ആഴ്ചകളോളം കാണാതിരുന്നപ്പോള്‍ ഒന്നിച്ചുജീവിക്കണമെന്ന ആഗ്രഹമുണ്ടായി, കാജലിന്റെ പ്രണയകഥ ഇങ്ങനെ
നടി കാജല്‍ അഗര്‍വാളിന്റെ വിവാഹം സിനിമാ ലോകവും ആരാധകരും ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. എഴ് വര്‍ഷത്തെ സൗഹൃദത്തിനും മൂന്ന് വര്‍ഷത്തെ പ്രണയത്തിനുമൊടുവിലാണ് ഗൗതം കിച്‌ലുവുമായിട്ടുളള നടിയുടെ വിവാഹം നടന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 30നായിരുന്നു മുംബൈയില്‍ വെച്ച് കാജലിന്റെയും ഗൗതമിന്റെയും വിവാഹം കഴിഞ്ഞത്. ഗൗതമുമായുളള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം കാജല്‍ തുറന്നുപറഞ്ഞിരുന്നു. വോഗിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

"ഞാന്‍ സിനിമയില്‍ നിന്നുളള ഒരാള്‍ ആയതുകൊണ്ട് തന്നെ ഇത് പറഞ്ഞു പഴകിയതും ആവര്‍ത്തന വിരസതയുളള ഒന്നുമാണെന്ന് എനിക്കറിയാം. പക്ഷേ കാര്യങ്ങള്‍ സംഭവിച്ചത് ഇങ്ങനെയാണ്. പത്ത് വര്‍ഷം മുന്‍പ് ചില കോമണ്‍ സുഹൃത്തുക്കള്‍ വഴിയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഞങ്ങള്‍ എഴ് വര്‍ഷം സുഹൃത്തുക്കളായിരുന്നു. മൂന്ന് വര്‍ഷത്തോളം ഞാനും ഗൗതമും പ്രണയിച്ചു. സൗഹൃദത്തിന്റെ ഓരോ ഘട്ടത്തിലും ഞങ്ങള്‍ വളരുകയും പരസ്പരം ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടവരാകുകയും ചെയ്തിട്ടുണ്ട്. കാജല്‍ അഗര്‍വാള്‍ പറയുന്നു.
ലോക്ഡൗണ്‍ സമയത്ത് പരസ്പരം കാണാന്‍ കഴിയാതിരുന്ന സമയത്താണ് ഗൗതം വിവാഹത്തെ കുറിച്ച് കാജലിനോട് പറഞ്ഞത്. ലോക്ഡൗണില്‍ ആഴ്ചകളോളം പരസ്പരം കാണാന്‍ കഴിയാതിരുന്നപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് ഇരുവരും പരസ്പരം മനസിലാക്കുകയായിരുന്നു. ഗൗതം ആളത്ര റൊമാന്റിക്കല്ലെന്നും സിനിമയിലേത് പോലെയുളള പ്രണയാഭ്യര്‍ത്ഥന ആയിരുന്നില്ലെന്നും കാജല്‍ അഗര്‍വാള്‍ പറഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു കാജലിന്റെ വിവാഹത്തില്‍ പങ്കെടുത്തത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടന്ന ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.
ഗൗതമിനൊപ്പമുളള ചിത്രങ്ങള്‍ മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ നടി പങ്കുവെച്ചിരുന്നു. കാജലിന്റെ വിവാഹ ആഘോഷങ്ങള്‍ ഒക്ടോബര്‍ ആദ്യവാരം മുതല്‍ തന്നെ ആരംഭിച്ചിരുന്നു. വിവാഹത്തോടനുബന്ധിച്ച് ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടിയും ഹല്‍ദി ചടങ്ങുമെല്ലാം നടിയുടെതായി നടന്നിരുന്നു. നടിക്ക് ആശംസകള്‍ നേര്‍ന്ന് സഹതാരങ്ങളും ആരാധകരുമെല്ലാം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ബിസിനസ് മാനും ഇന്റീരിയര്‍ ഡിസൈനറുമാണ് കാജലിന്റെ ഗൗതം. വിവാഹശേഷവും സിനിമയില്‍ തുടര്‍ന്ന് അഭിനയിക്കുമെന്നും പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാര്‍ത്ഥനയും അനുഗ്രഹവും വേണമെന്നും നടി പറഞ്ഞിരുന്നു.


Click it and Unblock the Notifications