'കല്യാണം കഴിച്ചിട്ടില്ല, ചേട്ടനെ കഴിക്കാന്‍ താല്‍പര്യം ഇല്ല' ട്രേഡ് മാര്‍ക്ക് ഡയലോഗിനെ കുറിച്ച് നടി

പ്രണയമില്ലേ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെയാണ് ഉത്തരം. പക്ഷേ ആദ്യ പ്രണയത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ഓര്‍മ്മ വരുന്ന ഒരാളുണ്ട് എന്ന് പറയുകയാണ് നടി നിഖില വിമല്‍. വനിതാ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രണയത്തെ കുറിച്ച് നടി ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. 'കുറച്ച് കാലം മുന്‍പ് എനിക്ക് അടുപ്പമുള്ള ഒരു ചേച്ചി എന്നെ വിളിച്ച് പറഞ്ഞു, നിഖിലയുടെ നമ്പര്‍ ഒരു പയ്യന്‍ ചോദിക്കുന്നുണ്ട്. കൊടുത്തോട്ടെ എന്ന്. സ്വാഭാവികമായും നമ്മള്‍ വേണ്ടന്നല്ലേ മറുപടി പറയുക. ഞാനും അങ്ങനെ തന്നെ പറഞ്ഞു. പിന്നീട് ഒരു തവണ ആ ചേച്ചിയെ കണ്ടപ്പോള്‍ അറിഞ്ഞു, ആ പയ്യന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ എന്നോട് ക്രഷ് ഉണ്ടായിരുന്നുവെന്ന്. അന്ന് ഞാന്‍ സിനിമയില്‍ എത്തിയിട്ട് പോലുമില്ല.

ഏതോ ഒരു സ്‌കൂളില്‍ കലോത്സവത്തിനാണ് അദ്ദേഹം എന്നെ കണ്ടത്. അന്ന് നൃത്തത്തില്‍ തന്നെ പല ഇനങ്ങളില്‍ മത്സരിക്കുന്നുണ്ടായിരുന്നു ഞാന്‍. അന്ന് കുറേ നേരം എന്നോട് സംസാരിച്ചിരുന്നുവത്രേ. പിന്നീട് എപ്പോഴോ ഒരു ട്രെയിന്‍ യാത്രയിലും കണ്ടിരുന്നുവെന്നും അന്നും എന്നോട് സംസാരിച്ചിരുന്നുവെന്നും പറഞ്ഞു. പക്ഷേ ഈ രണ്ട് സംഭവങ്ങളും എനിക്ക് ഓര്‍മ്മയില്ല. പത്ത് കൊല്ലം മുന്‍പ് നടന്ന കാര്യങ്ങളല്ലേ.. പുള്ളിക്കാരന് ലവ്് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറിയില്ലേ, അതാണ്.

 nikhila-vimal

എന്നോട് ഇതൊക്കെ പറഞ്ഞ ചേച്ചിയുടെ സുഹൃത്താണ് അദ്ദേഹം. ഇപ്പോഴും സിനിമയിലൊക്കേ വന്ന ശേഷം ഞാനും ചേച്ചിയും ഒപ്പമുള്ള ചിത്രം കണ്ടപ്പോഴാണ് അദ്ദേഹം ഇതൊക്കെ പറയുന്നത്. എനിക്കെന്തോ അതാരാണെന്ന് അറിയണമെന്ന് ഒരാഗ്രഹവും തോന്നിയില്ല. ആളുടെ പേര് പോലും പറയേണ്ടന്ന് ഞാന്‍ ചേച്ചിയോട് പറഞ്ഞു. ചിലപ്പോള്‍ പല വേദികളിലും മിണ്ടുന്നവരുടെ കൂട്ടത്തില്‍ അദ്ദേഹം ഉണ്ടാവും. അതല്ലെങ്കില്‍ ഏതെങ്കിലും യാത്രകളില്‍ ഞാന്‍ കാണുന്നും മിണ്ടുന്നുമുണ്ടാകും. എന്തായാലും അതങ്ങനെ തന്നെ നിന്നാല്‍ മതിയെന്നാണ് എന്റെ മനസ് പറയുന്നത്.

ഇന്‍സ്റ്റാഗ്രാമിലൊക്കെ കല്യാണം കഴിച്ചതാണോ, കഴിക്കാന്‍ താല്‍പര്യമുണ്ടോ എന്നൊക്കെയുള്ള ചോദ്യത്തിന് 'കല്യാണം കഴിച്ചിട്ടില്ല, ചേട്ടനെ കഴിക്കാന്‍ താല്‍പര്യം ഇല്ല' ഈ രണ്ട് വരി മറുപടി എന്റെ ട്രേഡ് മാര്‍ക്കാണ്. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രൊപ്പസലും പ്രണയവുമൊക്കെ കണ്ണുമടച്ച് വേണ്ടെന്ന് വെക്കാറാണ് പതിവ്. ലൈഫിലെ ഹീറോ ഒരിക്കല്‍ വരുമല്ലോ. അന്ന് മതി എനിക്ക് പ്രണയം എന്നും നിഖില പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X