അവിടെ നിന്ന് ഇറങ്ങിപ്പോയിട്ടും ആരും ഒന്നും ചോദിച്ചില്ല, വര്‍ക്കലയില്‍ വെച്ചുണ്ടായ ദുരനുഭവം പറഞ്ഞ് നിഹാല്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നടി പ്രിയ മോഹനും ഭര്‍ത്താവ് നിഹാല്‍ പിള്ളയും. അഭിനയത്തിന് ചെറിയ ഇടവേള കൊടുത്ത ഇവര്‍ യാത്രയും വ്‌ലോഗിങ്ങുമായി ജീവിതം ആഘോഷമാക്കുകയാണ്. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമാണിവര്‍. ചെറിയ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം നിമിഷനേരം കൊണ്ട് സമൂഹമാധ്യമങ്ങളില്‍ ഇടംപിടിക്കാറുമുണ്ട്.

ഇവര്‍ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്. അധികവും യാത്ര വിശേഷങ്ങളാണ് ചാനലിലൂടെ പങ്കുവെയ്ക്കാറുള്ളത്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് നിഹാല്‍ പങ്കുവെച്ച പുതിയൊരു വീഡിയോയാണ്. ഒരു കഫേയില്‍ നിന്ന് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവമാണ് താരം പങ്കുവെച്ചത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നിഹാലിന് പിന്തുണയുമായിപ്രാര്‍ത്ഥന ഇന്ദ്രജിത്ത് എത്തിയിട്ടുണ്ട്.

ദുരനുഭവം

പൊതുവെ യാത്രകളില്‍ നേരിടേണ്ടി വരുന്ന ദുരനുഭവങ്ങള്‍ നിഹാലും പ്രിയയും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറില്ല. എന്നാല്‍ ഈ സംഭവം താരങ്ങളെ വളരെയധികം വേദനിപ്പിച്ചു. ഇത്തരത്തിലുളള സമീപനം ശരിയല്ലെന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് പറയുന്നത്. വര്‍ക്കലയിലെ ഒരു കഫേയില്‍ വെച്ചാണ് താരങ്ങള്‍ക്ക് ദുരനുഭവം നേരിട്ടത്.

നിഹാലിന്റെ വാക്കുകള്‍ ഇങ്ങനെ...'കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്ക് പോയിരുന്നു. കോവളത്ത് ഒരു വ്‌ലോഗൊക്കെ ചെയ്തതിന ശേഷം വര്‍ക്കലയ്ക്ക് പോയി. ഞാനും പ്രിയയും ആദ്യമായിട്ടാണ് അവിടെ പോകുന്നത്. അവിടെ നല്ല വ്യൂവുള്ള ഒര കഫേയായിരുന്നു ആദ്യം ഞങ്ങള്‍ നോക്കിയത്.നല്ല ഹൈറ്റിലുള്ളൊരു കഫേ കണ്ടു. അവിടെ കോഫി കുടിക്കാന്‍ വേണ്ടി പോയി.

നിഹാലിന്റെ വാക്കുകള്‍

'കഫേയ്ക്കുള്ളില്‍ പ്രവേശിച്ചതിന് ശേഷം അവിടെയൊരു സീറ്റില്‍ കയറിയിരുന്നു ഉടന്‍ തന്നെ അത് റിസേര്‍വ്ഡാണെന്ന് അവര്‍ അ്‌റിയിച്ചു. 6.30ന് റിസേര്‍വ്ഡ് എന്നായിരുന്നു എഴുതിയത്. ഞങ്ങള്‍ ചെല്ലുമ്പോള്‍ 5.30 ആയിട്ടേയുള്ളൂ. 6.30 മുന്‍പ് പോയ്ക്കോളാമെന്ന് പറഞ്ഞു. എന്നാല്‍ ഞങ്ങളെ ഇരിക്കാന്‍ അനുവദിച്ചില്ല'.

'അവിടെ വേറെ ആളുകളും വന്നിരുന്നു. എന്നാല അവരെയൊക്കെ എഴുന്നേല്‍പ്പിച്ച് വിടുന്നുണ്ടായിരുന്നു. പക്ഷെ ഈ സമയത്ത് രണ്ട് വിദേശികള്‍ എത്തി. അവരെ അവിടെ ഇരിക്കാന്‍ അനുവദിച്ചു. റിസര്‍വ്ഡാണെന്ന് പറഞ്ഞിട്ടും അവരെ അവിടെ ഇരുത്തി ബിയര്‍ നല്‍കി.ഞങ്ങളെ കോഫി കുടിക്കാന്‍ അനുവദിക്കാത്തവര്‍ വിദേശികള്‍ക്ക് അതേ സ്ഥലത്ത് ഇരുന്ന് ബിയര്‍ കുടിക്കാന്‍ കൊടുത്തത് ശരിയായ കാര്യമല്ല. നാഷണാലിറ്റിയുടേയും നിറത്തിന്റെയും പേരിലുള്ള ഡിസ്‌ക്രിമിനേഷനായിരുന്നു അവിടെ നടന്നത്'; നിഹാല്‍ പറഞ്ഞു.

മോശം  സമീപനം

'തുടര്‍ന്ന് ആ കഫേയില്‍ നിന്ന് ഞങ്ങള്‍ ഇറങ്ങി പോയി. എന്നിട്ടും കാരണമെന്താണെന്ന് ഇവര്‍ ചോദിച്ചില്ല. തൊട്ട് അടുത്ത കഫേയില്‍ കയറി കോഫി കുടിച്ചു. എന്നിട്ട് തിരികെ വന്നപ്പോഴും ആദ്യത്തെ കഫേയിലെ റിസേര്‍വ്ഡ് സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണ്'.

ഈ സമയത്തിനിടെ ഏകദേശം 18ഓളം വിദേശരാജ്യങ്ങളില്‍ ഞങ്ങള്‍ പോയിട്ടുണ്ട്. ടൂറിസത്തെ പ്രധാനമായി പരിഗണിത്തുന്ന രാജ്യങ്ങളില്‍ വരെ സ്വദേശികള്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ടെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയി പറയുന്നു.

Recommended Video

Dr. Robin On His Angry Behavior | ബിഗ് ബോസിലെ വിന്നര്‍ ഞാന്‍ തന്നെ | *Interview | FilmiBeat
കമന്റ്

നിഹാലിന്റെ വീഡിയോ നിമിഷനേരം കൊണ്ട് വൈറല്‍ ആവുകയായിരുന്നു. താരങ്ങളെ പിന്തുണച്ചു കൊണ്ടാണ് അധികം കമന്റുകളും എത്തിയത്. ഹെറിബിള്‍ എന്നായിരുന്നു പ്രാര്‍ത്ഥനയുടെ കമന്റ്.

Read more about: nihal pillai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X