വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയവിവാഹം; ഭര്‍ത്താവിനെ കുറിച്ച് വിവാഹശേഷം ആദ്യമായി പ്രതികരിച്ച് നടി മൈഥിലി

മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയങ്കരിയായ നടി മൈഥിലി വിവാഹിതയായിരിക്കുകയാണ്. നടിയുടെ വിവാഹ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് വാര്‍ത്ത പുറംലോകം അറിയുന്നത്. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് വളരെ ലളിതമായിട്ടാണ് താലിക്കെട്ട് ചടങ്ങുകള്‍ നടത്തിയത്. ശേഷം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിവാഹവിരുന്നും സങ്കടിപ്പിച്ചിരുന്നു. വിവാഹശേഷം ഭര്‍ത്താവ് സമ്പത്തിനൊപ്പം നില്‍ക്കുന്നതും ഭര്‍ത്താവിന്റെ വീട്ടിലേക്ക് പ്രവേശിക്കുന്ന മൈഥിലിയുടെ വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

വിവാഹത്തിന്റെ ഒരുക്കങ്ങളൊക്കെ വളരെ കുറച്ച് ദിവസങ്ങള്‍ കൊണ്ട് ചെയ്തതാണെന്നാണ് മൈഥിലി പറയുന്നത്. വിവാഹ റിസപ്ഷന് ഇടയില്‍ മാധ്യമങ്ങളുമായി സംസാരിക്കവേയാണ് വസ്ത്രങ്ങളെ കുറിച്ചും മേക്കപ്പിനെ കുറിച്ചുമൊക്കെ നടി സൂചിപ്പിച്ചത്. ഒപ്പം ഭാര്യ അഭിനയിക്കാന്‍ പോവുന്നതില്‍ തനിക്ക് യാതൊരു എതിര്‍പ്പും ഇല്ലെന്നാണ് സമ്പത്ത് വ്യക്തമാക്കിയിരിക്കുന്നത്.

വിവാഹ വേഷത്തെ കുറിച്ചും മേക്കപ്പിനെ കുറിച്ചും മൈഥിലി പറഞ്ഞതിങ്ങനെ..

വിവാഹ വേഷത്തെ കുറിച്ചും മേക്കപ്പിനെ കുറിച്ചും മൈഥിലി പറഞ്ഞതിങ്ങനെ..

തന്റെ വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം വളരെ പെട്ടെന്ന് ചെയ്തതാണ്. ഞങ്ങളുടെ ടീമാണ് എല്ലാം ചെയ്തത്. 10 ദിവസമാണ് കിട്ടിയത്. എല്ലാം ഭയങ്കര സിംപിള്‍ ആന്‍ഡ് എലഗന്റായിരിക്കണം എന്നായിരുന്നു തന്റെ ആഗ്രഹം. ഒത്തിരി മേക്കപ്പൊന്നും ചെയ്യാതെ ലൈറ്റായിട്ട് മതിയായിരുന്നു. അത് നല്ല നീറ്റായിരിക്കണം എന്നും പറഞ്ഞിരുന്നു. എല്ലാം വിചാരിച്ചത് പോലെ തന്നെ വന്നു. എല്ലാത്തിനുമുള്ള ക്രെഡിറ്റ് ഉണ്ണിക്ക് ആണെന്നും പറഞ്ഞ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി പിഎസിനെ മൈഥിലി ക്യാമറയ്ക്ക് മുന്നില്‍ പരിചയപ്പെടുത്തുകയും ചെയ്തു.

ഞങ്ങള്‍ പ്രതീക്ഷിച്ചത് പോലെ തന്നെ എല്ലാം അടിപൊളിയായി വന്നിട്ടുണ്ട്

ഞാന്‍ ഭയങ്കര സന്തോഷത്തിലാണ്. ഞങ്ങള്‍ പ്രതീക്ഷിച്ചത് പോലെ തന്നെ എല്ലാം അടിപൊളിയായി വന്നിട്ടുണ്ട്. അതിന്റെ സന്തോഷം ഉണ്ടെന്നും ഉണ്ണി പറഞ്ഞു. സൂര്യന്‍ എന്ന് പറഞ്ഞയാളാണ് സമ്പത്തിനെ സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. ഉണ്ണി എന്നെയാണ് മേക്കപ്പ് ചെയ്തത് എന്നും മൈഥിലി വ്യക്തമാക്കി. വിവാഹശേഷമുള്ള ജീവിതം എങ്ങനെയായിരിക്കുമെന്ന് കൂടി നടി സൂചിപ്പിച്ചു. ഇനി ഹാപ്പിയായി ലൈഫ് എന്‍ജോയ് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്.

ഹണിമൂണിനെക്കുറിച്ചൊന്നും അങ്ങനെ പ്ലാന്‍ ചെയ്തിട്ടില്ല

പ്രതീക്ഷിച്ചപോലെ തന്നെയായാണ് വിവാഹത്തിന്റെ കാര്യങ്ങള്‍ നടന്നത്. സിംപിളായി നടത്തണമെന്നാണ് ആഗ്രഹിച്ചു. ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗായിരുന്നു ഞങ്ങള്‍ ആഗ്രഹിച്ചത്, എല്ലാവര്‍ക്കും എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് കാരണം അത് മാറ്റിയെന്നായിരുന്നു സമ്പത്ത് പറഞ്ഞത്. ഹണിമൂണിനെക്കുറിച്ചൊന്നും അങ്ങനെ പ്ലാന്‍ ചെയ്തിട്ടില്ല. അതൊക്കെ നോക്കി പ്ലാനിടാമല്ലോ, സമയമുണ്ടെന്നും മൈഥിലിയുടെ ഭര്‍ത്താവ് സമ്പത്ത് പറയുന്നത്.

വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയ വിവാഹമാണ് ഞങ്ങളുടേതെന്ന് മൈഥിലി

ഇതിനിടെ ഭര്‍ത്താവ് സമ്പത്തിനെ മൈഥിലി ക്യാമറയ്ക്ക് മുന്നില്‍ പരിചയപ്പെടുത്തി. ഇതാണെന്റെ ഭര്‍ത്താവ്. സമ്പത്ത്, ഒരു ആര്‍ക്കിടെക്ട് ആണ്. ലവ് മ്യാരേജ് ആണോ എന്ന ചോദ്യത്തിന് വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയ വിവാഹമാണ് ഞങ്ങളുടേതെന്ന് മൈഥിലി വെളിപ്പെടുത്തി. വിവാഹശേഷം ഭാര്യയുടെ അഭിനയ ജീവിതത്തെ കുറിച്ചും സമ്പത്ത് പറഞ്ഞു. 'മൈഥിലി ഭാവിയില്‍ അഭിനയിക്കുന്നതിന് എനിക്ക് പ്രശ്നമൊന്നുമില്ല. അവരുടെ വര്‍ക്ക് നിര്‍ത്താനായി ഞാനൊരിക്കലും പറയില്ല. അഭിനയിക്കുന്നതിന് എതിര് നില്‍ക്കില്ലെന്നാണ് സമ്പത്ത് പറയുന്നത്.

Recommended Video

Joju George At Actress Mythili Wedding Reception | താരമായി ജോജു | FilmiBeat Malayalam

വീഡിയോ കാണാം

More from Filmibeat

Read more about: mythili മൈഥിലി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X