'നീ അവനെ തേച്ചല്ലേ?', സിനിമ ഹൗസ് ഫുള്ളായി ഓടുമ്പോഴും ഞാന്‍ ഡിപ്രഷനില്‍; നിഖില വിമല്‍ പറയുന്നു

നിരവധി സിനിമകളിലൂടെ മലയാളികളുടെ മനസ് കവര്‍ന്ന നടിയാണ് നിഖില വിമല്‍. ലവ് 24*7 എന്ന ചിത്രത്തിലൂടെ നായികയായി സിനിമയിലെത്തിയ നടി പിന്നീട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്ന നിരവധി കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അരവിന്ദന്റെ അതിഥികള്‍ ഒരു യമണ്ടന്‍ പ്രേമകഥ, ഞാന്‍ പ്രകാഷന്‍, അഞ്ചാം പാതിര, ബ്രോഡാഡി, മധുരം, തുടങ്ങി നിരവധി സിനിമകള്‍ ചെയ്തു.

കൊവിഡ് കാലത്തിറങ്ങിയ ജോ ആന്‍ഡ് ജോയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴില്‍ അശോക് സെല്‍വനൊപ്പം പോര്‍ തൊഴില്‍ എന്ന ത്രില്ലറിലും മികച്ച റോളിലാണ് നടി തിളങ്ങിയത്. പബ്ലിക് സ്‌പേസില്‍ ബോള്‍ഡായി തന്റെ അഭിപ്രായങ്ങള്‍ പറയാന്‍ മടികാണിക്കാത്ത നടി കൂടിയാണ് നിഖില.ഇന്ത്യ ഗ്ലിറ്റ്‌സിന് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ നടി പറയുന്ന വാക്കുകളാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. ഞാന്‍ പ്രകാശന്‍ ചെയ്ത സമയത്ത് തനിക്ക് പ്രകാശനെ തേച്ചുവെന്ന് പറഞ്ഞ് ചീത്തിവളികള്‍ കേട്ടുവെന്നാണ് നിഖില പറയുന്നത്

nikhila

ഫഹദിന്റെ കൂടെ ഞാന്‍ പ്രകാശനാണ് ചെയ്തത്. അതിന് മുന്നെയോ അതിന് ശേഷമോ ഫഹദിനെ കണ്ടിട്ടില്ല. എനിക്ക് അത്ര പരിചയമില്ല. പക്ഷെ വര്‍ക്ക് ചെയ്യണമെന്ന് ഒത്തിരി ആഗ്രഹമുള്ള ആളായിരുന്നു ഫഹദ്. സത്യന്‍ അങ്കിള്‍ എന്റെ അടുത്ത് ഞാന്‍ പ്രകാശന്റെ കഥ പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ ചോദിച്ചു തേപ്പ് ആണല്ലേ എന്ന്. അങ്കിള്‍ പറഞ്ഞത്, നീ തേപ്പല്ല, പ്രകാശന്റെ പ്രശ്‌നം കൊണ്ടാണ് നീ ഇത് ചെയ്യുന്നത് എന്നാണ്.

'സിനിമ ചെയ്യുമ്പോഴും മനസില്‍ ആ ഒരു ഫീല്‍ തന്നെയാണ് ഉള്ളത്. പക്ഷെ, പ്രകാശനെ അത്രയും കണ്‍വീന്‍സിംഗ് ആയിട്ട് അദ്ദേഹം ചെയ്തതു. ആ ചിത്രം രണ്ടാഴ്ച ഒക്കെ ഹൗസ്ഫുള്‍ ആയി ഒക്കെ ഓടുന്ന സമയത്ത് ഞാന്‍ ഡിപ്രഷന്‍ അടിച്ച് വീട്ടില്‍ ഇരിക്കുകയായിരുന്നു. എല്ലാ ദിവസവും ആള്‍ക്കാര്‍ എന്നെ വിളിച്ചിട്ട് ചീത്ത വിളിക്കുമായിരുന്നു, എന്നാലും പ്രകാശനെ തേച്ചല്ലേ എന്ന് പറഞ്ഞിട്ടാണ് ചീത്തവിളി,' നിഖില പറഞ്ഞു.

ലുലു മാളില്‍ ഒക്കെ പോകുമ്പോള്‍ ആള്‍ക്കാര്‍ ഇപ്പോഴും എന്നോട് ചോദിക്കും ഒരു മൂന്നരലക്ഷം രൂപയുണ്ടോ എടുക്കാന്‍ എന്നൊക്കെ. മൂന്നര ലക്ഷം രൂപയോ എന്ന് ചോദിച്ചാല്‍ ജര്‍മന്‍കാരന്റെ കൂടെ പോയില്ലേ എന്നൊക്കെയാണ് ചോദിക്കുന്നത്. നിങ്ങടെ പ്രകാശനെ ഞാന്‍ എന്ത് ചെയ്തു എന്ന അവസ്ഥയായിരുന്നു എന്റേത്. ഫഹദിനെ പറയുമ്പോള്‍ എനിക്ക് ഇതാണ് പെട്ടെന്ന് ഓര്‍മ വന്നത് എന്നും നിഖില വിമല്‍ പറഞ്ഞു.

ബ്രോ ഡാഡിയില്‍ അഭിനയിച്ച ചെറിയ സീനിനെക്കുറിച്ചും നിഖില പറഞ്ഞു. ആരാ അന്നയുടെ ഹസ്ബണ്ട് എന്ന ഡയലോഗ് മാത്രമേ അതില്‍ തനിക്ക് ഉള്ളു. ആ ഡയലോഗില്‍ കറക്ഷന്‍ ഉണ്ടായിട്ട് പലതവണ ഡയലോഗ് പറയേണ്ടി വന്നു എന്നും നിഖില വിമല്‍ പറയുന്നു. എത്ര പറഞ്ഞിട്ടും ശരിയാവാതെ വന്ന് അവസാനം ആടുജീവിതത്തിന്റെ ഷൂട്ടിന് ജോര്‍ദാനിലിരിക്കുന്ന പൃഥ്വിരാജിന് ഇവിടുന്ന് പറയുന്ന സംഭവം അയച്ചു കൊടുത്തിട്ട് പുള്ളി അതിന്റെ കറക്ഷന്‍ പറഞ്ഞ് അവിടിരുന്ന് ഓരോ പ്രാവശ്യവും തിരുത്തിയാണ് ആ ഒറ്റ ഡയലോഗ് ഡബ്ബ് ചെയ്ത് തീര്‍ത്തത്.

nikhila

ഞാന്‍ സിനിമയില്‍ അഭിനയിച്ച ഒറ്റ ഡയലോഗ് ഓര്‍ത്തില്ലെഅങ്കിലും അന്നയുടെ ഹസ്ബന്‍ഡ് ആരാണെന്നുള്ള ഡയലോഗ് ഓര്‍ക്കുമെന്നും നിഖില വിമല്‍ അഭിമുഖത്തില്‍ പറയുന്നു. പണ്ടൊന്നും മമ്മൂട്ടി ഫാന്‍ അല്ലെങ്കിലും നല്ല മനുഷ്യന്‍ എന്ന് പറയുന്ന ഫീല്‍ ആണ് തനിക്ക് മമ്മൂക്കയോട് ഉള്ളതെന്നും നിഖില പറയുന്നു. ഭയങ്കര സ്‌നേഹം തോന്നുന്ന വ്യക്തിയാണ് മമ്മൂക്ക എന്നും നിഖില പറഞ്ഞു.

അരങ്ങേറ്റം മലയാളത്തിലൂടെയാണെങ്കിലും തമിഴിലും തെലുഗുവിലും നടി സാന്നിധ്യ മറിയിച്ചിട്ടുണ്ട്. തുടക്ക കാലത്ത് മലയാളത്തേക്കാള്‍ കൂടുതല്‍ തമിഴ് സിനിമകളിലും നിഖില അഭിനയിച്ചിരുന്നു. 18 പ്ലസ് എന്ന സിനിമയിലെ ജഡ്ജായി വന്ന കഥാപാത്രം പൊട്ടിച്ചിരി ഉണര്‍ത്തുന്നതും അതേ സമയം ശ്രദ്ധിക്കപ്പെടുന്നതുമായിരുന്നു. ഗുരുവായൂരമ്പല നടയില്‍ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിലാണ് നടി ഇപ്പോള്‍. വാഴൈ എന്ന തമിഴ് ചിത്രത്തിലും നിഖില അഭിനയിക്കുന്നുണ്ട്.

Read more about: nikhila vimal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X