'രജിസ്റ്റർ മാര്യേജിനിടെ അച്ഛൻ വന്നു; ഒരിഞ്ചെങ്കിലും സ്നേഹം കുറഞ്ഞിരുന്നെങ്കിൽ രണ്ട് വഴിക്കായേനെ'
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ ജോഡി സൽമാനുൾ ഫാരിസും മേഘ മഹേഷും ജീവിതത്തിലും ഒന്നിച്ചിരിക്കുകയാണ്. സീ കേരളയിലെ മിഴി രണ്ടിലും എന്ന പരമ്പരയിലൂടെയാണ് ഇവർ ജനശ്രദ്ധ നേടുന്നത്. ഷൂട്ടിംഗിനിടെ ഇരുവരും പ്രണയത്തിലായി. രജിസ്റ്റർ വിവാഹമായിരുന്നു ഇവരുടേത്. രണ്ട് മതസ്ഥരാണ് സൽമാനും മേഘയും. ഇരുവരും തമ്മിൽ 12 വയസിന്റെ പ്രായ വ്യത്യാസമുണ്ട്. മിഴിരണ്ടിലും സീരിയലിൽ നായകനും നായികയുമായാണ് ഇവർ അഭിനയിച്ചത്. സഞ്ജു, ലക്ഷ്മി എന്നീ കഥാപാത്രങ്ങളെയാണ് താരങ്ങൾ അവതരിപ്പിച്ചത്. സീരിയലിൽ ഈ കഥാപാത്രങ്ങൾ ഒരുമിച്ചില്ല. എന്നാൽ ജീവിതത്തിൽ ഇരുവരും ഒരുമിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ.
ഇപ്പോഴിതാ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംസാരിക്കുകയാണ് സൽമാനുളും മേഘയും. കൗമുദി മൂവീസിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ആദ്യമായി കാണുന്നത് സീരിയൽ സെറ്റിൽ വെച്ചാണ്. അന്ന് സുഹൃത്തുക്കൾ മാത്രമാണ്. ഞാൻ ഇഷ്ടം പറഞ്ഞത് എന്റെ പിറന്നാൾ ദിനത്തിലാണ്. അന്ന് തന്നെ റിജക്ടും ചെയ്തെന്ന് മേഘ പറയുന്നു. ഇതേക്കുറിച്ച് സൽമനുൾ ഫാരിസും സംസാരിച്ചു. പുള്ളിക്കാരി എക്സ്പ്രസ് ചെയ്തത് ജെനുവിനായി തോന്നി. പക്ഷെ ഇത് വെറുമൊരു ടൈം പാസല്ല എന്ന് ഉറപ്പ് വേണം. നാളെ എനിക്കും അവൾക്കും റിഗ്രെറ്റുണ്ടാകാൻ പാടില്ല. ഒരുപാട് പ്രശ്നങ്ങളുള്ള ആളാണ് ഞാനും.

എന്ത് പ്രശ്നം പറഞ്ഞാലും പോസിറ്റീവാക്കാൻ വല്ലാത്ത പവർ അവൾക്കുണ്ട്. മിഴിരണ്ടിലും കഴിഞ്ഞ സമയത്ത് ഇനി കാണാത്തപ്പോൾ പഴയത് പോലെ അത്രയും എഫക്ട് ഉണ്ടാകില്ലെന്ന് കരുതി. എട്ട് മാസത്തോളം കാണാതിരുന്നു. കാണാത്ത സമയത്ത് ഒരിഞ്ചെങ്കിലും സ്നേഹം കുറഞ്ഞാൽ രണ്ട് വഴിക്ക് പോയേനെ. പക്ഷെ കാണാത്തപ്പോൾ കൂടുതൽ സ്നേഹമായി. ഏതോ മൊമന്റിൽ ഞാൻ തീരുമാനിക്കുകയായിരുന്നെന്നും സൽമാനുൾ ഫാരിസും വ്യക്തമാക്കി.
വീട്ടിൽ ആദ്യം എതിർപ്പുണ്ടായിരുന്നെന്ന് സൽമാനുൾ പറയുന്നുണ്ട്. ഇന്റർകാസ്റ്റ് മാര്യേജ് ആയത് കൊണ്ട് ചെറിയ എതിർപ്പുണ്ടായിരുന്നു. കുറച്ച് യാഥാസ്ഥിതികരാണ്. അവർക്ക് ഉൾക്കൊള്ളാൻ മടിയുണ്ടായിരുന്നെങ്കിലും ഇപ്പോൾ ശരിയായി വരുന്നുണ്ടെന്ന് സൽമാനുൾ വ്യക്തമാക്കി. തന്റെ വീട്ടിലും പ്രശ്നങ്ങളുണ്ടായെന്ന് മേഘ പറയുന്നു. പക്ഷെ രജിസ്റ്റർ മാര്യേജ് ചെയ്യുന്ന ദിവസം അച്ഛൻ വന്നു.

അച്ഛൻ അനുഗ്രഹിച്ചു. തീരെ പ്രതീക്ഷിച്ചിരുന്നില്ല. പ്ലാൻ ചെയ്ത ഡേറ്റിന് മുമ്പായിരുന്നു വിവാഹം. തീരെ പ്രതീക്ഷിക്കാത്തതിനാൽ ഞെട്ടിപ്പോയി. മോളെ പൊന്നുപോലെ നോക്കണെന്ന് അച്ഛൻ പറഞ്ഞു. കുറേ നേരം സംസാരിച്ചു. കൂടെ ഫോട്ടോയെടുത്ത് അനുഗ്രഹിച്ചാണ് മേഘയുടെ അച്ഛൻ പോയതെന്ന് സൽമാനുൾ ഓർത്തു. പ്രായത്തിന്റെ എടുത്ത് ചാട്ടമല്ല ഇതെന്ന് ജീവിച്ച് കാണിക്കുമെന്നും നവദമ്പതികൾ അഭിമുഖത്തിൽ പറയുന്നുണ്ട്.
അഭിപ്രായം എല്ലാവർക്കും പറയാം. പക്ഷെ ജഡ്ജ്മെന്റലായി പറയുന്നത് കാണുമ്പോൾ ചിലപ്പോൾ സങ്കടം തോന്നും. ഞങ്ങൾ തെളിയിച്ച് തരാൻ കയ്യിൽ ഒന്നുമില്ല. ജീവിച്ച് കാണിക്കാനേ പറ്റൂയെന്ന് സൽമാനുൾ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ ഇതിനോടകം വിവാഹം ചർച്ചയായിട്ടുണ്ട്. പ്രായ വ്യത്യാസം ചൂണ്ടിക്കാണിക്കുന്നവർ ഏറെയാണ്.


Click it and Unblock the Notifications