For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ മാറ്റാൻ ഒരിക്കലും നിങ്ങൾ ശ്രമിച്ചില്ല, ഒപ്പമുണ്ടാവുമെന്ന് ഉറപ്പ് തരുന്നു; ഭർത്താവിനോട് ഷംന കാസിം

  |

  മലയാളി പ്രേക്ഷകർക്ക് ഡാൻസ് വേദികളിലൂടെ സുപരിചിതയതാവുകയും പിന്നീട് സിനിമകളിൽ തിളങ്ങുകയും ചെയ്ത നടിയാണ് ഷംന കാസിം. മലയാളത്തിൽ അധികം സിനിമകൾ ചെയ്തിട്ടില്ലെങ്കിലും താരം തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ പ്രശസ്തയാണ്. മറുഭാഷകളിൽ പൂർണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്.

  മഞ്ഞുപോലൊരു പെൺകുട്ടി എന്ന കമൽ ചിത്രത്തിലൂടെയാണ് ഷംന അഭിനയ രം​ഗത്തേക്ക് കടക്കുന്നത്. പിന്നീട് ചട്ടക്കാരി എന്ന സിനിമയിലാണ് വർഷങ്ങൾക്കിപ്പുറം നടി മലയാളത്തിൽ ഒരു ശ്രദ്ധേയ വേഷം ചെയ്തത്. മലയാളത്തിൽ പ്രതീക്ഷിച്ച പോലെ ഒരു കരിയർ വളർച്ച ഷംനയ്ക്ക് സാധിച്ചിരുന്നില്ല. പിന്നീട് മറു ഭാഷകളിലേക്ക് ചേക്കേറിയ നടി ഒരുപിടി സിനിമകളിൽ അഭിനയിച്ചു.

  Also Read: ഇങ്ങനൊരു പെണ്ണിനെയല്ല വേണ്ടത്; പെണ്ണ് കാണലിന് പിന്നാലെ ഡിമാന്‍ഡ് വെക്കും, വിവാഹത്തെ കുറിച്ച് സുചിത്ര പറഞ്ഞത്

  ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ഷംന കാസിം. കഴിഞ്ഞ ദിവസമാണ് നടിയുടെ വിവാഹം കഴിഞ്ഞത്. ബിസിനസ്കാരനായ ഷാനിദ് ആണ് ഷംനയെ വിവാഹം കഴിച്ചത്. ദുബായിൽ വെച്ചാണ് വിവാഹം കഴിഞ്ഞത്. വിവാഹ ചടങ്ങിൽ നടിയുടെ സുഹൃത്തുക്കളായ സെലിബ്രറ്റികളും പങ്കെടുത്തിരുന്നു. ഇപ്പോഴിതാ വിവാഹ ശേഷം ഷംന പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധയമാവുന്നത്.

  'ഞാൻ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ ആയിരിക്കില്ല. നല്ലൊരു പങ്കാളിയുടെ എല്ലാ ​ഗുണങ്ങളും ഒരുപക്ഷെ എനിക്കുണ്ടായിരിക്കില്ല. പക്ഷെ നിങ്ങൾ എന്നിൽ കുറഞ്ഞവളാണെന്ന തോന്നൽ ഉണ്ടാക്കിയില്ല. ഞാൻ ആരാണെന്നതിനെ നിങ്ങൾ ആരാധിച്ചു. എന്നെ ഒരിക്കലും മാറ്റാൻ ശ്രമിച്ചില്ല'

  'എന്നിലെ ഏറ്റവും മികച്ചത് പുറത്തെടുക്കാൻ എന്നെ പ്രോത്സാഹിപ്പിച്ചു. ഇന്ന് നമ്മളുടെ പ്രിയപ്പെട്ടവർക്കിടയിൽ വെച്ച് ഞാനും നിങ്ങളും മഹത്തായ ഒരുമയുടെ യാത്ര ആരംഭിക്കുകയാണ്. നിങ്ങളോടൊപ്പം ഉറച്ച് എന്നും ഞാനുണ്ടാവുമെന്നും എല്ലായ്പ്പോഴും നിങ്ങളെ പിന്തുണയ്ക്കുമെന്നും ഞാൻ ഉറപ്പു തരുന്നു,' ഷംന കാസിം ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചതിങ്ങനെ.

  Also Read: 'മക്കളെ കൈകളിലേന്തി നയൻസും വിക്കിയും'; കുഞ്ഞുങ്ങൾക്കൊപ്പമുള്ള ആദ്യത്തെ ദീപാവലി ആഘോഷമാക്കി ദമ്പതികൾ!

  ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് ഷംന കാസിമിന്റെ വിവാഹ നിശ്ചയും കഴിഞ്ഞത്. ജെബിഎസ് ​ഗ്രൂപ്പ് ഫൗണ്ടറും ചെയർമാനുമാണ് ഷംനയുടെ ഭർത്താവ് ഷാനിദ്. വിവാഹം നീണ്ടു പോയതിനെക്കുറിച്ച് നടി നേരത്തെ സംസാരിച്ചിരുന്നു. നാല് വർഷത്തോളമായി വിവാഹാലോചനകൾ നടക്കുകയായിരുന്നു. പല കാരണങ്ങളാൽ ശരിയായില്ല.

  ദുബായിൽ ഷാനിദ് സംഘടിപ്പിച്ച പരിപാടിക്കെത്തിയപ്പോഴാണ് ഷാനിദിനെ നേരിട്ട് കാണുന്നത്. അതിന് മുമ്പ് ​ഗോൾഡൻ വിസയുമായി ബന്ധപ്പെട്ട് ഷാനിദുമായി ഫോണിൽ സംസാരിച്ചിരുന്നു. പരിചയപ്പെട്ടതിന് ശേഷം രണ്ട് പേർ‌ക്കും ഇഷ്ടമായി. തനിക്കാണ് ആദ്യം ഇഷ്ടം തോന്നിയതെന്നും ഷംന പറഞ്ഞിരുന്നു.

  ഷാനിദിന്റെ കുടുംബത്തിൽ നിന്നും തന്റെ കരിയറിന് വലിയ പിന്തുണ ആണ് ലഭിക്കുന്നതെന്നും ഷംന പറഞ്ഞിരുന്നു. വിവാഹ ശേഷം രണ്ട് മാസം ഇടവേള എടുക്കുകയാണെന്നും നടി വ്യക്തമാക്കിയിരുന്നു. ഭർത്താവിനൊപ്പം ദുബായിലാണ് ഇനി ഷംന താമസിക്കുക. മലപ്പുറം സ്വദേശിയാണ് ഷാനിദ്. രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം കഴിഞ്ഞതിൽ‌ സന്തോഷമുണ്ട്.

  ഇത്രയും നാൾ വീട്ടുകാരോടൊപ്പം കഴിഞ്ഞതിനാൽ മാതാപിതാക്കളുടെ മനസ്സ് മനസ്സിലിക്കാൻ പറ്റുമെന്നും ഷംന പറഞ്ഞു. 33ാം വയസ്സിലാണ് ഷംന വിവാഹിതയാവുന്നത്. പെൺകുട്ടികൾ ജോലി ചെയ്ത സ്വയം പര്യാപ്തരായ ശേഷം വിവാഹം കഴിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഷംന പറഞ്ഞു.

  Read more about: shamna kasim
  English summary
  Newly Wed Shamna Kasim Praises Her Husband Shanid; Actress' Wedding Photos Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X