'മുഖത്ത് ചെരുപ്പ് കൊണ്ട് അടി കിട്ടിയതിന് തുല്യം, ഏറ്റവും സുന്ദരിയായ സ്ത്രീയോടൊപ്പം'; ഭാര്യയ്ക്കൊപ്പം അശോക്!

സോഷ്യൽമീഡിയയുടെ വരവോടെയാണ് സെലിബ്രിറ്റി വിവാഹങ്ങൾ ഇത്രയധികം ആഘോഷിക്കപ്പെട്ട് തുടങ്ങിയത്. പണ്ടൊക്കെ പത്രങ്ങളിലും സിനിമാ മാ​ഗസീനുകളിലും ഫോട്ടോ വരുമ്പോഴാണ് തങ്ങൾക്ക് പ്രിയപ്പെട്ട താരങ്ങൾ വിവാഹിതരായി എന്ന കാര്യം ആരാധകർ പോലും അറിയുന്നത്.

ഇപ്പോൾ വിവാഹനിശ്ചയം മുതൽ റിസപ്ഷന്റെ വരെ വീഡിയോകൾ തത്സമയം സോഷ്യൽമീഡിയ വഴി ആരാധകരിലേക്കും പ്രേക്ഷകരിലേക്കും എത്തും. പ്രിയപ്പെട്ട താരങ്ങളുടെ വിവാഹം നേരിട്ട് കണ്ട അനുഭൂതിയാണ് ആരാധകർക്ക് ലഭിക്കാറുള്ളതെങ്കിലും ചിലപ്പോഴൊക്കെ ചില ദോഷങ്ങളും ന്യൂതന സാങ്കേതിക വിദ്യകളുടെ കടന്ന് വരവ് മൂലം ഉണ്ടായിട്ടുണ്ട്.

സെലിബ്രിറ്റി വിവാഹങ്ങൾ നടന്ന് കഴിയുമ്പോൾ തന്നെ സോഷ്യൽമീഡിയ ചിത്രങ്ങളും വീഡിയോകളും വിലയിരുത്തുകയും വിമർശിക്കുകയും കമന്റുകളിലൂടെ പരിഹസിക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. പലരും മുഖമില്ലാത്ത പ്രൊഫൈലുകളിലൂടെ വന്നാണ് ഇത്തരം വിമർശനങ്ങൾ നടത്തുന്നത്.

Ashok Selvan

അത്തരത്തിൽ കഴിഞ്ഞ ദിവസം മുതൽ ഏറ്റവും കൂടുതൽ വിമർശനം കേൾക്കുന്ന കപ്പിളാണ് തമിഴ് യുവതാരങ്ങളായ അശോക് സെൽവനും ഭാര്യയും നടിയുമായ കീർത്തി പാണ്ഡ്യനും. നിര്‍മാതാവും നടനുമായ അരുണ്‍ പാണ്ഡ്യന്‍റെ ഇളയ മകളാണ് കീര്‍ത്തി പാണ്ഡ്യന്‍. ഈറോഡ് സ്വദേശിയാണ് അശോക് സെൽവൻ. വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.

സിനിമയിലെ സഹപ്രവർത്തകർക്കായി റിസപ്‌ഷനും താരദമ്പതികൾ നടത്തിയിരുന്നു. തമിഴിലെ യുവനടൻ എന്ന പേരിൽ ഒട്ടനവധി സ്ത്രീകൾ ആരാധികമാരായുള്ള നടനാണ് അശോക് സെൽവൻ.

വിവാഹചിത്രം പുറത്ത് വന്നതോടെ കീർത്തിയുടെ നിറത്തെ വിമർശിച്ച് നിരവധി പേർ പരി​ഹാസ കമന്റുകൾ കുറിച്ചിരുന്നു. അശോക് സെൽവൻ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചപ്പോഴായിരുന്നു പരിഹാസ കമന്റുകൾ ഏറെയും വന്നത്. എന്നാൽ തങ്ങൾക്കെതിരെ വന്ന പരിഹാസ കമന്റുകളോട് അശോക് സെൽവനോ കീർത്തി പാണ്ഡ്യനോ പ്രതികരിച്ചിരുന്നില്ല.

ഇപ്പോഴിതാ തന്റെ ഭാര്യയെ വിമർശിച്ചവർക്ക് മുഖത്ത് കൊള്ളുന്ന അടിപോലൊരു സോഷ്യൽമീഡിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് അശോക് സെൽവൻ. ഭാര്യ കീർത്തിക്കൊപ്പമുള്ള പ്രണയ ചിത്രങ്ങൾ പങ്കുവെച്ച് 'ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയോടൊപ്പം...', എന്ന ക്യാപ്ഷനാണ് അശോക് സെൽവൻ നൽകിയത്.

Ashok Selvan

വിവാഹശേഷം ഇരുവരും നടത്തിയ സൽക്കാര ചടങ്ങിൽ നിന്നുള്ളതാണ് ഫോട്ടോയെന്നാണ് മനസിലാകുന്നത്. തന്റെ ഭാര്യയ്ക്ക് എതിരെ വന്ന കമന്റുകൾ അശോക് സെൽവൻ വായിച്ചുവെന്നതിന്റെ തെളിവാണ് പുതിയ പോസ്റ്റിന് താരം നൽകിയ ക്യാപ്ഷൻ. നടന്റെ പോസ്റ്റ് വൈറലായതോടെ കമന്റുകളുടെ ഒഴുക്കാണ്.

ലോക സുന്ദരിമാർ, സുന്ദരന്മാർ എന്ന് സ്വയം കരുതി പരിഹാസ കമന്റിട്ടവർക്ക് അശോക് സെൽവൻ നൽകിയ ചെരുപ്പടിയാണ് പുതിയ പോസ്റ്റും ക്യാപ്ഷനുമെന്നാണ് താരദമ്പതികളെ അനുകൂലിക്കുന്നവർ കുറിച്ചത്. ഏറ്റവും സൗന്ദര്യമുള്ള കപ്പിളാണ് നിങ്ങൾ ഒന്നിലും തളരേണ്ടതില്ലെന്നാണ് ഒരു ആരാധകൻ കുറിച്ചത്.

പാ രഞ്ജിത്ത് നിർമിച്ച ബ്ലൂ സ്റ്റാര്‍ എന്ന സിനിമയിൽ അശോക് സെല്‍വനും കീര്‍ത്തിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. അശോക് സെല്‍വന്‍ നായകനായി ഈ അടുത്തിടെ ഇറങ്ങിയ പോര്‍ തൊഴില്‍ എന്ന ചിത്രം വലിയ ഹിറ്റായിരുന്നു. 2019ൽ പുറത്തിറങ്ങിയ തുമ്പ എന്ന ചിത്രത്തിലൂടെയാണ് കീർത്തി പാണ്ഡ്യൻ അഭിനയ രംഗത്തേക്ക് എത്തിയത്. അന്ന ബെൻ നായികയായ ഹെലൻ സിനിമയുടെ തമിഴ് റീമേക്കിലും കീർത്തി നായികയായെത്തിയിരുന്നു.

സീ ഫൈവില്‍ ഒരു വെബ് സീരിസിലും നടി അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ നന്‍പകല്‍ നേരത്ത് മയക്കം അടക്കമുള്ള ചിത്രങ്ങളില്‍ തിളങ്ങിയ നടി രമ്യ പാണ്ഡ്യൻ കീർത്തിയുടെ ബന്ധുവാണ്. തമിഴ് നടനാണെങ്കിൽ കൂടിയും മരക്കാർ അറബിക്കടലിന്റെ സിംഹത്തിലൂടെ മലയാളത്തിലും അശോക് സെൽവൻ അരങ്ങേറിയിരുന്നു.

More from Filmibeat

Read more about: ashok selvan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X