എന്നെയാണ് അവൾ വിവാഹം ചെയ്തത്, പക്ഷെ ആദ്യ പ്രണയം ഞാനല്ല; വേദിയിൽ വരലക്ഷ്മിയുടെ ഭർത്താവ് നിക്കോളായ്

ഇക്കഴിഞ്ഞയാഴ്ചയാണ് നടി വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹം നടന്നത്. ​മുംബൈയിലെ ​ഗാലറിസ്റ്റായ നിക്കോളായ് സച്ച്ദേവിനെയാണ് വരലക്ഷ്മി വിവാഹം ചെയ്തത്. ഇരുവരും കുറച്ച് കാലമായി പ്രണയത്തിലായിരുന്നു. തായ്ലന്റിൽ വെച്ചാണ് താര വിവാഹം നടന്നത്. വിവാഹത്തോടനുബന്ധിച്ച് നടന്ന ഫംങ്ഷനിൽ സിനിമാ ലോകത്തെ നിരവധി പേർ പങ്കെടുത്തു. 39ാം വയസിലാണ് വരലക്ഷ്മി വിവാഹം ചെയ്തത്. നിക്കോളായ് സച്ച്ദേവിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ ഒരു മകളും ഇദ്ദേഹത്തിനുണ്ട്.

നിക്കോളായുടെ മകൾ തനിക്ക് പ്രിയപ്പെട്ടവളാണെന്നും മുൻ ഭാര്യയെ താൻ പരിചയപ്പെട്ടിട്ടുണ്ടെന്നും വരലക്ഷ്മി നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വിവാഹത്തിന് ശേഷം വിളിച്ച് പത്രസമ്മേളനത്തിൽ വരലക്ഷ്മിയും നിക്കോളായും പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. തമിഴ് തനിക്കിപ്പോൾ അറിയില്ലെങ്കിലും വൈകാതെ പഠിക്കുമെന്ന് നിക്കോളായ് സച്ച്ദേവ് വ്യക്തമാക്കി.

Varalaxmi Sarathkumar

ബോംബെ ഇനിയെന്റെ വീടല്ല. ചെന്നെെയാണ്. എനിക്ക് വളരെ അടുത്തറിയാവുന്ന സുന്ദരിയായ ഈ സ്ത്രീയെയാണ് ഞാൻ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം പേര് മാറ്റുമെന്ന് അവൾ പറഞ്ഞിരുന്നു. വരലക്ഷ്മി ശരത്കുമാർ സച്ദേവ് എന്ന് പേര് മാറ്റാനാണ് അവൾ ആ​ഗ്രഹിച്ചത്. അത് വേണ്ടെന്ന് ഞാൻ പറഞ്ഞു. അവൾ വരലക്ഷ്മി ശരത്കുമാറായി തുടരും. ഞാൻ നിക്കോളായ് വരലക്ഷ്മി ശരത്കുമാർ സച്ച്ദേവ് എന്ന പേര് മാറ്റും.

അതേപോലെ എന്റെ മകളും. ശരത്കുമാർ എന്ന പേര് ലെ​ഗസിയാണ്. അതാണ് താൻ എന്റെ ഭാര്യക്ക് വേണ്ടി ചെയ്യുന്നതെന്നും നിക്കോളായ് പറയുന്നു. നിങ്ങൾക്ക് എന്റെ ഭാര്യയെ നന്നായി അറിയാം. അവളെ സ്നേഹിക്കുന്നതിനും സ്വപനങ്ങളെ പിന്തുണയ്ക്കുന്നതിനും ഞാൻ നന്ദി പറയുന്നു. അവൾ എന്നെയാണ് വിവാഹം ചെയ്തത്. പക്ഷെ ഞാനല്ല അവളുടെ ഫസ്റ്റ് ലൗ. സിനിമയോടാണ് അവളുടെ ഏക പ്രണയം. ഞാൻ രണ്ടാമതാണ്. നാളെ മുതൽ അവൾ വീണ്ടും അഭിനയിക്കും.

Varalaxmi Sarathkumar

ഇടവേളയെടുക്കുന്നില്ലെന്നും നിക്കോളായ് വ്യക്തമാക്കി. ഇതേക്കുറിച്ച് വരലക്ഷ്മിയും സംസാരിച്ചു. എന്റെ പ്രണയം അദ്ദേഹമാണ്. പക്ഷെ എന്റെ ജീവൻ സിനിമയാണ്. വിവാഹത്തിന് ശേഷം അഭിനയം തുടരുമോ എന്ന് പലരും ചേദിച്ചിരുന്നു. അദ്ദേഹത്തിലൂടെ അതിന് മറുപടി ലഭിച്ചു. തീർച്ചയായും താൻ അഭിനയിക്കുമെന്നും വരലക്ഷ്മി പറഞ്ഞു.

കഴിഞ്ഞ ദിവസം വരലക്ഷ്മി-നിക്കോളായ് വിവാഹത്തെക്കുറിച്ച് ചില അഭ്യൂഹങ്ങൾ വന്നിരുന്നു. വിവാഹത്തിന് വരലക്ഷ്മിയു‌ടെ പിതാവ് ശരത്കുമാർ 200 കോടി രൂപ ചെലവിട്ടെന്നായിരുന്നു സംസാരം. പിന്നാലെ ഈ വാദം നിഷേധിച്ച് ശരത്കുമാർ രം​ഗത്ത് വന്നു. എവിടെ നിന്നാണ് ഇത്രയും പണം വരാനുള്ളതെന്ന് എനിക്ക് അറിയില്ല. ഈ വാർത്ത തെറ്റാണ്.

വസ്തുതകൾ അറിയാതെ ആളുകൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ശരത്കുമാർ വിമർശിച്ചു. നടന്റെ മുൻഭാര്യ ഛായദേവിയിൽ പിറന്ന മകളാണ് വരലക്ഷ്മി. പൂജയെന്നാണ് രണ്ടാമത്തെ മകളുടെ പേര്. രണ്ടാം ഭാര്യ രാധികയിൽ രാഹുൽ എന്ന മകനും ശരത്കുമാറിനുണ്ട്. വരലക്ഷ്മിയുടെ വിവാഹത്തിന് ഇവരെല്ലാം നിറ സാന്നിധ്യമായി ഉണ്ടായിരുന്നു.

More from Filmibeat

Read more about: varalakshmi sarathkumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X