ഇവര്‍ക്കൊക്കെ ഒളിച്ചോടി പൊയ്ക്കൂടെ? സ്വര്‍ണം സാരി എന്നൊക്കെ പറഞ്ഞാലേ ചൂടാണ്: നിഖില വിമല്‍
മിനിസ്‌ക്രീനിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ നടിയാണ് നിഖില വിമല്‍. ഷാലോം ടിവിയിലെ അല്‍ഫോന്‍സാമ്മ എന്ന സീരിയലിലൂടെയാണ് നിഖിലയുടെ തുടക്കം. ഭരത നാട്യം കുച്ചുപുടി, മോണോ ആക്ട് തുടങ്ങിയ കലകളും അഭ്യസിച്ചിട്ടുണ്ട് നടി.
സത്യന്‍ അന്തിക്കാടിന്റെ ഭാഗ്യദേവത എന്ന ചിത്രത്തില്‍ ജയറാമിന്റെ ഇളയ സഹോദരിയായാണ് നിഖില വിമല്‍ ആദ്യം അഭിനയിക്കുന്നത്. എന്നാല്‍ ലീഡ് റോളില്‍ വരുന്നത് ലവ് 24*7 എന്ന ചിത്രത്തിലൂടെയാണ്. ശ്രീബാല കെ മേനോന്‍ സംവിധാനം ചെയ്ത ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ അതിന് ശേഷം തമിഴ് സിനിമകളിലേക്ക് എത്തിയ നടി പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നത്.

അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലൂടെയാണ് പിന്നീട് നിഖില വിമല്‍ തിരിച്ചെത്തുന്നത്. തുടര്‍ന്ന് ഒരു യമണ്ടന്‍ പ്രേമകഥ, ബ്രോഡാഡി, മധുരം, ജോ ആന്‍ഡ് ജോ, കൊത്ത്, അയല്‍വാശി തുടങ്ങിയ ചിത്രങ്ങൡലും നടി അഭിനയിച്ചു. നിഖിലയുടേതായി അവസാനം പുറത്തിറങ്ങിയത് ഗുരുവായൂര്‍ അമ്പല നടയില്‍ എന്ന ചിത്രത്തിലാണ്.
ചിത്രം തിയേറ്ററുകളില്‍ വലിയ ഓളമാണ് സൃഷ്ടിച്ചിരുന്നത്. ജയ ജയ ജയ ജയ ഹേ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ വിപിന്‍ ദാസ് ആണ് ഗുരുവായൂര്‍ അമ്പല നടയില്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍. ചിത്രം നിറഞ്ഞ സദസ്സുകളിലാണ് പ്രദര്‍ശിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട നിഖില വിമല്‍ പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്.
ഗുരുവായൂര്‍ അമ്പല നടയില്‍ എന്ന ചിത്രം ഒരു വിവാഹവുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്. സമാനമായി തന്റെ വിവാഹ കാര്യമാണ് നിഖില വിമല്‍ അഭിമുഖത്തില്‍ പറയുന്നത്. തന്റെ അമ്മയ്ക്ക് തന്റെ വിവാഹം നടന്ന് കാണാന്‍ ആഗ്രഹമുണ്ടാകുമെന്നും എന്നാല്‍ സിനിമയിലെ വിവാഹ വേഷങ്ങള്‍ കണ്ട് തൃപ്തിപെടനാണ് താന്‍ അമ്മയോട് പറയാറെന്നും നിഖില വിമല്‍ പറയുന്നു.
'ഞാന്‍ എന്റെ അമ്മയോട് പറയാറുണ്ട്, കല്യാണ ഡ്രസ് ഒക്കെ ഇട്ടിട്ട് ഏതെങ്കിലും സിനിമയില്‍ ഒക്കെ അഭിനയിക്കുമ്പോള്‍ ഇപ്പോള്‍ വേണമെങ്കില്‍ കണ്ടോളൂ, എപ്പോഴും എപ്പോഴും ഇത് കാണിക്കാന്‍ പറ്റില്ല. കെട്ടണ്ട എന്ന തീരുമാനം ഒന്നുമല്ല, പക്ഷെ അവരെ സംബന്ധിച്ച് നമ്മള്‍ കല്യാണം കഴിക്കണം എന്ന ആഗ്രഹമുണ്ടാകുമല്ലോ. പ്രായമായി വരികയല്ലേ... പറയുമല്ലോ,' നിഖില വിമല്‍ പറയുന്നു.

പക്ഷെ ഞാന്‍ പറയുന്നത്, ഇങ്ങനെ ഒക്കെ വേണമെങ്കില്‍ കണ്ടോ എനിക്ക് കല്യാണം എന്നൊക്കെ ചിന്തിക്കുമ്പോള്‍ തന്നെ തന്നെ ഭയങ്കര ചൂടാണ്. സ്വര്‍ണം സാരി എന്നൊക്കെ ആലോചിക്കുമ്പോള്‍ തന്നെ ഭയങ്കര ചൂടാണ്. ഏതെങ്കിലും സെലിബ്രിറ്റീസിന്റെ കല്യാണത്തിന് പോയാല്‍ തന്നെ ഞാന്‍ ആലോചിക്കും, ഇവര്‍ എന്തിനാണ് ഇങ്ങനെ കല്യാണം കഴിക്കുന്നത്. ആരോടും പറയാതെ ഒളിച്ചോടി പൊയ്ക്കൂടെ എന്നൊക്കെ ആലോചിക്കാറുണ്ടെന്നും നിഖില വിമല്‍ പറയുന്നു.
കാരണം അത്രയും ആള്‍ക്കാരെ ക്ഷണിക്കണം. അത്രയും ലൈറ്റും സെറ്റപ്പും വേണം. എന്തൊക്കെ പറഞ്ഞാലും കല്യാണം എന്ന് ആലോചിക്കുമ്പോള്‍ തന്നെ മനസിലേക്ക് വരുന്നത് ഭയങ്കര ചൂടാണ് എന്നാണ്. പണ്ട് ചെറുപ്പത്തില്‍ പറയുമായിരുന്നു, എന്റെ കല്യാണം എപ്പോഴാണോ ഉറപ്പിക്കുന്നത്, അപ്പോള്‍ ഞാന്‍ ഒരു സെറ്റു സാരി വാങ്ങിയിട്ട് അത് അലക്കി അലക്കി, അങ്ങനെയാണ് ഉപയോഗിക്കുക എന്നും നിഖില വിമല്‍ പറയുന്നു.


Click it and Unblock the Notifications