വെയിലത്ത് ഡാൻസ് ചെയ്ത പാവം രംഭയ്ക്ക് ഇത്ര ശ്രദ്ധയില്ല; ഒറ്റ നോട്ടം കൊണ്ട് നിഖിലയ്ക്ക്; ശശികുമാറിന്റെ വാക്കുകൾ
മലയാള സിനിമാ ലോകത്ത് അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ചർച്ചയായ നടിമാരിൽ ഒരാളാണ് നിഖില വിമൽ. സിനിമകളേക്കാളുപരി ഓഫ് സ്ക്രീനിലെ നിഖിലയാണ് കൂടുതൽ ചർച്ചയായത്. അഭിമുഖങ്ങളിൽ തന്റെ അഭിപ്രായങ്ങൾ നിഖില ശക്തമായി പറഞ്ഞു. ഒരു ഇന്റർവ്യൂ തൊഴിലാളി ആകാൻ തനിക്ക് താൽപര്യമില്ലെന്നാണ് നിഖില പറയുന്നത്. അനാവശ്യ ചോദ്യങ്ങളെ നിഖില പ്രോത്സാഹിപ്പിക്കാറില്ല. സ്വകാര്യ കാര്യങ്ങൾ ചോദിക്കുന്നതിലെ അനിഷ്ടം ഇന്റർവ്യൂവറോട് പ്രകടിപ്പിക്കാറുമുണ്ട്.
ചില ഓൺലൈൻ മീഡിയകൾ സ്വകാര്യതയിലേക്ക് ഇടിച്ച് കയറി വീഡിയോകൾ എടുക്കുന്നതിനെതിരെയും നിഖില സംസാരിച്ചു. നിഖിലയുടെ നിലപാടുകളാണ് കൂടുതൽ ചർച്ചയാകുന്നതെങ്കിലും കരിയർ ഗ്രാഫും എടുത്ത് പറയേണ്ടതാണ്. നിലവിൽ കരിയറിലെ മികച്ച സമയത്തിലൂടെയാണ് നിഖില കടന്ന് പോകുന്നത്. ചെയ്യുന്ന സിനിമകളിൽ മിക്കതും ശ്രദ്ധിക്കപ്പെടുന്നു. മലയാളത്തിൽ ഗുരുവായൂർ അമ്പലനടയിൽ വൻ ഹിറ്റായപ്പോൾ തമിഴിൽ വാഴെയാണ് അടുത്തിടെയിറങ്ങിയ നിഖിലയുടെ ശ്രദ്ധേയ ചിത്രം.

തമിഴകത്ത് ഇതിനോടകം ഒരുപിടി സിനിമകളിൽ നിഖില അഭിനയിച്ചിട്ടുണ്ട്. 2016 ൽ പുറത്തിറങ്ങിയ വെട്രിവേൽ ആണ് നിഖിലയുടെ ആദ്യം റിലീസ് ചെയ്ത തമിഴ് ചിത്രം. നടൻ ശശികുമാറിനൊപ്പമാണ് നിഖില ഈ ചിത്രത്തിൽ അഭിനയിച്ചത്. പിന്നീട് ഇദ്ദേഹത്തിന്റെ കിടാരി എന്ന സിനിമയിലും അഭിനയിച്ചു. നിഖില വിമലിനെക്കുറിച്ച് ശശികുമാർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
നിഖിലയുടെ ഇന്നത്തെ വളർച്ചയിൽ തനിക്ക് സന്തോഷമുണ്ടെന്ന് ശശികുമാർ പറഞ്ഞു. നിഖിലയുടെ രണ്ട് പാട്ടുകൾ ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടു. വാഴെയിലെ പഞ്ച്മിഠായി എന്ന പാട്ടും ഗുരുവായൂർ അമ്പലനടയിലെ അഴകിയ ലെെലയും. നിഖില പ്ലാൻ ചെയ്യാതെ തന്നെ വന്നതാണത്. അഴകിയ ലൈലയിൽ ഡാൻസ് ചെയ്ത പാവം രംഭയ്ക്ക് അത്ര ശ്രദ്ധ കിട്ടിയില്ല.

അത്രയും വെയിലിൽ നാല് ദിവസം ഡാൻസ് ചെയ്ത രംഭയെ കാര്യമായി ശ്രദ്ധിച്ചില്ല. എന്നാൽ നിഖിലയ്ക്ക് നോക്കുന്ന ഒറ്റ എക്സ്പ്രഷൻ വെച്ച് ആ പാട്ടിലൂടെ ശ്രദ്ധ കിട്ടി. റീലുകളിലെല്ലാമുണ്ട്. അതിൽ തനിക്ക് വളരെ സന്തോഷമുണ്ടെന്നും ശശികുമാർ വ്യക്തമാക്കി. വെട്രിവേലിൽ ശശികുമാറിനൊപ്പം അഭിനയിച്ചതിനെക്കുറിച്ച് നിഖില നേരത്തെ രസകരമായ ഒരു അനുഭവം പങ്കുവെച്ചിട്ടുണ്ട്.
ഒരു സീനെടുക്കവെ കണ്ണ് ചിമ്മരുതെന്ന് അദ്ദേഹം തമിഴിൽ പറഞ്ഞു. എനിക്കത് മനസിലായില്ല. ഇത് കാരണം 32 ടേക്കുകൾ പോയി. പിന്നീട് തന്നെ പറഞ്ഞ് മനസിലാക്കുകയായിരുന്നെന്നും നിഖില ഓർത്തു. കഥ ഇന്നുവരെ ആണ് നിഖിലയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ബിജു മേനോൻ, മേതിൽ ദേവിക, അനുശ്രീ, ഹക്കീം ഷാജഹാൻ, അനു മോഹൻ എന്നിവരാണ് നിഖിലയ്ക്കൊപ്പം ഈ സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്തത്.
വിഷ്ണു മോഹനാണ് ചിത്രം സംവിധാനം ചെയ്തത്. നിഖിലയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. അടുത്തിടെ ആങ്കറിനെ പരിഹസിച്ച് സംസാരിച്ചു എന്നാരോപിച്ച് നിഖിലയ്ക്കെതിരെ സൈബർ ആക്രമണം വന്നിരുന്നു. എന്നാൽ നടി ഇതേക്കുറിച്ച് പ്രതികരിച്ചില്ല.


Click it and Unblock the Notifications