പിരിയാൻ തീരുമാനിച്ച് വക്കീലിനെ വരെ കണ്ടു; ഇന്ദ്രേട്ടനും പൂർണിമയും ഞങ്ങളോടന്ന് സംസാരിച്ചു: നിഹാലും പ്രിയയും

സോഷ്യൽ മീഡിയയിൽ സജീവമാണ് നിഹാൽ പിള്ളയും പ്രിയ മോഹനും. തങ്ങളുടെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങൾ ദമ്പതികൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. സിനിമകളിലും സീരിയലുകളിലും അഭിനയിച്ച പ്രിയ മോഹൻ നടി പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയാണ്. നിഹാലും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. യൂട്യബ് ചാനലിലൂടെ പല വിഷയങ്ങളെക്കുറിച്ചും നിഹാലും പ്രിയയും സംസാരിക്കാറുണ്ട്. വിവാഹമെന്ന സങ്കൽപ്പത്തെക്കുറിച്ച് സംസാരിക്കവെ തങ്ങൾ രണ്ട് പേരും വേർപിരിയാനൊരുങ്ങിയ ഘട്ടത്തെക്കുറിച്ച് ഓർത്തെടുക്കുകയാണ് നിഹാലും പ്രിയയും.

മൂന്ന് വർഷം മുമ്പ് ഞങ്ങൾക്കിടയിൽ വലിയ വഴക്ക് നടന്നു. മിഡ് ലൈഫ് ക്രെെസിസാണെന്ന് പറയാം. വക്കീലൻമാരെ വരെ കണ്ടു. എടുത്ത് പറയാൻ ഒരു കാരണം ഉണ്ടായിരുന്നില്ല. ഫ്രസ്ട്രേഷനും എടുത്ത് ചാ‌ട്ടവുമായിരുന്നു. അന്നത്തെ സാമ്പത്തിക സാഹചര്യം കൊണ്ട് കൂടിയായിരിക്കും. എന്നാൽ പിന്നീട് ഈ അകൽ‌ച്ച ഇല്ലാതായെന്നും നിഹാർ പിള്ള വ്യക്തമാക്കി. നിഹാലും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Nihal Pillai  Priya Mohan

അന്ന് കുടുംബങ്ങൾ ഇടപെട്ടത് കൊണ്ടാണ് പ്രശ്നങ്ങൾ പരിഹരിച്ചതെന്ന് പ്രിയ മോഹൻ കൂട്ടിച്ചേർത്തു. അനുവും (പൂർണിമ) ഇന്ദ്രേട്ടനുമെല്ലാം നമ്മളോട് അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചിരുന്നു. ഒന്നും സംസാരിക്കാതെ പോയിരുന്നെങ്കിൽ വിവോഴ്സാനെയെന്നും പ്രിയ മോഹൻ ഓർത്തു. ഡിവോഴ്സ് ചെയ്യാതെ സംസാരിച്ച് പരിഹരിക്ക്, കുറച്ച് കൂടെ സമയമെടുക്കെന്ന് അവർ പറഞ്ഞു.

അത് കൊണ്ട് മാത്രമല്ല പിരിയാതിരുന്നത്. പിരിയുന്നത് എടുത്ത് ചാട്ടമാണെന്ന തോന്നൽ തനിക്കും പ്രിയക്കും ഉണ്ടായിരുന്നെന്ന് നിഹാൽ വ്യക്തമാക്കി. പരിഹരിക്കാൻ പറ്റുന്ന പ്രശ്നങ്ങളാണെങ്കിൽ ബന്ധം നിലനിർത്താൻ ശ്രമിക്കണം. ഈ​ഗോയുള്ള ഇന്നത്തെ കാലത്ത് വിട്ട് പോകാൻ എളുപ്പമാണ്. പക്ഷെ പ്രശ്നം പരിഹ​രിക്കാൻ ബു​ദ്ധിമു‌ട്ടാണെന്ന് നിഹാൽ വ്യക്തമാക്കി.

Nihal Pillai  Priya Mohan

ഞങ്ങളുടെ റിലേഷൻഷിപ്പ് കുറേക്കൂടി വർക്ക് ചെയ്യാൻ തുടങ്ങിയത് പ്രിയ കുറേക്കൂടി തിരക്കുകളിലേക്ക് കടന്നതോടെയാണ്. അല്ലാത്തപ്പോൾ ഭയങ്കര വിഷയങ്ങളായിരുന്നു. പ്രിയ വർക്ക് ചെയ്ത് തുടങ്ങിയതോടെ പ്രശ്നങ്ങൾ കുറഞ്ഞെന്ന് നിഹാൽ ഓർത്തു. ഇതേക്കുറിച്ച് പ്രിയയും സംസാരിച്ചും. കല്യാണം കഴിഞ്ഞയുടനെ ഞാൻ സീരിയലിൽ അഭിനയിച്ചു. എന്റേതായ തിരക്കുകളിലായി. കുഞ്ഞ് പിറന്ന ശേഷം ഞാൻ മുഴുവൻ സമയവും വീട്ടിലാണ്. ​അമ്മയായതിന് ശേഷമുള്ള ഹോർമോണൽ മാറ്റങ്ങളുണ്ട്. ജോലി ചെയ്യാതെ വീട്ടിലിരിക്കുന്നു.

ആ സമയത്താണ് ഞങ്ങൾ വഴക്കിട്ടത്. മൂന്ന് നാല് വർഷം വർക്ക് ചെയ്തിരുന്നില്ല. അതോടെ വഴക്ക് കൂടാൻ തുടങ്ങി. പിന്നീട് വീണ്ടും തിരക്കുകൾ വന്നതോടെ ഈ സാഹചര്യം മാറിയെന്നും പ്രിയയും നിഹാലും വ്യക്തമാക്കി. ഒരുപാട് സമയം ഒരുമിച്ച് സമയം ചെലവഴിക്കുന്നത് വിവാഹ ജീവിതത്തിൽ അപകടകരമാണെന്നും നിഹാൽ പറഞ്ഞു.

വിവാഹം ചെയ്തതിന് ശേഷം ഞങ്ങളുടെ സന്തോഷകരമായ സമയം ഇപ്പോഴാണ്. ചെറിയ പ്രശ്നങ്ങൾ വലുതാക്കരുതെന്നും നിഹാൽ പിള്ള പറഞ്ഞു. ഇന്നത്തെ പല വിവാഹ ബന്ധങ്ങളിലും പെൺകുട്ടികളുടെ വീട്ടുകാർ ചെറിയ പ്രശ്നങ്ങൾ വലുതാക്കി ബന്ധം ഇല്ലാതാക്കുന്നുണ്ടെന്ന് നിഹാൽ പിള്ള അഭിപ്രായപ്പെട്ടു. അതേസമയം വലിയ പ്രശ്നങ്ങളാണെങ്കിൽ ബന്ധം ഒഴിവാക്കേണ്ടതുണ്ടെന്നും നിഹാൽ ചൂണ്ടിക്കാട്ടി.

More from Filmibeat

Read more about: nihal pillai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X