യുവകൃഷ്ണയുടെ നെഞ്ചോട് ചേര്‍ന്ന് മൃദുല വിജയ്, സ്റ്റാര്‍ മാജിക് വേദിക്ക് പിന്നിലെ ചിത്രങ്ങള്‍ വൈറല്‍
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട തരജോഡികളാണ് യുവകൃഷ്ണയും മൃദുല വിജയും. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. എന്‍ഗേജ്‌മെന്റിന്‍രെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. രേഖ രതീഷായിരുന്നു ഇവരുടെ വിവാഹത്തിന് നിമിത്തമായത്. രണ്ടാള്‍ക്കും വിവാഹം ആലോചിക്കുന്ന സമയമാണെന്ന് അറിയുമായിരുന്നു. നിങ്ങള്‍ക്ക് രണ്ടാള്‍ക്കും ഒന്നിച്ചൂടേയെന്നായിരുന്നു യുവയോടും മൃദുലയോടും രേഖ ചോദിച്ചത്.
ജാതകം ചേരുമെന്ന് മനസ്സിലായതോടെയായിരുന്നു പെണ്ണുകാണല്‍ നടത്തിയത്. അതിന് ശേഷമായി വിവാഹനിശ്ചയം നടത്താനായി തീരുമാനിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് യുവയും മൃദുലയും. ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. യുവയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമായെത്തിയിരിക്കുകയാണ് മൃദുല.

കുഞ്ഞൂട്ടനൊപ്പം ഞാന്‍ ഫ്രൂട്ട് ബിയിലേക്ക് എത്തിയെന്ന് പറഞ്ഞായിരുന്നു യുവ ചിത്രം പോസ്റ്റ് ചെയ്തത്. നിരവധി താരങ്ങളാണ് ഫ്രൂട്ട് ബിയിലേക്ക് എത്തിയ വിശേഷം പങ്കുവെച്ചെത്തിയത്. ഞങ്ങള്‍ ഇവിടെയെത്തി, ഇതാണ് ആ പരീക്ഷണമെന്ന് പറഞ്ഞായിരുന്നു മൃദുല എത്തിയത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തത്.

അഭിനയ രംഗത്ത് സജീവമാണെങ്കിലും ഇരുവരും ഒരുമിച്ചെത്തിയിട്ടില്ല. അടുത്തിടെ സ്റ്റാര്‍ മാജിക് വേദിയില്‍ ഇരുവരും ഒരുമിച്ചെത്തിയിരുന്നു. പാട്ടും ഡാന്‍സുമൊക്കെയായി ആരാധകരെ സന്തോഷിപ്പിച്ചാണ് താരങ്ങള്‍ മടങ്ങിയത്. യുവയെ പരിചയപ്പെട്ടതിനെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമെല്ലാം താരം തുറന്നുപറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇവരുടെ തുറന്നുപറച്ചില്‍ വൈറലായി മാറിയിരുന്നു. യുവയില്‍ ഏറെ പ്രിയപ്പെട്ട കാര്യങ്ങളെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു.
Recommended Video
വിവാഹ ശേഷവും മൃദുല അഭിനയിക്കുന്നതില്‍ തനിക്ക് വിരോധമില്ലെന്നായിരുന്നു യുവ പറഞ്ഞത്. അതേക്കുറിച്ചൊക്കെ നേരത്തെ തന്നെ സംസാരിച്ചിരുന്നു. ഒരുദിവസം കൊണ്ട് സംസാരിച്ച് സെറ്റായവരാണ് തങ്ങള്‍ ഇരുവരുമെന്ന് താരങ്ങള്‍ പറഞ്ഞിരുന്നു. 10 ദിവസം കൊണ്ടാണ് വിവാഹനിശ്ചയം തീരുമാനിച്ചത്. വിവാഹത്തിനായി ഇനിയും മാസങ്ങളുണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു.


Click it and Unblock the Notifications











