പ്രണവും മമ്മൂട്ടിയും മാത്രമല്ല,ഈയാഴ്ച തിയേറ്ററുകളിലേക്കെത്തുന്ന സിനിമകളിതാ,ഏതാ ആദ്യം കാണുന്നത്?

By Nimisha

ഇത്തവണത്തെ റിപ്പബ്ലികിന് പ്രത്യേകതകളേറെയാണ്. മലയാള സിനിമ ഒന്നടങ്കം കാത്തിരിക്കുന്നൊരു കാര്യത്തിന് കൂടിയാണ് ആ ദിനം സാക്ഷ്യം വഹിക്കുന്നത്. മോഹന്‍ലാലിന്റെ മകന്‍ നായകനായെത്തുന്ന ആദ്യ സിനിമ 'ആദി' ജനുവരി 26നാണ് റിലീസ് ചെയ്യുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദി മാത്രമല്ല അടുത്ത വാരത്തില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത്. അടുത്തയാഴ്ച തിയേറ്ററുകളിലേക്കെത്തുന്ന സിനിമകളെക്കുറിച്ച് കൂടുതലറിയാന്‍ വായിക്കൂ.

നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ആറ് സിനിമകളാണ് അടുത്ത വാരത്തില്‍ തിയേറ്ററുകളിലേക്ക് എത്തുന്നത്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി രണ്ട് സിനിമകള്‍ വീതം തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ആദിയും സ്ട്രീറ്റ്‌ലൈസുമാണ് മലയാളത്തില്‍ നിന്നുള്ള റിലീസുകള്‍. മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കായ നിമിര്‍, അനുഷ്‌ക ഷെട്ടി നായികയായി എത്തുന്ന ഭാഗ്മതി, ബോളിവുഡ് ചിത്രങ്ങളായ പത്മാവത്, പാഡ്മാന്‍ തുടങ്ങിയ സിനിമകളാണ് അടുത്ത ആഴ്ചയില്‍ തിയേറ്ററുകളിലേക്ക് എത്തുന്നത്.

അടുത്ത ആഴ്ചയിലെ റിലീസുകള്‍

അടുത്ത ആഴ്ചയിലെ റിലീസുകള്‍

മലയാളവും തമിഴും ബോളിവുഡും ഉള്‍പ്പടെ ആറ് സിനിമകളാണ് അടുത്ത ആഴ്ചയില്‍ തിയേറ്ററുകളിലേക്കെത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

രണ്ട് വീതം സിനിമകള്‍

രണ്ട് വീതം സിനിമകള്‍

മമ്മൂട്ടി നായകനായെത്തുന്ന സ്ട്രീററ്‌ലൈറ്റ്‌സ്, പ്രണവിന്റെ അരങ്ങേറ്റ ചിത്രമായ ആദി, പ്രിയദര്‍ശന്റെ തമിഴ് ചിത്രമായ നിമിര്‍, അനുഷ്‌ക ഷെട്ടിയുടെ ഭാഗ്മതി, സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവത്, അക്ഷയ് കുമാറിന്റെ പാഡ്മാന്‍ തുടങ്ങിയ സിനിമകളാണ് അടുത്ത വാരത്തില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത്.

 മമ്മൂട്ടിയുടെ സ്ട്രീറ്റ്‌ലൈറ്റ്‌സ്

മമ്മൂട്ടിയുടെ സ്ട്രീറ്റ്‌ലൈറ്റ്‌സ്

കസബയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന സിനിമയായ സ്ട്രീറ്റ്‌ലൈറ്റ്‌സ് ജനുവരി 26നാണ് റിലീസ് ചെയ്യുന്നത്. പ്ലേ ഹൗസ് മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ മെഗാസ്റ്റാര്‍ തന്നെയാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. നവാഗതനായ ഷാംദത്താണ് ചിത്രം സംവിധാനം ചെയ്തത്.

വിദേശത്ത് നേരത്തെ എത്തും

വിദേശത്ത് നേരത്തെ എത്തും

ഗള്‍ഫില്‍ 25നാണ് സ്ട്രീറ്റ്‌ലൈറ്റ്‌സ് റിലീസ് ചെയ്യുന്നത്. തമിഴിലും തെലുങ്കിലുമായും സിനിമ റിലീസ് ചെയ്യുന്നുണ്ട്. ജെയിംസ് എന്ന പോലീസ് ഓഫീസറായാണ് മമ്മൂട്ടി എത്തുന്നത്. ജോയ് മാത്യു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നീന കുറുപ്പ്, ലിജോ മോള്‍ തുടങ്ങി വന്‍താരനിരയും സിനിമയില്‍ അണിനിരക്കുന്നുണ്ട്.

സ്ട്രീറ്റ്‌ലൈറ്റ്‌സ് ട്രെയിലര്‍ കാണാം

മമ്മൂട്ടി ചിത്രമായ സ്ട്രീറ്റ്ലൈറ്റ്സിന്‍റെ ട്രെയിലര്‍ കാണൂ

പ്രണവിന്റെ അരങ്ങേറ്റ ചിത്രം

പ്രണവിന്റെ അരങ്ങേറ്റ ചിത്രം

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയും ജനുവരി 26നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ആദിത്യ മോഹന്‍ എന്ന കഥാപാത്രമായാണ് പ്രണവ് എത്തുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ട്രെയിലര്‍ കാണാം

പ്രണവ് മോഹന്‍ലാല്‍ ചിത്രമായ ആദിയുടെ ട്രെയിലര്‍ കാണൂ

പ്രിയദര്‍ശന്റെ തമിഴ് ചിത്രം

പ്രിയദര്‍ശന്റെ തമിഴ് ചിത്രം

മലയാളത്തിലെ സൂപ്പര്‍ ചിത്രമായ മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് പതിപ്പായ നിമിറും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നുണ്ട്. ഉദയനിധി സ്റ്റാലിനും നമിത പ്രമോദുമാണ് ചിത്രത്തിലെ നായികനായകന്‍മാര്‍. സമുദ്രക്കനിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ട്രെയിലര്‍ കാണാം

മഹേഷിന്‍റെ പ്രതികാരത്തിന്‍രെ തമിഴ് പതിപ്പായ നിമിറിന്‍റെ ട്രെയിലര്‍ കാണൂ

ഭാഗ്മതിയും ലിസ്റ്റിലുണ്ട്

ഭാഗ്മതിയും ലിസ്റ്റിലുണ്ട്

അനുഷ്‌ക ഷെട്ടി നായികയായെത്തുന്ന ഭാഗ്മതിയും അടുത്ത വാരത്തില്‍ തിയേറ്ററില്‍ എത്തുന്നുണ്ട്. ജി അശോക് കമാര്‍ സംവിധം ചെയ്ത ചിത്രത്തില്‍ ആശാ ശരത്ത്, ജയറാം, ഉണ്ണി മുകുന്ദന്‍, എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഭാഗ്മതി ട്രെയിലര്‍ കാണാം

ഭാഗ്മതിയുടെ ട്രെയിലര്‍ കാണൂ

സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവത്

സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവത്

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പത്മാവതാണ് അടുത്ത വാരത്തില്‍ റിലീസ് ചെയ്യുന്ന മറ്റൊരു സിനിമ. രജപുത്ര രാഞ്ജിയായ പത്മാവതിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ത്തി രജപുത്ര സംഘടനകള്‍ രംഗത്തുവന്നിരുന്നു. പത്മാവതി എന്ന പേര് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമാണ് പത്മാവത് ആക്കിയത്. ദീപിക പദുക്കോണും ഷാഹിദ് കപൂറും രണ്‍വീര്‍ സിങ്ങുമാണ് പ്രധാന താരങ്ങള്‍.

പത്മാവത് ട്രെയിലര്‍ കാണാം

പത്മാവതിന്‍റെ ട്രെയിലര്‍ കാണൂ

അക്ഷയ് കുമാറിന്റെ പാഡ് മാന്‍

അക്ഷയ് കുമാറിന്റെ പാഡ് മാന്‍

കുറഞ്ഞ ചെലവില്‍ സാനിട്ടറി നാപ്കിനുകള്‍ നിര്‍മ്മിക്കുന്ന അരുണാചലത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ആര്‍ ബാല്‍കി സംവിധാനം ചെയ്ത പാഡ്മാനും അടുത്ത വാരം എത്തുന്നുണ്ട്. സോനം കപൂറും രാധിക ആപ്‌തെയുമാണ് ചിത്രത്തിലെ നായികമാര്‍.

പാഡ് മാന്‍ ട്രെയിലര്‍ കാണാം

പാഡ് മാന്‍ ട്രെയിലര്‍ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X