റ്റ് ലുക്കിലുണ്ടായിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ സിനിമ തിയറ്ററുകളിലേക്ക് എത്തും.

    ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍

    പുതുവര്‍ഷദിനത്തില്‍ ഇറങ്ങിയ സൂപ്പര്‍ താരങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളില്‍ ഏറ്റവുമധികം ഞെട്ടിച്ചത് ദിലീപാണ്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയിലെ പോസ്റ്ററാണ് പുറത്ത് വന്നത്. 60 വയസുള്ള ആളുടെ ഗെറ്റപ്പിലാണ് ദിലീപ് അഭിനയിക്കുന്നതെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും അതിശയിപ്പിക്കുന്ന മേക്കവറാണ് താരം നടത്തിയിരിക്കുന്നത്. കഷണ്ടി തലയും കുടവയറുമെല്ലാം ചാടി പെര്‍ഫെക്ട് ലുക്കിലാണ് എത്തിയത്. ദേശീയ പുരസ്‌കാര ജേതാവ് സജീവ് പാഴൂര്‍ ആണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഉര്‍വശിയാണ് ദിലീപിന്റെ നായിക.

    ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍

    മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് പുതുവര്‍ഷാരംഭത്തില്‍ തന്നെ തുടങ്ങിയിരുന്നു. ഇതിന്റെ സന്തോഷത്തിനൊപ്പം പൊളിറ്റിക്കല്‍ ഡ്രാമയായി ഒരുക്കുന്ന വണ്‍ എന്ന സിനിമയില്‍ നിന്നും മമ്മൂട്ടിയുടെ ക്യാരക്ടര്‍ പോസ്റ്ററും പുറത്ത് വന്നു. കടക്കല്‍ ചന്ദ്രന്‍ എന്ന പേരുള്ള മുഖ്യമന്ത്രിയുടെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഒരു രാഷ്ട്രീയക്കാരന്റെ ലുക്കില്‍ വെള്ള നിറമുള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് നില്‍ക്കുന്ന ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ബോബി-സഞ്ജയ് കൂട്ടുകെട്ടിലാണ് തിരക്കഥ തയ്യാറാക്കിയത്.

    ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍

    മമ്മൂട്ടിയുടെ സിനിമയുടെ പോസ്റ്റര്‍ വന്നതിന് പിന്നാലെ തന്നെ ദുല്‍ഖര്‍ സല്‍മാനും സിനിമാപ്രേമികളെ ആവേശത്തിലാക്കി. ദുല്‍ഖര്‍ നായകനാവുന്ന കുറുപ്പ് എന്ന സിനിമയില്‍ നിന്നുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുതുവര്‍ഷദിനത്തില്‍ പുറത്ത് വിട്ടത്. പല നാടുകള്‍ പല നാളുകള്‍ പല രൂപങ്ങള്‍. എല്ലാം ഇവിടെ തുടങ്ങുന്നു... എന്ന ക്യാപ്ഷനോടെ ആയിരുന്നു കുറുപ്പ് പോസ്റ്റര്‍ ഇറക്കിയത്. കോട്ടും കൂളിംഗ് ഗ്ലാസും ധരിച്ച് ഇതുവരെ ആരും കാണാത്ത ഗെറ്റപ്പിലാണ് പോസ്റ്ററില്‍ ദുല്‍ഖര്‍ എത്തിയത്. ഇന്‍ഷൂറന്‍സ് തുക നേടുന്നതിന് വേണ്ടി തന്നോട് സാമ്യമുള്ള ചാക്കോ എന്ന വ്യക്തിയെ കൊന്ന് മൃതദേഹം കത്തിച്ച് നാട് വിട്ട കുപ്രസിദ്ധ പിടികിട്ടാപുള്ളി സുകുമാര കുറുപ്പിന്റെ കഥയാണ് സിനിമയുടെ ഇതിവൃത്തം.

    ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍

    ടൊവിനോ തോമസ് നായകനാവുന്ന ഏറ്റവും പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്്. അജയന്റെ രണ്ടാം മോഷണം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റിനൊപ്പം പോസ്റ്ററും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. വളരെ വ്യത്യസ്തമായ അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് വേഷങ്ങളിലാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. ജിതിന്‍ ലാല്‍ ആണ് സംവിധാനം.

     ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍

    ദുല്‍ഖറിന്റെ സഹനടനായി കൂടുതലും അഭിനയിച്ചിട്ടുള്ള ജേക്കബ് ഗ്രിഗറി ആദ്യമായി നായകനായെത്തുന്ന 'സിനിമയും ന്യൂയര്‍ ദിനത്തില്‍ പ്രഖ്യാപിച്ചു. 'മണിയറയിലെ അശോകന്‍' എന്ന പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. അനുപമ പരമേശ്വരനാണ് നായിക. ഷംസു സൈബ ആണ് സംവിധാനം ചെയ്യുന്നത്.

    ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍

    ആന്റണി വര്‍ഗീസിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് മേരി ജാന്‍. നവാഗതനായ അഭിഷേക് കെ. എസ് സംവിധാനം ചെയുന്ന ചിത്രം പുതുവര്‍ഷ ദിനത്തിലാണ് പ്രഖ്യാപിച്ചത്. ഒപ്പം ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിരുന്നു. 2020 ല്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ ആന്റണി വര്‍ഗീസിനൊപ്പം പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും അണിനിരക്കുന്നു. അനുരാജ് ഒ ബിയാണ് രചന. നര്‍മ്മത്തിനും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നല്‍കി നിര്‍മ്മിക്കുന്ന സിനിമയാണെന്നാണ് സൂചന.

    English summary
    New Year Special Malayalam First Look Posters
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X