'ആളെ വേണ്ടത്ര മനസിലായില്ലെന്ന് തോന്നുന്നു, ഇവിടത്തെ ​ത​ഗ് സ്റ്റാറാണ്'; നിഖിലയെ അവ​ഗണിച്ചെന്ന് കമന്റുകൾ

അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ നടിയാണ് നിഖില വിമൽ. പലപ്പോഴും ഓൺസ്ക്രീനിലെ നിഖിലേക്കാൾ ജനശ്രദ്ധ ലഭിച്ചത് ഓഫ് സ്ക്രീനിലെ നിഖിലയ്ക്കാണ്. തുടരെ സിനിമകൾ ചെയ്യുന്ന നടി അടുത്തിടെ തുടരെ പ്രൊമോഷണൽ ഇവന്റുകൾക്കെത്തി. അഭിമുഖങ്ങളിൽ നടി നടത്തുന്ന പ്രസ്താവനകൾ ജനങ്ങൾ ഏറ്റെടുത്തു. സ്വന്തമായി അഭിപ്രായവും നിലപാടുമുള്ള വ്യക്തിയാണ് നിഖലയെന്ന് ഏവരും പറയുന്നു.

അഭിമുഖങ്ങളിൽ അനാവശ്യ ചോദ്യങ്ങളെയൊന്നും നിഖില പ്രോത്സാഹിപ്പിക്കാറില്ല. ചോദ്യങ്ങളിലെ അനിഷ്ടം നിഖില തുറന്ന് പ്രകടിപ്പിക്കുന്നു. തക്കതായ മറുപടികൾ നൽകുന്ന നിഖിലയെ ഇന്ന് ​ത​ഗ് സ്റ്റാർ എന്നും സോഷ്യൽ മീഡിയ വിളിക്കുന്നു. അതേസമയം കഴിഞ്ഞ ദിവസങ്ങളിലായി നിഖില വിമലിന് നേരെ കടുത്ത വിമർശനങ്ങൾ വരുന്നു. ഒരു അഭിമുഖത്തിൽ ഇന്റർവ്യൂവറെ പരിഹസിച്ച് സംസാരിച്ചു എന്നാണ് ഉയരുന്ന ആരോപണം.

Nikhila Vimal

അഭിമുഖം ചെയ്യുന്ന ആളുകളെ പരിഹസിക്കുന്നത് നിഖില പതിവാക്കിയെന്നും ഇടിച്ച് താഴ്ത്തി സംസാരിക്കുന്നത് തമാശയായി കാണാൻ പറ്റില്ലെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായമുണ്ട്. ഇപ്പോഴിതാ നിഖിലയുടെ പുതിയ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കല്യാൺ നവരാത്രി ചടങ്ങിന് എത്തിയതായിരുന്നു നിഖില. എല്ലാ ഭാഷകളിലെയും പ്രമുഖ താരങ്ങൾ ചടങ്ങിന് എത്തിയിരുന്നു.

ഫോട്ടോ​ഗ്രാഫർമാർക്ക് മുമ്പിൽ നിൽക്കുന്ന നിഖിലയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിഖിലയുടെ ഫോട്ടോയെടുക്കവെ പലരും മുന്നിലൂടെ ന‍‌ട‌ന്ന് പോയി. ഇടയ്ക്ക് ബോളിവുഡ് താരം സെയ്ഫ് അലി ഖാനും മുന്നിലൂടെ ഓടിപ്പോയി. ഇതോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന നിഖിലയെ വിട്ട് സെയ്ഫ് അലി ഖാനിലേക്ക് ക്യാമറകൾ തിരിഞ്ഞു.

Nikhila Vimal

ഒരാൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ഇത്തരത്തിൽ പെരുമാറിയത് ശരിയായില്ലെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായമുണ്ട്. ഇതൊന്നും കാര്യമാക്കാതെ ക്യാമറയ്ക്ക് മുന്നിൽ ചിരിയോടെ നിന്ന നിഖിലയെ പലരും പ്രശംസിച്ചു. രസകരമായ പല കമന്റുകളും വരുന്നുണ്ട്. ​ ത​ഗ് സ്റ്റാറായ നിഖിലയെ വേണ്ടത്ര പരിചയമില്ലെന്ന് തോന്നുന്നു, നിഖിലയുടെ ത​റുതല സംസാരം ഭയന്ന് സെയ്ഫ് അലി ഖാൻ ഓടിപ്പോകുന്നു എന്നൊക്കെ കമന്റുകൾ വരുന്നുണ്ട്.

നേരത്തെ മോളിവുഡിൽ വളർന്ന് കൊണ്ടിരിക്കുന്ന പാപ്പരാസി കൾച്ചറിനെതിരെ നിഖില വിമൽ ശക്തയായി സംസാരിച്ചിരുന്നു, ക്യാമറയുമായി വരുന്ന എല്ലാവരും മീഡിയ അല്ല. സ്വകാര്യതയിലേക്ക് ഇടിച്ച് കയറുന്നവരുണ്ട്. മീഡിയകളോട് ഞങ്ങളുടെ ജീവിതത്തിൽ നിന്നൊന്ന് പോകുമോ എന്ന് ചോദിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും നിഖില വിമൽ വിമർശിച്ചു. വീട്ടിൽ ലഭിക്കുന്ന സ്വാതന്ത്ര്യം ഇല്ലാതാകുന്നത് മീഡിയകൾക്ക് മുന്നിലാണെന്നും നിഖില വിമൽ തുറന്നടിച്ചു.

മീഡിയക്ക് മുന്നിൽ ക്യൂ‌ട്ട്നെസ് ഇട്ട് ഒന്നുമറിയാത്ത ആളായി നിൽക്കാൻ തനിക്ക് താൽപര്യമില്ലെന്നും നടി വ്യക്തമാക്കി. കഥ ഇന്നുവരെയാണ് നിഖില വിമലിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ബിജു മേനോൻ, മേതിൽ ദേവിക, അനുശ്രീ, അനു മോഹൻ, ഹക്കീം ഷാജഹാൻ തുടങ്ങി വലിയ താര നിര അണിനിരന്ന സിനിമയാണ് കഥ ഇന്നുവരെ.

Read more about: nikhila vimal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X