'അവരെപ്പോലെയാണ് ഞങ്ങൾ... എന്ത് പറഞ്ഞാലും അദ്ദേഹം ക്ഷമയോടെ കേട്ടിരിക്കും'; ഭർത്താവിന്റെ സവിശേഷത പറഞ്ഞ് അമല!

ആദ്യ വിവാഹം വഴി ഉണ്ടായ വേദനകളും വിഷമങ്ങളും മറന്ന് ജ​ഗത് ദേശായിയുടെ കൈ പിടിച്ച് വീണ്ടും പുതിയൊരു ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് നടി അമല പോൾ. പ്രണയം പരസ്യപ്പെടുത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ അമലയും ജ​ഗതും കൊച്ചിയിൽ വെച്ച് വിവാഹിതരായി. അടുത്തിടെ അമലയുടെ പിറന്നാൾ ആയിരുന്നു. അന്നേ ദിവസമാണ് അമലയും താനും പ്രണയത്തിലാണെന്ന് അറിയിച്ച് പ്രപ്പോസൽ വീഡിയോ ജ​ഗത് സോഷ്യൽമീഡിയയിൽ പങ്കിട്ടത്.

ആദ്യ വിവാഹ​ ബന്ധം വേർപ്പെടുത്തിയ ശേഷം അമല യാത്രകളും സിനിമകളും ആത്മീയതയും മോഡലിങുമെല്ലാമായി ജീവിതം ആസ്വദിക്കുകയായിരുന്നു. മാത്രമല്ല ഒരിക്കൽ പോലും വീണ്ടും ഒരു പ്രണയത്തിലേക്ക് താൻ ചെന്നെത്തി എന്ന സൂചനകൾ നൽകുന്ന ഒരു ഫോട്ടോയോ കുറിപ്പോ ഒന്നും അമല പങ്കുവെച്ചിരുന്നില്ല.

 Amala Paul

അതുകൊണ്ട് തന്നെ അമലയെ പ്രപ്പോസ് ചെയ്യുന്ന ജ​ഗതിന്റെ വീഡിയോ എല്ലാവർക്കും വലിയൊരു സർപ്രൈസായി. പാശ്ചാത്യരീതിയിൽ ഡാൻസും പാട്ടുമെല്ലാമായി വന്നാണ് മോതിരം അമലയുടെ വിരലിലണിഞ്ഞ് ജ​ഗത് വിവാഹ​അഭ്യർത്ഥന നടത്തിയത്.

എന്റെ ജിപ്സി ക്വീൻ സമ്മതം പറഞ്ഞുവെന്ന് പറഞ്ഞാണ് പ്രപ്പോസൽ വീഡിയോ അമലയെ ടാ​ഗ് ചെയ്ത് ജ​ഗത് പങ്കുവെച്ചത്. അമല വീണ്ടും ഒരു വിവാഹ ജീവിതത്തിലേക്ക് കടന്ന സന്തോഷത്തിലാണ് ആരാധകർ. പ്രപ്പോസൽ വീഡിയോ പോസ്റ്റ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ അമലയുടെ വിവാ​ഹവും ​ഗംഭീരമായി കൊച്ചിയിൽ നടന്നു.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പരിപാടിയിൽ പങ്കെടുത്തത്. ലാവണ്ടർ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് ഇരുവരും വിവാഹത്തിന് എത്തിയത്. സ്വപ്നതുല്യമായ വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്. അമലയുടെ ജീവിത പങ്കാളി ജ​ഗതിന് സിനിമയുമായി യാതൊരു ബന്ധവുമില്ല. ​

സൂറത്ത് സ്വദേശിയായ ജ​ഗത് ഹോസ്പിറ്റാലിറ്റി മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇരുവരുടെയും പ്രണയം എപ്പോൾ, എങ്ങനെ എവിടെ വെച്ച് സംഭവിച്ചുവെന്നതൊന്നും അമലയും ജ​ഗതും വ്യക്തമാക്കിയിട്ടില്ല. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് എത്തിയത്.

 Amala Paul

അതേസമയം ഭർത്താവിന്റെ സ്വഭാവ സവിശേഷതകൾ വ്യക്തമാക്കി അമല പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്. എന്ത് പറഞ്ഞാലും ക്ഷമയോടെ കേട്ടിരിക്കുന്ന ഒരു ഭർത്താവാണ് തന്റേതെന്നാണ് അമല പറയുന്നത്. ടോം ആൻഡ് ജെറി എന്ന ലോക പ്രശസ്ത കാർട്ടൂണിലെ ജെറിയും ട്വീറ്റി എന്ന താറാവ് കുഞ്ഞും തമ്മിലുള്ള സംഭാഷണം നടക്കുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് അമല ജഗത്തിന്റെ ഒരു സ്വഭാവത്തെക്കുറിച്ച് സൂചന നൽകിയത്.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് അമല ഇത് പോസ്റ്റ് ചെയ്തിട്ടുള്ളത്. ജെറിയോട് നിർത്താതെ പരിഭവം പറയുന്ന താറാവ് കുഞ്ഞ് ട്വീറ്റിയാണ് ഈ വീഡിയോയിൽ ഉള്ളത്. താൻ എന്ത് പറഞ്ഞാലും അത് ക്ഷമയോടെ കേട്ടിരിക്കുന്ന ആളാണ് ജഗത് എന്ന് പറഞ്ഞ് അദ്ദേഹത്തെ ടാഗ് ചെയ്താണ് അമലയുടെ പോസ്റ്റ്.

ഇത് ജഗത്തും ഷെയർ ചെയ്തിട്ടുണ്ട്. ഇരുവരും തമ്മിലുള്ള സ്നേഹത്തിന്റെ ആഴവും പോസ്റ്റിൽ നിന്നും വ്യക്തമാണ്. എംഎല്‍ വിജയിയെയാണ് അമല ആദ്യം വിവാഹം ചെയ്തത്. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ബന്ധം വേര്‍പിരിഞ്ഞു. ഇതിന് ശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന അമല അടുത്തിടെയാണ് വീണ്ടും സജീവമായത്.

മലയാളത്തിലൂടെയാണ് അമല അഭിനയത്തിലേക്ക് കാൽവെച്ചതെങ്കിലും അന്നും ഇന്നും അമലയുടെ പേര് കേൾക്കുമ്പോൾ ആരാധകരുടെ മനസിലാക്ക് മൈന എന്ന കഥാപാത്രമാണ് ഓടി എത്തുക. വിജയ്, മോഹൻലാൽ തുടങ്ങി ഒട്ടുമിക്ക സൂപ്പർ സ്റ്റാറുകൾക്കൊപ്പവും അഭിനയിച്ചിട്ടുള്ള അമലയുടെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ ആടുജീവിതമാണ്.

Read more about: amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X