പ്രിയ മോഹന്റെ ആ സ്വഭാവം ഇഷ്ടമല്ലെന്ന് നിഹാല്‍! പൂര്‍ണിമയും ഇന്ദ്രജിത്തും പറഞ്ഞിട്ടും മാറ്റിയിട്ടില്ല

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് നിഹാലും പ്രിയ മോഹനും. മിനിസ്‌ക്രീനിലെ മുന്‍നിര വില്ലത്തിമാരിലൊരാളായിരുന്നു പ്രിയ. മുംബൈ പോലീസുള്‍പ്പടെയുള്ള സിനിമകളില്‍ വേഷമിട്ടിട്ടുണ്ട് നിഹാല്‍. പൂര്‍ണിമയ്ക്കും ഇന്ദ്രജിത്തിനും കുടുംബത്തിനുമൊപ്പമായി യാത്രകള്‍ നടത്താറുണ്ട്് ഇവര്‍. യാത്രാ വിശേഷങ്ങളെല്ലാം വീഡിയോയിലൂടെ പങ്കുവെക്കാറുമുണ്ട്. ഒരു ഹാപ്പി ഫാമിലി എന്ന ചാനലിലൂടെയാണ് ഇരുവരും എത്താറുള്ളത്.

ജോലിയെക്കുറിച്ചും പരിചയപ്പെട്ടതിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം പറഞ്ഞെത്തുമെന്ന് മുന്‍പ് ഇരുവരും ഉറപ്പ് നല്‍കിയിരുന്നു. പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് പ്രിയയും നിഹാലും ഇപ്പോള്‍. പ്രിയയ്ക്ക് പല്ല് വേദനയായതിനാല്‍ വീഡിയോ പോസറ്റ് ചെയ്യാന്‍ വൈകിപ്പോയി. ഇതേക്കുറിച്ച് താന്‍ പറയുമെന്ന് പ്രിയ പ്രതീക്ഷിച്ചിട്ടില്ല. കമന്‍സെല്ലാം നോക്കിയാണ് താന്‍ സംസാരിക്കുന്നതെന്നും നിഹാല്‍ പറഞ്ഞിരുന്നു. എല്ലാവരുടേയും പേരെടുത്ത് തന്നെ പറഞ്ഞുപോവുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ദില്ലുച്ചേട്ടന്റെ ജോബ് എന്താണെന്നായിരുന്നു ആദ്യത്തെ ചോദ്യം. ഞങ്ങള്‍ മൂന്ന് പേരും ചേര്‍ന്ന് മെഡിക്കല്‍ ഡിസ്്ട്രിബ്യൂഷന്‍ ഫേമുണ്ട്. കോഴിക്കോട് കണ്ണൂര്‍ കേന്ദ്രമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അഞ്ചാറ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അവസരം കിട്ടാത്തത് കൊണ്ടാണ് ഇപ്പോള്‍ അഭിനയിക്കാത്തത്. മോഡലിംഗും ചെയ്യാറുണ്ട്. മകനെ നോക്കലാണ് തന്റെ ഇപ്പോഴത്തെ പ്രധാന ജോലി. ബാങ്കോക്ക് ഫാഷന്‍ ബ്യൂട്ടീക് എന്ന ഗാര്‍മെന്റ് ബിസിനസ് നടത്തുന്നുണ്ട്. സീരിയലിലും അഭിനയിച്ചിട്ടുണ്ട്. മകന്‍ വലുതായിട്ട് വീണ്ടും അഭിനയിച്ച് തുടങ്ങാനുള്ള പ്ലാനിലാണ് താനെന്നും പ്രിയ മോഹന്‍ പറയുന്നു.

Priya Mohan

പ്രണയകഥയെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് വേറൊരു വീഡിയോയില്‍ പറയാമെന്നായിരുന്നു നിഹാല്‍ പറഞ്ഞത്. മകനേയും കൊണ്ട് യാത്ര ചെയ്യുന്നതിനെക്കുറിച്ചും അവന്റെ ഭക്ഷണ രീതിയെക്കുറിച്ചുമായിരുന്നു ചിലര്‍ ചോദിച്ചത്. തണുപ്പുള്ള സ്ഥലങ്ങളില്‍ പോവാന്‍ അവന് ഇഷ്ടമാണ്. നല്ല വികൃതിയും വാശിയുമൊക്കെയുണ്ട്. അതൊന്നും നിങ്ങളെ കാണിക്കത്തതാണെന്നായിരുന്നു ഇരുവരും പറഞ്ഞത്.

Recommended Video

Dev Mohan Exclusive Interview | Sufiyum Sujatayum | Filmibeat Malayalam

പ്രിയ മോഹന്റെ സ്വഭാവത്തിലെ പോസിറ്റീവിനെക്കുറിച്ചും നെഗറ്റീവിനെക്കുറിച്ചുമായിരുന്നു വേറൊരാള്‍ ചോദിച്ചത്. പ്രിയ ഒന്നിനും തന്നോട് ഡിമാന്‍ഡ് ചെയ്യാറില്ല, ആ സ്വഭാവം തനിക്കേറെ ഇഷ്ടമാണ്. നെഗറ്റീവായിട്ടുള്ളത് എല്ലാത്തിലും സ്ലോയാണ്. കുളിക്കാനും ഭക്ഷണം കഴിക്കാനും എല്ലാത്തിനും പതിയെയാണ്. ഇത് പറഞ്ഞ് എല്ലാവരും കളിയാക്കാറുണ്ട്. പ്രിയയുണ്ടെങ്കില്‍ 10 ദിവസത്തെ യാത്ര 15 ആവുമെന്ന് ഇന്ദ്രേട്ടനും പൂര്‍ണിമയുമെല്ലാം പറയാറുണ്ട്.

ദിലുവിന് എല്ലാം സാമട്ടാണ്. എത്ര ഗൗരവത്തോടെ പറഞ്ഞാലും കൂളായി എടുക്കും. അതാണ് തനിക്ക് ഇഷ്ടമില്ലാത്ത സ്വഭാവം. ഇത് മമ്മിയും പറയുന്ന പരാതിയാണെന്നായിരുന്നു നിഹാല്‍ പറഞ്ഞത്. അത് പോലെ തന്നെ ആള്‍ക്ക് ദേഷ്യം വരില്ല. ഞാന്‍ ദേഷ്യപ്പെട്ടാലും ഇങ്ങോട്ട് ദേഷ്യപ്പെടില്ല. അമ്മായിഅമ്മയും മരുമകളും വഴിക്കിടാറുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇടയ്ക്ക് വഴക്കിടും, അത് മാറുകയും ചെയ്യും. അത് മറച്ചുവെക്കേണ്ട കാര്യമില്ലെന്നുമായിരുന്നു ഇരുവരും പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X