'അവള്‍ ഭ്രാന്തമായി സ്‌നേഹിക്കുന്നു.. ഇത് യഥാര്‍ഥ പ്രണയം'; മഹാലക്ഷ്മിയുടേയും രവീന്ദറിന്റേയും പരസ്യ ചാറ്റ്!

സെപ്റ്റംബർ ഒന്നിനാണ് തമിഴിലെ പ്രമുഖ സിനിമാ നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. ദമ്പതികളുടെ വിവാഹ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി രം​ഗത്തെത്തിയത്.

എന്നാല്‍ ആശംസകൾക്കൊപ്പം തന്നെ കടുത്ത സൈബർ അറ്റാക്കുകളും മഹാലക്ഷ്മിക്കും രവീന്ദറിനും എതിരെ ഉയർന്നു. ഇരുവരുടേയും രൂപമായി പ്രധാനമായും ട്രോളുകൾക്കും പരിഹാസങ്ങൾക്കും കാരണമായത്.

ഇരുവരും തങ്ങളുടെ വിവാഹ​ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ അത് വലിയ രീതിയിൽ വൈറലായി. ഈ ചിത്രങ്ങൾക്ക് താഴെയും ഇവരുടെ വിവാഹ വാർത്ത വന്ന പോർട്ടലുകൾക്ക് താഴെയുമാണ് പരിഹാസ കമന്റുകൾ നിറഞ്ഞത്.

'പണം മാത്രം നോക്കിയാണ് മഹാലക്ഷ്മി രവീന്ദറിനെ വിവാഹം കഴിച്ചത്, ആദ്യ വിവാഹത്തിന് പോരേ സൗന്ദര്യം, യഥാര്‍ഥത്തില്‍ ഇരുവരും വിവാഹിതരായോ, പണമുണ്ടെങ്കില്‍ പ്രണയമുണ്ടാകും പണമില്ലെങ്കില്‍ ഡിവോഴ്‌സുമാകും' തുടങ്ങി നിരവധി പരിഹാസ കമന്റുകളാണ് ചിലർ കുറിച്ചത്. കൂടാതെ രവീന്ദറിനെതിരെ വലിയ ബോഡി ഷെയ്മിങ്ങും നടന്നു.

അവള്‍ ഭ്രാന്തമായി തിരിച്ച് സ്‌നേഹിക്കുന്നതാണ് ഞങ്ങളുടെ യഥാര്‍ഥ പ്രണയം

ഒരു വിഭാ​ഗം പരിഹാസിച്ചുപ്പോൾ മറ്റൊരു വിഭാ​ഗം ദമ്പതികളെ പിന്തുണച്ച് കൊണ്ട് രം​ഗത്തെത്തി. സെപ്റ്റംബർ 1ന് ആയിരുന്നു മഹാലക്ഷ്മി-രവീന്ദര്‍ വിവാഹം. തിരുപ്പതിയിൽ വെച്ച് നടന്ന ചടങ്ങിൽ ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്.

ഇരുവരുടെയും രണ്ടാം വിവാഹം കൂടിയാണിത്. നടിക്ക് പുറമെ അവതാരിക കൂടിയാണ് മഹാലക്ഷ്മി. തമിഴിലെ പ്രശസ്ത നിർമാണ കമ്പനിയായ ലിബ്ര പ്രൊഡക്‌ഷന്റെ ഉടമയാണ് രവീന്ദർ.

വിടിയും വരൈ കാത്തിര് എന്ന ചിത്രത്തിൽ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രവീന്ദറാണ് ചിത്രത്തിന്റെ നിർമാണം.

മഹാലക്ഷ്മിയുടേയും രവീന്ദറിന്റേയും പരസ്യ ചാറ്റ്

ഇതിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. സുട്ട കഥൈ, നളനും നന്ദിനിയും, നട്പെന്നാ എന്നാന്നു തെരിയുമാ എന്നിവയാണ് രവീന്ദർ നിർമിച്ച ചിത്രങ്ങൾ. ഇനിയും നിരവധി ചിത്രങ്ങൾ അദ്ദേഹത്തിന്റെ നിർമാണത്തിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

പരിഹാസ കമന്റുകൾ‌ നിറയുമ്പോഴും തങ്ങളുടെ പ്രണയം എത്രത്തോളം ദൃഢമാണെന്ന് കാണിക്കുന്ന നിരവധി പോസ്റ്റുകൾ മഹാലക്ഷ്മിയും രവീന്ദറും സോഷ്യൽമീഡിയയിൽ പങ്കുവെച്ച് കളിയാക്കുന്നവരുടെ വായടപ്പിക്കുന്നുണ്ട്.

'എന്റെ ജീവിതത്തിൽ നിങ്ങളെ ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്... നിന്റെ ഊഷ്മളമായ സ്നേഹത്താൽ നീ എന്റെ ജീവിതം നിറയ്ക്കുന്നു.. ലവ് യു' എന്നാണ് മഹാലക്ഷ്മി വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചിരുന്നത്.

പ്രായവ്യത്യാസവും ചർച്ച ചെയ്ത് സൈബർ ലോകം

'മഹാലക്ഷ്മിയെ പോലൊരു പെണ്ണിനെ കിട്ടിയാൽ ജീവിതം നല്ലതാണെന്ന് പറയും' എന്നാണ് രവീന്ദർ കുറിച്ചത്. ഇപ്പോഴിത ഇരുവരുടേയും പരസ്യ ചാറ്റിങാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. 'പ്രണയം എന്നാല്‍ എല്ലാം തികഞ്ഞത് ആയിരിക്കണം എന്നില്ല.'

'സത്യസന്ധമായിരുന്നാല്‍ മതി' എന്നായിരുന്നു മഹാലക്ഷ്മിയുടെ പുതിയ സോഷ്യൽമീഡിയ പോസ്റ്റ്. അതിന് താഴെ ഉടൻ ഭർത്താവ് രവി കമന്റുമായി എത്തി. 'എനിക്ക് മഹാലക്ഷ്മിയെ ഇഷ്ടമാണ്. അവള്‍ എന്നെ ഭ്രാന്തമായി തിരിച്ച് സ്‌നേഹിക്കുന്നതാണ് യഥാര്‍ഥ പ്രണയം' എന്നാണ് രവി മറുപടിയായി കുറിച്ചത്.

ഇരുവരുടേയും രണ്ടാം വിവാഹം

മഹാലക്ഷ്മിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് മറുപടിയുമായി രവി കമന്റില്‍ എത്തിയതോടെയാണ് അതൊരു പരസ്യമായ ചാറ്റിങായി മാറിയത്. കുറ്റപ്പെടുത്തുന്നവർക്കും കളിയാക്കുന്നവർക്കും ഇതിലും നല്ലൊരു മറുപടി കിട്ടാനില്ല. 1990 മാർച്ച് 21ന് ജനിച്ച മഹാലക്ഷ്മിക്ക് 32 വയസാണ് പ്രായം.

1970 ജൂൺ 1ന് ജനിച്ച രവീന്ദർ ചന്ദ്രശേഖരന് 52 ​​വയസുണ്ട്. ഇരുവരുടെയും പ്രായത്തിൽ 20 വയസിന്റെ വ്യത്യാസമുണ്ട്. ഇതിനെ ചൊല്ലിയും ഒരു വിഭാഗം പരിഹാസ കമന്റുകൾ കുറിക്കുന്നുണ്ട്.

ആദ്യ വിവാഹത്തിൽ എട്ട് വയസുകാരനായ ഒരു മകനും മഹാലക്ഷ്മിക്കുണ്ട്. 2019ലാണ് മഹാലക്ഷ്മി ആദ്യത്തെ ബന്ധം വേർപ്പെടുത്തിയത്.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X