യുവകൃഷ്ണയും മൃദുലയും അണിഞ്ഞ മോതിരം, എന്‍റെ രാജകുമാരി വജ്രം പോലെ തിളങ്ങട്ടെയെന്ന് യുവ
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം പ്രണയജോഡികളായി മാറിയിരിക്കുകയാണ് യുവകൃഷ്ണയും മൃദുല വിജയും. അടുത്തിടെയായിരുന്നു ഇരുവരുടെ വിവാഹനിശ്ചയം നടത്തിയത്. പ്രണയവിവാഹമല്ല തങ്ങളുടേതെന്ന് ഇരുവരും പറഞ്ഞിരുന്നു. എന്‍ഗേജ്‌മെന്റ് ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
മൃദുലയും യുവയും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. വിവാഹത്തീയതി എന്നാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും വൈകാതെ തന്നെയുണ്ടാവുമെന്നാണ് അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്. മഞ്ഞില്‍ വിരിഞ്ഞ പൂവ് നായകന്റേയും പൂക്കാലം വരവായി നായികയുടേയും വിവാഹത്തിനായി ആരാധകരും കാത്തിരിക്കുകയാണ്. എന്‍ഗേജ്മെന്‍റ് റിംഗിന്‍റെ ചിത്രവുമായാണ് മൃദുലയും യുവയും എത്തിയിട്ടുള്ളത്.

സ്റ്റാര്‍ മാജിക്കിലെത്തി
എന്‍ഗേജ്‌മെന്റിന് മുന്നോടിയായി തങ്ങള്‍ കണ്ടുമുട്ടിയതിനെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ ഇരുവരും പറഞ്ഞിരുന്നു. ഇവരുടെ യൂട്യൂബ് ചാനലും ആരാധകര്‍ ഏറ്റെടുത്തിരുന്നു. സ്‌ക്രീനില്‍ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും സ്റ്റാര്‍ മാജിക്കിലേക്ക് ഇരുവരും ഒരുമിച്ചെത്തിയിരുന്നു. അടുത്തിടെയായിരുന്നു യുവ ഈ പരിപാടിയിലേക്ക് എത്തിയത്. മൃദുലയും യുവയും ഒരുമിച്ച് വരണമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. കാത്തിരിപ്പിന് വിരാമമിട്ടായിരുന്നു ഇരുവരും സ്റ്റാര്‍ മാജിക്കിലേക്ക് ഒരുമിച്ചെത്തിയത്.

എന്‍ഗേജ്‌മെന്റ് റിങ്ങ്
സോഷ്യല്‍ മീഡിയയില്‍ സജീവമായ യുവയും മൃദുലയും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ജീവിതത്തിലെ മനോഹരനിമിഷങ്ങളെക്കുറിച്ച് പറഞ്ഞാണ് ഇരുവരും എത്താറുള്ളത്. എന്‍ഗേജ്‌മെന്റ് റിങ്ങ് ചേര്‍ത്തുവെച്ചുള്ള ചിത്രമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. എന്റെ രാഞ്ജി എപ്പോഴും വജ്രമായി തിളങ്ങട്ടെയെന്ന ക്യാപ്ഷനോടെയായിരുന്നു യുവ ഫോട്ടോ പോസ്റ്റ് ചെയ്തത്. നീയാണ് എന്റെ നല്ലപാതിയെന്ന് പറഞ്ഞായിരുന്നു മൃദുല ചിത്രം പോസ്റ്റ് ചെയ്തത്.

ഹാപ്പി ഫാമിലി
താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരായിരുന്നു ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയത്. കുടുംബസമേതമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തും ഇരുവരും എത്തിയിരുന്നു. ഹാപ്പി ഫാമിലിയെന്ന ക്യാപ്ഷനായിരുന്നു മൃദുല ചിത്രത്തിന് നല്‍കിയത്. മൃദുലയുടെ സഹോദരിയും അഭിനേത്രിയുമായ പാര്‍വതിയും അരുണും സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങളുമായെത്തിയിരുന്നു.

പാര്‍വതിയും അരുണും
വിവാഹനിശ്ചയത്തിന് മുന്‍പുള്ള വീഡിയോ പകര്‍ത്തിയത് അരുണായിരുന്നു. കുടുംബവിളക്ക് പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു പാര്‍വതിയും അരുണും പ്രണയത്തിലായത്. മൂന്ന് മാസത്തെ പ്രണയത്തിനൊടുവിലായി ഇരുവരും രഹസ്യവിവാഹം നടത്തുകയായിരുന്നു. തുടക്കത്തിലെ എതിര്‍പ്പുകളെല്ലാം മാറ്റി വീട്ടുകാര്‍ ഇവരെ സ്വീകരിക്കുകയായിരുന്നു. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും വിവാഹ ശേഷമുള്ള വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും പാര്‍വതിയും അരുണും എത്തിയിരുന്നു.
Recommended Video

രേഖ രതീഷ്
മൃദുലയുടേയും യുവയുടേയും അമ്മയായി അഭിനയിച്ചിട്ടുണ്ട് രേഖ രതീഷ്. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മകനാണ് യുവയെന്നായിരുന്നു രേഖ പറഞ്ഞത്.ഇരുവരേയും ചേര്‍ത്തുവെച്ചത് രേഖ രതീഷായിരുന്നു. യുവതാരങ്ങളെ ഒന്നിപ്പിച്ചത്. രേഖ രതീഷിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. അടുത്ത വര്‍ഷത്തെ പിറന്നാളാഘോഷത്തിനിടയിലായിരുന്നു വീണ്ടും കണ്ടത്. ആ സമയത്തായിരുന്നു വിവാഹലോചന സജീവമായത്. ജാതകം ചേര്‍ന്നതോടെ വിവാഹം തീരുമാനിക്കുകയായിരുന്നു.


Click it and Unblock the Notifications