'അച്ഛൻ അറ്റാക്ക് വന്ന് മരിക്കുമെന്ന് കരുതിയില്ല, ഹാർട്ട് മാത്രമെ നോർമലായിയുള്ളുവെന്ന് വിശ്വസിച്ചിരുന്നു'

കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി തെന്നിന്ത്യയിൽ തിരക്കുളള നായിക നടിമാരിൽ ഒരാളാണ് നിഖില വിമൽ. മലയാളത്തിൽ മുൻനിര നായികമാരുടെ പട്ടികയിലേക്ക് ഉയർന്ന നിഖില അഭിമുഖങ്ങളിൽ തന്റെ നിലപാടുകൾ തുറന്ന് പറയാൻ ഒരു മടിയുമില്ലാത്താളാുമാണ്. അഭിപ്രായങ്ങളും നിലപാടുകളും തുറന്ന പറഞ്ഞതിന്റെ പേരിൽ വലിയ വിമർശനം ഏറ്റുവാങ്ങിയിട്ടുണ്ട് നടി. കണ്ണൂർ സ്വദേശിനിയായ നിഖിലയുടെ അച്ഛൻ കോവിഡ് സമയത്താണ് മരിച്ചത്. അച്ഛന്റെ വേർപാടിനെ കുറിച്ചും അത് ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ചും പലപ്പോഴായി നിഖില സംസാരിച്ചിട്ടുണ്ട്.

അച്ഛന്റെ മൃതദേഹം ദഹിപ്പിച്ചത് താനാണെന്ന് നിഖില പറഞ്ഞതും വൈറലായിരുന്നു. ഇപ്പോഴിതാ അച്ഛനെ കുറിച്ച് കഴിഞ്ഞ ദിവസം രാജ​​ഗിരി ആശുപത്രിയുടെ ഹാർട്ട് ഡെയിൽ പങ്കെടുത്ത് സംസാരിക്കവെ നിഖില പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. അച്ഛൻ അറ്റാക്ക് വന്ന് മരിക്കുമെന്ന് താൻ ഒരിക്കലും കരുതിയില്ലെന്ന് നിഖില പറയുന്നു.

Nikhila Vimal

നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നതും എന്നാൽ അത്രതന്നെ അശ്രദ്ധ കൊടുക്കുന്നതുമായ ഒരു കാര്യമാണ് ഹെൽത്ത് എന്നത്. അസുഖം വരുമ്പോൾ മാത്രമാണ് നമ്മൾ കെയർ എടുക്കുന്നത്. അ‍ഞ്ച് ദിവസം ആന്റിബയോട്ടിക്ക് കഴിക്കാൻ പറ‍ഞ്ഞാൽ‌ രണ്ട് ദിവസം കഴിച്ചിട്ട് നിർത്തുന്നയാളാണ് ഞാൻ‌. മടിയുമാണ് മറവിയുമാണ് കാരണം. കഴിഞ്ഞയാഴ്ച തന്ന മരുന്ന് ഇതുവരെ ഞാൻ കഴിച്ചിട്ടില്ല. ഹാർട്ട് അറ്റാക്ക് എന്നൊക്കെ പറയുമ്പോൾ എനിക്ക് ആദ്യം ഓർമവരിക അച്ഛനെയാണ്.

എന്റെ അച്ഛന് ന്യൂറോ ഇഷ്യൂസ് ഉണ്ടായിരുന്നു. പല പല അസുഖങ്ങൾ ഉണ്ടായിരുന്നു. എന്റെ അച്ഛൻ‌ കൊവിഡ് സമയത്ത് അറ്റാക്ക് വന്നാണ് മരിച്ചത്. എന്റെ ചിന്തയിൽ ഒരിക്കലും ഉണ്ടായിരുന്നില്ല അച്ഛൻ അറ്റാക്ക് വന്ന് മരിക്കുമെന്നത്. ​ഹാർട്ട് മാത്രമെ അച്ഛന് നോർമലായിട്ട് ഉണ്ടായിരുന്നുള്ളുവെന്ന് വിശ്വസിച്ചിരുന്നയാളാണ് ഞാൻ.

അതുകൊണ്ട് തന്നെ അച്ഛൻ ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചുവെന്നത് എനിക്ക് അത്ര കൺവിൻസിങ്ങായിട്ടുള്ള കാര്യമായിരുന്നില്ല. പല അസുഖങ്ങൾ ഉണ്ടായിരുന്ന അച്ഛൻ എങ്ങനെയാണ് അറ്റാക്ക് വന്ന് മരിച്ചതെന്ന് ആലോചിച്ചപ്പോഴാണ് ഫാമിലിയിലെ ഡോക്ടേഴ്സും നഴ്സുമാരുമൊക്കെ പറഞ്ഞത് എന്ത് അസുഖം വന്നാലും അത് അവസാനം ബാധിക്കുന്നത് ഹൃദയത്തെയാണെന്നത്. നമ്മൾ ലീസ്റ്റ് ബോതേർഡായിട്ടുള്ള കാര്യവും അത് തന്നെയാണ്.

മുപ്പത് വയസുവരെയൊക്കെയാണ് നമ്മൾ ആരോ​ഗ്യമായി ഇരിക്കുന്നത്. മുപ്പത് വയസിനുശേഷം പ്രോപ്പർ ഹെൽത്ത് ചെക്കപ്പ് ഒന്നും ചെയ്യുന്ന ആളുകളല്ല നമ്മളിൽ ഭൂരിഭാ​ഗവും. പൈസയുണ്ടാക്കുന്നതും ജോലിയുമായി ബന്ധപ്പെട്ടുള്ളതുമായ തിരക്കിലായിരിക്കും നമ്മൾ എല്ലാവരും. പക്ഷെ അസുഖം വന്നാൽ നമുക്ക് ഇതൊന്നും ചെയ്യാൻ പറ്റില്ലെന്ന് മനസിലാക്കണം.

Nikhila Vimal

അസുഖമുള്ളയാളുകളുടെ ബുദ്ധിമുട്ട് അറിയുന്നയാളാണ് ഞാൻ. ആരോ​ഗ്യം കുറച്ച് കൂടി ശ്രദ്ധിക്കണമെന്നും സ്ട്രസ് കുറയ്ക്കണമെന്നും എല്ലാവരോടും ഞാൻ പറയാൻ ആ​ഗ്രഹിക്കുന്നു. സൊസൈറ്റിക്ക് വേണ്ടി ജീവിക്കുന്നതിനാലാണ് നമുക്ക് കൂടുതലും പ്രശ്നങ്ങളുണ്ടാകുന്നത്. ആരും ഒന്നും നമ്മളെ കുറച്ച് വിചാരിക്കില്ല. അത്തരം സ്ട്രസ് തരുന്നവരുണ്ടെങ്കിൽ അവരിൽ നിന്ന് നമ്മൾ‌ മാറി നിൽക്കുകയാണ് വേണ്ടതെന്നും നിഖില പറഞ്ഞു. അച്ഛൻ മരിച്ച ശേഷം കുറേ കാര്യങ്ങൾ ഞാൻ തിരിച്ചറിഞ്ഞു.

ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ആവശ്യമുള്ള സമയത്ത് ആരും കൂടെ ഉണ്ടാവില്ല. കുടുംബം ഒപ്പം ഉണ്ടാകുമെന്ന് അമ്മ എപ്പോഴും പറയും. പക്ഷെ ആ സമയത്ത് കുടുംബവും ഉണ്ടായില്ല. ശേഷം ഞാൻ ആരുടെയും അനുവാദത്തിന് വേണ്ടി കാത്ത് നിന്നിട്ടില്ല. ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്തുവെന്നാണ് അച്ഛനെ കുറിച്ച് മുമ്പൊരിക്കൽ നിഖില പറഞ്ഞത്.

Read more about: nikhila vimal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X