'അവൾക്ക് എപ്പോൾ വേണമെങ്കിലും കാണാം, ഇത്രയും വർഷം വായിനോക്കി നടന്ന ഞാൻ ഇനി ഒരാളെ മാത്രം വായിനോക്കും'
ഒരു മാസം മുമ്പായിരുന്നു ആര്യയുടേയും സിബിൻ ബെഞ്ചമിന്റേയും വിവാഹം. തിരുവനന്തപുരത്ത് അത്യാഢംബര പൂർവം നടന്ന വിവാഹ ചടങ്ങിന്റെ വ്ലോഗ് വീഡിയോ പങ്കിട്ട് എത്തിയിരിക്കുകയാണ് ഇപ്പോൾ ആര്യ. വെഡ്ഡിങ് ഡെയിലെ ഫോട്ടോകളും കുറച്ച് വീഡിയോകളും മാത്രമാണ് ആര്യയും സിബിനും പങ്കിട്ടിരുന്നത്. വിവാഹ ദിവസത്തെ മാത്രമല്ല മെഹന്ദി, സംഗീത് നൈറ്റ് ഫങ്ഷനുകളിലെ വ്ലോഗുകളും നേരത്തെ ആര്യ പങ്കിട്ടിരുന്നു.
അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും മാത്രം ക്ഷണിച്ച് വളരെ ഇന്റിമേറ്റ് വെഡ്ഡിങ് ആയിരുന്നു ഇരുവരുടേയും. ആഗസ്റ്റ് 20ന് ആയിരുന്നു വിവാഹം. രാവിലെ ഹിന്ദു മതാചാര പ്രകാരം താലികെട്ടും വൈകീട്ട് ക്രിസ്ത്യൻ ആചാര പ്രകാരം റിങ് എക്സേഞ്ചുമാണ് നടന്നത്. ഇന്ന് ഞങ്ങളുടെ വിവാഹമാണ്.

എവിടെ നിന്ന് ഞാൻ പറഞ്ഞ് തുടങ്ങണം... ചിലപ്പോഴൊക്കെ നമ്മൾ ഭയങ്കര ഹാപ്പിയാകുമ്പോഴും ഇമോഷണൽ ആകുമ്പോഴും അത് എങ്ങനെ വാക്കുകളിൽ പ്രകടിപ്പിക്കണമെന്ന് നമുക്ക് അറിയാൻ കഴിയാതെ വരും. ആ അവസ്ഥയിലാണ് ഞാൻ ഇപ്പോൾ. നടക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ലെങ്കിലും ഭയങ്കരമായി ആഗ്രഹിച്ചിരുന്ന ഒരു കാര്യമാണ്. നല്ലൊരു ജീവിത പങ്കാളിയും നല്ലൊരു കുടുംബവും.
അങ്ങനൊരു കാര്യം സംഭവിക്കുകയാണെങ്കിൽ അത് എന്നെ സ്നേഹിക്കുന്ന അല്ലെങ്കിൽ ഞങ്ങളെ സ്നേഹിക്കുന്ന ഞങ്ങൾ തിരിച്ചും സ്നേഹിക്കുന്ന ഞങ്ങളുടെ ആളുകൾ എന്ന് ഞങ്ങൾ വിളിക്കുന്ന ആൾക്കാരുടെ കൂടെ ഇതുപോലെ സെലിബ്രേറ്റ് ചെയ്യണമെന്ന് ഭയങ്കരമായി ആഗ്രഹിച്ചിരുന്നു. എന്നെക്കാൾ കൂടുതൽ ഇന്ന് ഹാപ്പിയാകുന്ന ആൾ എന്റെ അച്ഛനായിരിക്കും. അത് എനിക്ക് നല്ല ഉറപ്പുണ്ട്. അച്ഛൻ ഞങ്ങൾക്കൊപ്പം ഇവിടെയുണ്ടെന്ന് എനിക്ക് അറിയാം.
എന്നേക്കും ഞങ്ങളോടൊപ്പം ഉണ്ടാവുകയും ചെയ്യും. ഇന്ന് കുറച്ച് എക്സ്ട്രാ സ്പെഷ്യലായ ദിവസമായതുകൊണ്ട് അച്ഛൻ എന്തായാലും ഞങ്ങൾക്കൊപ്പം ഇവിടെയുണ്ടാകും എന്നാണ് ആര്യ മണ്ഡപത്തിലേക്ക് ഇറങ്ങും മുമ്പായി തന്റെ സന്തോഷം പങ്കിട്ട് പറഞ്ഞത്. ഇന്നാണ് സുഹൃത്തുക്കളെ ആ ദിവസം... ഞങ്ങൾ എല്ലാവരും കാത്തിരുന്ന ദിവസം. ആര്യ ബഡായിയെ ഓഫീഷ്യലി ഞാൻ ഇന്ന് സ്വന്തമാക്കാൻ പോവുകയാണ്. അല്ലെങ്കിൽ തിരിച്ചും പറയാം.
എന്നെ ഇന്ന് ആര്യ ബഡായ് ലോക്ക് ചെയ്യാൻ പോവുകയാണെന്ന്. അങ്ങനെ ഇത്രയും വർഷം വായിനോക്കി നടന്ന ഞാൻ ഇന്നത്തെ ദിവസം മുതൽ ഒരാളെ മാത്രം വായിനോക്കാൻ പോവുകയാണ്. ജീവിത കാലം മുഴുവൻ. തമാശകൾ മാറ്റി നിർത്തിയാൽ ഇന്നാണ് ഞാനും ആര്യയും എല്ലാം കാത്തിരുന്ന ദിവസം.

ഇന്ന് മുതൽ ഒരു വീട്ടിൽ ഒരു കുടക്കീഴിൽ ഞങ്ങൾ താമസം ആരംഭിക്കും. ഞാൻ വളരെ ഹാപ്പിയാണെന്ന് സിബിനും പറഞ്ഞു. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകൾ എല്ലാം വ്ലോഗാക്കിയതിന് പിന്നിലെ കാരണവും ഇരുവരും വെളിപ്പെടുത്തി. ഒരു മനോഹരമായ ഓർമയായി എല്ലാക്കാലവും സൂക്ഷിക്കാൻ വേണ്ടിയാണ് വിവാഹം ഞങ്ങൾ വ്ലോഗായി ചെയ്തത്. കാണണമെന്ന് തോന്നുമ്പോൾ വീഡിയോ എടുത്ത് കാണാം. ഞങ്ങളുടെ മകൾക്കാണെങ്കിലും ഒരുപാട് വർഷങ്ങൾക്കുശേഷം എടുത്ത് കാണാമെന്നും ആര്യയും സിബിനും പറഞ്ഞു.
ആര്യയുടെ വെഡ്ഡിങ് ലുക്ക് വൈറലായിരുന്നു. നടിയുടെ സ്വന്തം സ്ഥാപനമായ കാഞ്ചീവരത്തിലെ എക്സ്ക്ലൂസീവ് വെഡ്ഡിങ് കലക്ഷനിൽ നിന്നുള്ള ഒന്നര ലക്ഷത്തിന് മുകളിൽ വിലയുള്ള സാരിയാണ് ആര്യ ധരിച്ചിരുന്നത്. വെഡ്ഡിങ് ഗൗണിന് എഴുപതിനായിരത്തിന് മുകളിൽ പണം നടി മുടക്കിയിരുന്നു.
ഇരുവരുടേയും രണ്ടാം വിവാഹമാണ്. വർഷങ്ങളായി സുഹൃത്തുക്കളാണ് ആര്യയും സിബിനും. ആ സൗഹൃദമാണ് വിവാഹത്തിന് കാരണമായത്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് എത്തിയത്. രണ്ടാം വിവാഹത്തിന്റെ പേരിൽ വളരെ അധികം വിമർശനം ഏറ്റുവാങ്ങിയവരാണ് ഇരുവരും.


Click it and Unblock the Notifications











