'വർക്കില്ലെങ്കിൽ പുറത്തേക്ക് ഇറങ്ങില്ല... 24 മണിക്കൂറും വീട്ടിൽ തന്നെ, പാചകത്തിൻ്റെ ചുമതലയും ലാവണ്യയ്ക്ക്'

ഹാനു രാഘവപുടിയുടെ ആണ്ടാല രാക്ഷസി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ലാവണ്യ ത്രിപാഠി. ചുരുങ്ങിയ സമയം കൊണ്ട് ലാവണ്യ തമിഴ്, തെലുങ്ക് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറി. ദൂസുകേൾത്താ, ബ്രഹ്മൻ, സോഗ്ഗഡേ ചിന്നി നയന, ഭലേ ഭലേ മഗഡിവോയ്, ​രാധാ, യുദ്ധം ശരണം തുടങ്ങി പിന്നീട് നിരവധി സിനിമകളുടെ ഭാ​ഗമായി. പന്ത്രണ്ട് വർഷത്തെ കരിയറിനിടയിൽ ഒട്ടനവധി സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിക്കാനുള്ള അവസരവും ലാവണ്യയ്ക്ക് ലഭിച്ചു.

ഉത്തർപ്രദേശിൽ ജനിച്ച ലാവണ്യ യുവതാരം വരുൺ തേജിനെ വിവാഹം ചെയ്തതോടെ കോനിഡേല-അല്ലു ഫാമിലിയിലെ മരുമകളാണ്. 2017ൽ മിസ്റ്റർ എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് വരുണും ലാവണ്യയും ആദ്യമായി കണ്ടുമുട്ടുന്നത്.

Niharika Konidela Lavanya Tripathi

പരിചയം പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറി. അഞ്ച് വർഷത്തിലേറെ പ്രണയിച്ചശേഷമാണ് ഇരുവരും വിവാഹിതരായത്. ഇരുവരും ബന്ധം പരസ്യപ്പെടുത്തും മുമ്പ് പലതവണ വരുണും ലാവണ്യയും തമ്മിൽ പ്രണയത്തിലാണെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും താരങ്ങൾ അത് നിഷേധിച്ചു. അങ്ങനെയിരിക്കെയാണ് കഴിഞ്ഞ വർഷം വിവാഹനിശ്ചയം ഉടൻ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് താരജോഡി എല്ലാവരെയും അമ്പരപ്പിച്ചത്.

വരുൺ തേജിന്റെയും ലാവണ്യ ത്രിപാഠിയുടെയും വിവാഹനിശ്ചയം കഴിഞ്ഞ വർഷം ജൂണിൽ ഹൈദരാബാദിലാണ് നടന്നത്. ശേഷം ഇരുവരും 2023 നവംബർ 5 ന് ഇറ്റലിയിൽ വെച്ച് വിവാഹിതരായി. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ആന്ധ്രയിലെ മെഗാ ഫാമിലിയാണ് വരുൺ തേജ് കൂടി അം​ഗമായ കൊനിഡേല ഫാമിലി.

അതുകൊണ്ട് തന്നെ ചിരഞ്ജീവി, രാംചരണ്‍, അല്ലു അര്‍ജുന്‍, പിതാവ് അല്ലു അരവിന്ദ്, സായി ധരം തേജ്, പഞ്ചാ വൈഷ്ണവ് തേജ് തുടങ്ങിയവരും കുടുംബാം​ഗങ്ങളും വിവാഹത്തില്‍ പങ്കെടുത്തു. വിവാഹശേഷം ലാവണ്യ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. പ്രിയപ്പെട്ട താരസുന്ദരിയുടെ വിശേഷങ്ങൾ സോഷ്യൽമ‍ീഡിയ വഴിയാണ് ആരാധകർ അറിയുന്നത്.

ഇപ്പോഴിതാ ലാവണ്യയെ കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങൾക്ക് നാത്തൂനും വരുണിന്റെ സഹോദരിയുമായ നിഹാരിക നൽകിയ മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത്. വർക്കില്ലെങ്കിൽ പുറത്തേക്ക് ഇറങ്ങാൻ കൂട്ടാക്കാത്തയാളാണ് ലാവണ്യയെന്നും 24 മണിക്കൂറും വീട്ടിൽ തന്നെ ഇരിക്കാനാണ് താരപത്നി ഇഷ്ടപ്പെടുന്നതെന്നും നിഹാരിക പറയുന്നു.

എനിക്കൊന്നും ഒരു മണിക്കൂർ പോലും തികച്ച് വീട്ടിൽ ഇരിക്കാൻ പറ്റുന്നില്ല. ഭ്രാന്ത് വരും. പക്ഷെ എന്റെ ജേഷ്ഠന്റെ ഭാര്യയായ ലാവണ്യ എങ്ങനെ വീട്ടിൽ ഒതുങ്ങുന്നുവെന്ന് എനിക്ക് മനസിലാകുന്നില്ലെന്നുമാണ് നിഹാരിക പറഞ്ഞത്.

Niharika Konidela Lavanya Tripathi

അവരുടെ വീട്ടിലെ പാചകത്തിൻ്റെ ചുമതലയും ലാവണ്യയ്ക്കാണത്രെ. എല്ലാ ദിവസവും കുടുംബാംഗങ്ങൾക്കായി ലാവണ്യ സ്വാദിഷ്ടമായ ഭക്ഷണം തയ്യാറാക്കും. നിഹാരികയുടെ വാക്കുകൾ വൈറലായതോടെ കുടുംബിനിയായി മാറിയ ലാവണ്യയെ പ്രശംസിച്ച് ആരാധകർ എത്തി. ലാവണ്യ അമ്മയാകാൻ പോകുന്നുവെന്ന തരത്തിൽ വാർത്തകൾ അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാൽ നാഗബാബുവിൻ്റെ കുടുംബത്തിൽ നിന്ന് ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല.

ലാവണ്യ ഗർഭിണിയാണെന്ന വാർത്ത സത്യമാണോ എന്നറിയില്ല. മിസ് പെർഫെക്ട് എന്ന വെബ് സീരീസിലാണ് ലാവണ്യ അവസാനമായി അഭിനയിച്ചത്. ബിഗ് ബോസ് ഫെയിം അഭിജിത്തായിരുന്നു നായകൻ. വിവാഹശേഷം ലാവണ്യ ചെയ്ത ഒരേയൊരു പ്രൊജക്ട് ഇത് മാത്രമാണ്. അതേസമയം നിഹാരികയാകട്ടെ നിർമ്മാതാവായും അഭിനേത്രിയായും മികവ് പുലർത്താനാണ് ശ്രമിക്കുന്നത്.

പിങ്ക് എലിഫൻ്റ് പിക്‌ചേഴ്‌സിൻ്റെ ബാനറിൽ നിഹാരിക നിർമ്മിച്ച കമ്മിറ്റി കുറോളു സിനിമ മികച്ച വിജയമായിരുന്നു. കുറഞ്ഞ ബജറ്റിൽ നിർമിച്ച ചിത്രം വൻ ലാഭം നേടി. നിഹാരിക ഇപ്പോൾ ഹൈദരാബാദിൽ ഓഫീസ് തുടങ്ങി യുവ സംവിധായകർ, എഴുത്തുകാർ, അഭിനേതാക്കൾ എന്നിവരുമായി പുതിയ പ്രോജക്ടുകൾ ആസൂത്രണം ചെയ്യുകയാണ്.

നിഹാരിക ഭർത്താവ് വെങ്കിട ചൈതന്യയുമായി വേർപിരിഞ്ഞശേഷം സിനിമയിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. 2020ൽ വിവാഹിതരായ ഇരുവരും അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വേർപിരിയുകയായിരുന്നു.

More from Filmibeat

Read more about: varun tej
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X