ഇന്നായിരുന്നെങ്കിൽ കാണാമായിരുന്നു, പിഷാരടിയെ എയറിലാക്കിയേനെ; അന്ന് എന്തൊരു പാവം; നിഖിലയുടെ വീഡിയോ വെെറൽ

മലയാള സിനിമാ ലോകത്ത് അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ചർച്ചയായ നടിയാണ് നിഖില വിമൽ. സോഷ്യൽ മീഡിയയിൽ പ്രശംസയും വിമർശനവും നിഖിലയ്ക്ക് ഒരുപോലെ ലഭിച്ചു. അടുത്തിടെ പുറത്തിറങ്ങിയ വാഴെ എന്ന സിനിമയിലുൾപ്പെടെ മികച്ച കഥാപാത്രമാണ് നിഖിലയ്ക്ക് ലഭിച്ചത്. എന്നാൽ അതിനേക്കാളുപരി അഭിമുഖങ്ങളിലെ നിഖിലയാണ് കൂടുതൽ ചർച്ചയായത്. കുറിക്ക് കൊള്ളുന്ന മറുപടി നൽകുന്നു നിഖല ഇന്ന് പല ആങ്കർമാരെയും പ്രത്യക്ഷമായും പരോക്ഷമായി വിമർശിച്ചിട്ടുണ്ട്.

സ്വകാര്യ വിഷയങ്ങൾ ചോദിക്കുന്നതിനോട് നടിക്ക് താൽപര്യമില്ല. വിവാഹമെന്നാണ്, പ്രണയമുണ്ടോ തുടങ്ങിയ ചോദ്യങ്ങളോടെല്ലാം ഈ എതിർപ്പ് നിഖില പ്രകടമാക്കാറുണ്ട്. നിഖിലയുടെ ത​ഗ് മറുപടികൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ടെലിവിഷൻ ചാനൽ, ഓൺലൈൻ മീഡിയ രം​ഗത്തെ ഒരു ആങ്കർക്കും ഇന്ന് നിഖിലയുടെ ത​ഗ് മറുപടികളോ‌ടൊപ്പം പിടിച്ച് നിൽക്കാനാകുന്നില്ല.

Nikhila Vimal

അതേസമയം നിഖില ത​ഗ് മറുപടിയെന്ന പേരിൽ മുന്നിലിരിക്കുന്ന ആങ്കറെ പരിഹസിക്കുകയാണ് ചെയ്യുന്നതെന്ന വിമർശനവുമുണ്ട്. ഇപ്പോഴിതാ നിഖില വർഷങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്. തുടക്ക കാലത്ത് ചെയ്ത അരവിന്ദന്റെ അതിഥികൾ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി ബഡായി ബം​ഗ്ലാവ് എന്ന ഷോയിലെത്തിയതായിരുന്നു നിഖില.

ഷോയിൽ നടി സംസാരിക്കുന്നത് കേട്ടാൽ ഇപ്പോഴത്തെ നിഖില തന്നെയാണോ ഇതെന്ന് തോന്നിപ്പോകും. അത്രയും മൃദുവായാണ് നടി സംസാരിക്കുന്നത്. രമേശ് പിഷാരടിയും മുകേഷും നിഖിലയോട് സിനിമാ രം​ഗത്തേക്കുള്ള കടന്ന് വരവിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമെല്ലാം ചോദിക്കുന്നുണ്ട്.

Nikhila Vimal

നിഖില അഭിനയിച്ച ലൗ 24 7 എന്ന സിനിമയിലേത് പോലെ തിരുവനന്തപുരം ശൈലിയിൽ സംസാരിക്കാൻ രമേശ് പിഷാരടി ആവശ്യപ്പെട്ടപ്പോൾ ഒരു മടിയും കൂടാതെ നിഖില സംസാരിച്ചു. ഇന്നായിരുന്നെങ്കിൽ ഇതിനോട് നിഖില നോ പറഞ്ഞേനെയെന്ന് ആരാധകർ പറയുന്നു. മീഡിയക്ക് മുന്നിൽ ക്യൂട്ട്നെസ് കാണിക്കാൻ തനിക്ക് താൽപര്യമില്ലെന്നും അറിയാത്ത കാര്യങ്ങൾ അറിയില്ലെന്ന് പറയുമെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ നടി പറഞ്ഞിട്ടുണ്ട്.

അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഓൺലൈൻ മീഡിയകൾക്കെതിരെ രൂക്ഷ വിമർശനമാണ് നിഖില ഉന്നയിച്ചത്. താരങ്ങളുടെ സ്വകാര്യതയിലേക്ക് ചില മീഡിയകൾ ഇടിച്ച് കയറുന്നെന്നും ഞങ്ങളുടെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞ് പോകൂ എന്ന് മീഡിയകളോട് പറയേണ്ട സാഹചര്യമാണെന്നും നിഖില വിമൽ തുറന്നടിച്ചു. നടിയുടെ അഭിപ്രായത്തെ നിരവധി പേർ പിന്തുണച്ചു.

അതേസമയം അടുത്തിടെ ഒരു അഭിമുഖത്തിൽ ആങ്കറിനെ പരിഹസിച്ച് സംസാരിച്ചു എന്ന് നിഖിലയ്ക്കെതിരെ വിമർശനം വന്നിരുന്നു. എന്നാൽ നടി ഇതേക്കുറിച്ച് പ്രതികരിച്ചില്ല. കഥ ഇന്നുവരെ ആണ് നിഖിലയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. നിഖലയ്ക്കൊപ്പം ബിജു മേനോൻ, മേതിൽ ദേവിക, അനുശ്രീ, ഹക്കീം ഷാജഹാൻ, അനു മോഹൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തത്.

നിഖിലയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മലയാളത്തിൽ ​ഗുരുവായൂർ അമ്പലനടയിൽ ആണ് നിഖിലയ്ക്ക് അടുത്ത കാലത്ത് ലഭിച്ച ഏറ്റവും വലിയ ഹിറ്റ് സിനിമ. പൃഥിരാജ്, ബേസിൽ ജോസഫ്, അനശ്വര രാജൻ എന്നിവർക്കൊപ്പമാണ് നടി ഈ സിനിമയിൽ അഭിനയിച്ചത്.

Read more about: nikhila vimal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X