ഇപ്പോള്‍ പൊരുത്തപ്പെട്ടു! നടിയായതിന് ശേഷമുള്ള മാറ്റങ്ങളില്‍ ഇഷ്ടമില്ലാത്ത കാര്യം പറഞ്ഞ് നിഖില വിമല്‍
അപ്രതീക്ഷിതമായാണ് താന്‍ അഭിനയ മേഖലയിലേക്ക് വന്നതെന്ന് നിഖില വിമല്‍ പറയുന്നു. അങ്ങനെ പ്ലാന്‍ ചെയ്ത് വന്നതല്ല. ചെയ്ത് ചെയ്ത് ഇഷ്ടമായി വരികയായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ഭാഗ്യദേവത ചെയ്യുന്നത്. അത് കഴിഞ്ഞ് സ്‌കൂളിലേക്ക് പോവാം എന്നായിരുന്നു. ഡിഗ്രി ഫൈനല്‍ ഇയര്‍ ആയപ്പോഴായിരുന്നു ലവ് 24+7 ല്‍ അഭിനയിച്ചത്.
ഇടയ്‌ക്കൊരു വര്‍ഷം ബ്രേക്ക് വന്നിരുന്നു. അപ്പോഴും സിനിമയില്‍ അഭിനയിച്ചിരുന്നു. അഭിനയിക്കാന്‍ എനിക്കിഷ്ടമായിരുന്നു. എന്നാല്‍ എന്നെ ആളുകള്‍ തിരിച്ചറിയുന്നതില്‍ താല്‍പര്യമില്ലായിരുന്നു. നോര്‍മല്‍ ലൈഫ് സാധനങ്ങള്‍ പോയിപ്പോവുമോയെന്നായിരുന്നു ഭയം. അതെന്തൊരു മണ്ടത്തരമാണെന്നായിരുന്നു ആനി ചോദിച്ചത്. അഭിനേത്രിയാവുമ്പോള്‍ എന്തായാലും ഫെയിം വരുമല്ലോ, ആളുകള്‍ തിരിച്ചറിയും. ഇപ്പോള്‍ അത് മാറിയോ എന്ന് ചോദിച്ചപ്പോള്‍ അതുമായി ഞാന്‍ പൊരുത്തപ്പെട്ടു എന്നായിരുന്നു മറുപടി. ആനീസ് കിച്ചണില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു നിഖില കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

ആള്‍ക്കാരുമായി പെട്ടെന്ന് ഇടപഴകാന്‍ പറ്റില്ല. സോഷ്യല്‍ ആംഗ്‌സൈറ്റി പ്രശ്‌നമുണ്ടായിരുന്നു. ചില സമയത്ത് ആളുകള്‍ വന്ന് ഫോട്ടോ എടുക്കാന്‍ ചോദിച്ചാല്‍ സമ്മതിക്കാറില്ല. എന്റെ പേഴ്‌സണല്‍ കാര്യത്തിന് പോവുകയാണെങ്കില്‍ അങ്ങനെ പറയാറുണ്ട്. മാളിലൊക്കെ പോവുമ്പോള്‍ ആളുകള്‍ അടുത്തുകൂടുന്നത് ഇഷ്ടമല്ല. ഫോട്ടോസൊക്കെ എടുക്കുന്നത് കണ്ടാല്‍ കൂടുതല്‍ ആളുകള്‍ ഇടിച്ചുകയറിവരും.ക്ഷണിക്കപ്പെട്ട് പോവുന്ന ചടങ്ങാണെങ്കില്‍ നോ പറയാറില്ല.
ഏത് തരം വേഷവും ചെയ്യാന്‍ ഇഷ്ടമാണ് എനിക്ക്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായാലും, ക്യാരക്ടര്‍ റോളായാലും ചെയ്യാനിഷ്ടമാണ്. കുറേക്കഴിഞ്ഞാല്‍ അങ്ങനെ മാറേണ്ടി വരും. അങ്ങനെ വരുമ്പോള്‍ ലുക്ക് ചേഞ്ചൊക്കെ നോക്കാമല്ലോ. ചില കഥകള്‍ കേള്‍ക്കുമ്പോള്‍ വര്‍ക്കാവില്ലെന്ന് തോന്നാറുണ്ട്. കുറച്ച് കാര്യങ്ങളൊക്കെ നോക്കിയേ തീരുമാനിക്കാറുള്ളൂ. പ്രോപ്പര്‍ പ്രൊഡക്ഷനാണോയെന്നത് ശ്രദ്ധിക്കാറുണ്ട്. മൂന്ന് വര്‍ഷമൊക്കെ ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അതാണെങ്കില്‍ റിലീസ് ചെയ്തിട്ടുമില്ല. അങ്ങനെയുള്ള അനുഭവങ്ങളൊക്കെയുണ്ടായിട്ടുണ്ട്.
എനിക്ക് പറയാനുള്ളത് ഞാന്‍ പറയാറുണ്ട്. കുറച്ച് തമാശയൊക്കെ കലര്‍ത്തി പറയുമ്പോള്‍ ആര്‍ക്കും ഫീലാവാതെ പറയാന്‍ പറ്റും. സിനിമയല്ലാതെ വേറെന്ത് ചെയ്യുമെന്ന് എനിക്കറിയില്ല. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണല്ലോ സിനിമ ചെയ്ത് തുടങ്ങിയത്. കുട്ടിക്കാലത്ത് ഡോക്ടറാവണം എന്ന ആഗ്രഹമൊക്കെയുണ്ടായിരുന്നു. ഇപ്പോള്‍ സിനിമയ്‌ക്കൊപ്പമായി എല്‍എല്‍ബി ചെയ്യുന്നുണ്ട്. സിനിമയില്‍ എത്തിയെങ്കിലും കാര്യമായ മാറ്റം സ്വഭാവത്തില്‍ വരാതെയിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. പ്രൊഫഷനായി മാത്രമാണ് സിനിമയെ കാണാറുള്ളത്. വീട്ടുകാര്‍ ഞാന്‍ പറയുന്ന അഭിപ്രായങ്ങള്‍ കേള്‍ക്കാറുണ്ട്. എന്തും ചെയ്യാനുള്ളൊരു സ്‌പേസുണ്ട് അവിടെ. അനുഭവത്തിലൂടെയാണ് നല്ലതും ചീത്തയും മനസിലാക്കുന്നത്.
സിനിമയില്‍ കുറേ സുഹൃത്തുക്കളുണ്ട്. കഥാപാത്രത്തെക്കുറിച്ചൊന്നും ഞങ്ങള്‍ സംസാരിക്കാറില്ല. എനിക്കൊരു വേഷം കിട്ടിയില്ലെങ്കില്‍ ആ കഥാപാത്രത്തിന് ഞാന്‍ അനുയോജ്യയല്ല എന്നാണ് കരുതാറുള്ളത്.
പൊളിറ്റിക്‌സില്‍ ഇറങ്ങിയാല്‍ നന്നായിരിക്കും. പറയുന്ന കാര്യങ്ങളില്‍ അത്രയും വ്യക്തതയുണ്ട്. അങ്ങനെയുള്ളവരും വേണമല്ലോ. ഞാനെന്തായാലും സപ്പോര്‍ട്ട് ചെയ്യും എന്നും ആനി പറഞ്ഞിരുന്നു. ഇല്ല, അങ്ങനെയൊരു താല്‍പര്യമേയില്ലെന്നായിരുന്നു നിഖില പറഞ്ഞത്. കുക്കിംഗൊക്കെ ചെയ്യാറുണ്ട് സമയം കിട്ടുമ്പോള്‍. ഭക്ഷണം ആസ്വദിച്ച് കഴിക്കാനിഷ്ടമാണ്. വ്യത്യസ്ത ടേസ്റ്റുകളൊക്കെ പരീക്ഷിക്കാറുണ്ട്.


Click it and Unblock the Notifications











