ഞാൻ ചെയ്യുന്നതിൽ തെറ്റ് തോന്നുന്നില്ല, കുടുംബമെന്ന നിലയിൽ അവളുടെ തീരുമാനത്തിനൊപ്പം; ചേച്ചിയെക്കുറിച്ച് നിഖില

എപ്പോഴും വാർത്താ പ്രാധാന്യം നേടുന്ന നടിയാണ് നിഖില വിമൽ. ഓൺസ്ക്രീനിലെ നിഖിലയേക്കാൾ ഓഫ് സ്ക്രീനിലെ നിഖിലയാണ് കൂടുതലും ചർച്ചയാകാറ്. നിഖലയുടെ നിലപാടുകൾക്ക് ആരാധകർ ഏറെയാണ്. ഇതേപോലെ വിമർശകരുമുണ്ട്. അഹങ്കാരിയാണെന്ന കുറ്റപ്പെടുത്തൽ അടുത്തിടെ നടിക്ക് നേരിടേണ്ടി വന്നു. ഇഷ്ടമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചാൽ ‌അതിലുള്ള അനിഷ്ടം നിഖില പ്രകടിപ്പിക്കാറുണ്ട്. ഈയടുത്താണ് നിഖിലയുടെ ചേച്ചി അഖില വിമൽ സന്യാസം സ്വീകരിച്ചു എന്ന വാർത്ത പുറത്ത് വന്നത്.

ഏറെനാളായി ആത്മീയ പാതയിലാണ് അഖില. അച്ഛന്റെ മരണം അഖിലയുടെ മനസിനെ ഉലച്ചിരുന്നു. അഖില സന്യാസം സ്വീകരിച്ചത് വലിയ വാർത്തയാകാൻ കാരണം നിഖില സിനിമാ താരമായതാണ്. ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യം വരുന്നതും നിഖിലയ്ക്ക് നേരെയാണ്. ഇപ്പോഴിതാ ചേച്ചി സന്യാസം സ്വീകരിച്ചതിനെക്കുറിച്ച് പരാമർശിച്ചിരിക്കുകയാണ് നിഖില. സ്വന്തം ഇഷ്ടപ്രകാരം ചേച്ചിയെടുത്ത തീരുമാനത്തിൽ താൻ ഇടപെടുന്നില്ലെന്ന് നിഖില വ്യക്തമാക്കി. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

Nikhila Vimal s Sister

ചേച്ചി 36 വയസുള്ള ആളാണ്. അവർക്ക് ഞാൻ തീരുമാനമെടുക്കാൻ പഠിപ്പിച്ച് കൊടുക്കേണ്ട കാര്യമില്ല. ഞാൻ മാത്രമല്ല, ആരും പഠിപ്പിച്ച് കൊടുക്കേണ്ട കാര്യമില്ല. അവരുടെ ജീവിതത്തിൽ എന്താണ് വേണ്ടെന്ന് അറിയാവുന്നത് കൊണ്ടാണ് അവർ ചെയ്യുന്നത്. ഒരാളുടെ തീരുമാനത്തെ അം​ഗീകരിക്കണം. ഒരു കുടുംബമെന്ന നിലയിൽ അതിന്റെ കൂടെ നിൽക്കണമെന്നാണ് ഞാൻ മനസിലാക്കിയത്. ഞാനതാണ് ചെയ്യുന്നത്. അതിൽ തെറ്റ് തോന്നുന്നില്ല.

ഞാൻ സിനിമയിൽ അഭിനയിക്കുന്നത് പോലെയാണ് അതും. ഞാൻ സിനിമയിൽ അഭിനയിക്കുന്നത് ചോദ്യം ചെയ്യാത്തിടത്തോളം അവളങ്ങനെ ഒരു കാര്യം ചെയ്യുമ്പോൾ ചോദ്യം ചെയ്യേണ്ടതില്ല. ഇതേക്കുറിച്ച് സംസാരിക്കാൻ താൽപര്യമില്ല. കാരണം ഞാൻ പറയുന്ന വ്യാഖ്യാനമായിരിക്കില്ല. നിങ്ങളോട് സംസാരിക്കുന്നത് പോലെയല്ല ഇത് പുറത്ത് വരികയെന്നും നിഖില വിമൽ പറഞ്ഞു.

Nikhila Vimal s Sister

അച്ഛന്റെ മരണം ചേച്ചിയെ ബാധിച്ചതിനെക്കുറിച്ച് മുമ്പൊരിക്കൽ നിഖില സംസാരിച്ചിരുന്നു. അപകടത്തിൽ പരിക്ക് പറ്റി ഏറെക്കാലം കിടപ്പിലായ ശേഷമാണ് നിഖിലയുടെയും അഖിലയുടെയും അച്ഛൻ മരിക്കുന്നത്. അച്ഛൻ കുട്ടിയായിരുന്നു ചേച്ചി. വായനയും ലോകവുമെല്ലാം ചേച്ചിയെ പരിചയപ്പെടുത്തിയത് അച്ഛനാണ്. അച്ഛന് വയ്യാതായപ്പോൾ അതുൾക്കൊള്ളാൻ ചേച്ചിക്ക് പറ്റിയിരുന്നില്ലെന്ന് നിഖില അന്ന് തുറന്ന് പറഞ്ഞു.

കരിയറിൽ തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് നീങ്ങുകയാണ് നിഖിലയിന്ന്. ഒരു ജാതി ജാതകത്തിന് ശേഷം ​ഗെറ്റ് സെറ്റ് ബേബിയാണ് നിഖിലയുടെ പുതിയ സിനിമ. ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായകൻ. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമയാണ് ​ഗെറ്റ് സെറ്റ് ബേബി. മലയാളത്തിന് പുറമെ തമിഴിലും നിഖില സാന്നിധ്യം അറിയിക്കുന്നുണ്ട്. വാഴെ എന്ന തമിഴ് ചിത്രം ഏറെ ജനപ്രീതി നേടി. നിഖിലയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഭാ​ഗ്യദേവത എന്ന സിനിമയിൽ ചെെൽഡ് ആർട്ടിസ്റ്റായാണ് നിഖില വിമൽ സിനിമാ രം​ഗത്ത് തുടക്കം കുറിക്കുന്നത്.

Read more about: nikhila vimal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X