twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കണ്ണനെ കാണാൻ പ്രിയതമൻ്റെ കൈയ്യും പിടിച്ച് ഗുരുവായൂർ ക്ഷേത്രനടയിൽ മഞ്ജരി

    |

    മലയാളികളുടെ ഇഷ്ട ​ഗായികമാരിൽ ഒരാളാണ് മഞ്ജരി. കഴിഞ്ഞ മാസമായിരുന്നു മഞ്ജരിയുടെ വിവാഹം. ബാല്യകാല സുഹൃത്തായ ജെറിനാണ് മഞ്ജരിയുടെ കഴുത്തിൽ താലി ചാർത്തിയത്. മഞ്ജരിയുടെ വിവാഹ വാർത്ത പ്രേക്ഷകരെല്ലാം അറിഞ്ഞത് വിവാഹത്തിന് തലേ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടാപ്പോഴാണ്. നിരവധി പേരാണ് ആശംസകൾ അറിയിച്ചത്. വാർത്തയിലും സോഷ്യൽ മീഡയയിലും എല്ലാം ഇടം പിടിച്ചിരുന്നു ഇവരുടെ വിവാഹം. വളരെ ലളിതമായിരുന്നു വിവാഹ ചടങ്ങുകൾ. വിവാഹത്തിന് സാക്ഷിയായി സുരേഷ് ​ഗോപിയും ഉണ്ടായിരുന്നു.

    തിരുവനന്തപുരത്ത് നടന്ന വിവാഹ ചടങ്ങിൽ നടൻ സുരേഷ് ഗോപി, ഗായകൻ ജി വേണുഗോപാൽ അടക്കമുള്ള പ്രമുഖർ പങ്കെടുത്തു. താലികെട്ടിന് ശേഷം മജീഷ്യൻ ഗോപിനാഥ് മുതുകാടിൻ്റെ മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പമാണ് വിരുന്ന് സൽക്കാരം നടത്തിയത്.

    ‘ഗുരുവായൂർ അമ്പല ദർശനം'

    താരം തൻ്റെ ചെറിയ ചെറിയ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധനേടിയിരിക്കുകയാണ് ഭർത്താവ് ജെറിനുമൊത്ത് കണ്ണനെ കാണാൻ പോയ വിശേഷം. മഞ്ജരിയുടെ ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് കണ്ണനെ കാണാൻ പോയ വിശേഷം പങ്കുവെച്ചത്.

    ഗുരുവായൂരിൽ ആദ്യമായാണ് ജെറിൻ വരുന്നത്, പക്ഷെ അദ്ദേഹത്തിന് അകത്തു പ്രവേശിക്കാൻ സാധിച്ചില്ല. എന്നാലും അദ്ദേഹം പുറത്തു നിന്നു പ്രാർഥിച്ചുവെന്നും താൻ ഉള്ളിൽ പ്രവേശിച്ച് കണ്ണനെ തൊഴുതുവെന്നും മഞ്ജരി പോസ്റ്റിലൂടെ പറഞ്ഞു.

    'ഗുരുവായൂർ അമ്പല ദർശനം' എന്ന അടിക്കുറിപ്പോടെയാണ് മഞ്ജരി ചിത്രം ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോയ്ക്ക് വളരെ പെട്ടന്നാണ് ആരാധകരുടെ മികച്ച പ്രതികരണം ലഭിച്ചത്. ജൂൺ 24 ന് തിരുവനന്തപുരത്തു വച്ചായിരുന്നു വിവാഹം. ഒന്നാം ക്ലാസ് മുതൽ ഇരുവരും ഒരുമിച്ചായിരുന്നു പഠനം. ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ മാനേജരാണ് ജെറിൻ. പത്തനംതിട്ട സ്വദേശിയാണ്.

    ജെറിനെക്കുറിച്ച്

    ജെറിന് ഭയങ്കര അഡ്ജസ്റ്റ്‌മെന്റ് മൈന്റാണ്. വലിയ ശാഠ്യക്കാരല്ലാത്തവരാണ് ഞങ്ങൾ.' 'മുപ്പതുകളിൽ ജീവിക്കുന്നതിന്റെ പക്വത ഞങ്ങൾക്കുണ്ട്. അതിന്റേതായ മെച്യൂരിറ്റി ഞങ്ങളിലുണ്ടെന്ന് വീട്ടുകാരും മനസിലാക്കിയിട്ടുണ്ട്. 'യാത്രകൾ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങൾ. 'എത്ര തിരക്കിലാണെങ്കിലും മഞ്ജരി എന്നെ പരിഗണിക്കാറുണ്ടെന്നും മുകിലിൻ മകളെയെന്ന ഗാനമാണ് മഞ്ജരിയുടെ ഗാനങ്ങളിൽ ഏറെയിഷ്ടമെന്ന് ജെറിൻ പറഞ്ഞു.

    സിനിമയിലേക്കുള്ള വരവ്

    അച്ചുവിന്റെ അമ്മ എന്ന സിനിമയിലെ താമരക്കുരുവിക്ക് തട്ടമിട് എന്ന ​ഗാനത്തിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് മഞ്ജരി എത്തിയത്. പൊന്മുടി പുഴയോരം സിനിമയിലെ ഒരു ചിരി കണ്ടാൽ, അനന്തഭ്രദ്രത്തിലെ പിണക്കമാണോ, രസതന്ത്രം സിനിമയിലെ ആറ്റിൻ കരയോരത്തെ, മിന്നാമിന്നിക്കൂട്ടത്തിലെ കടലോളം വാത്സല്ല്യം തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ മഞ്ജരിയുടെ ശബ്ദമാധുര്യത്തിൽ നിന്ന് പിറവിയെടുത്തതാണ്.

    സ്വതന്ത്ര സംഗീത ആൽബങ്ങളിലൂടെയും പിന്നണി ഗാനങ്ങളിലൂടെയും മഞ്ജരി പിന്നീട് സം​ഗീത ലോകത്ത് സജീവമായി. കർണാട്ടിക്, ഹിന്ദുസ്ഥാനി, റാപ്, ഫ്യൂഷൻ എന്നീ ആലാപന ശൈലികളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. മഞ്ജരിക്ക് 2004 ലെ മികച്ച ഗായികക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു.

    ജനപ്രിയ ടെലിവിഷൻ ഷോ ആയ സ്റ്റാർ സിങർ സീസൺ 8ലെ വിധികർത്താവുമായിരുന്നു മഞ്ജരി. തമിഴിലും മലയാളത്തിലുമായി മഞ്ജരി 200ൽ അധികം സിനിമകളിലും നിരവധി ആൽബങ്ങളിലും പാടിയിട്ടുണ്ട്.

    Recommended Video

    സദ്യ വാരി കൊടുത്ത് മഞ്ചരിയും ഭർത്താവും | Singer Manjari Marriage | *Celebrity | FilmiBeat
    ആദ്യ വിവാഹം

    സമൂഹ മാധ്യമങ്ങളിൽ മഞ്ജരിയുടെ പഴയ വിവാഹ ചിത്രങ്ങളും നേരത്തേ വൈറലായിട്ടുണ്ട്. മഞ്ജരിയുടെ ആദ്യ ഭർത്താവ് വിവേക് ആയിരുന്നു. ജീവിതത്തിലെ സന്തോഷകരമായ തീരുമാനമായിരുന്നു വിവാഹമോചനം എന്നാണ് മഞ്ജരി മുമ്പൊരിക്കൽ പറഞ്ഞത്. തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. വിവാഹമോചനം ഏറ്റവും ഇരുളടഞ്ഞ അധ്യായമല്ലെന്നും ഒരു രീതിയിൽ നോക്കിയാൽ അത് ജീവിതത്തിലെ വളരെ സന്തോഷകരമായ തീരുമാനമായിരുന്നുവെന്നും മഞ്ജരി പറഞ്ഞിരുന്നു.

    Read more about: singer manjeri
    English summary
    Newly Married Singer Manjeri and her husband To Visit Guruvayoor Temple
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X