'അന്ന് ഞങ്ങൾക്ക് പരസ്പരം ഇഷ്ടമല്ലായിരുന്നു, ആദ്യം കണ്ടപ്പോൾ നിക്കി ചോദിച്ചത്; താലി കെട്ടും മുമ്പ് പറഞ്ഞത്'

മലയാളികൾക്ക് പ്രിയപ്പെട്ട ന‌ടിയാണ് നിക്കി ​ഗൽറാണി. ഭാ​ഗ്യനായികയായി അറിയപ്പെട്ട നിക്കിക്ക് നിരവധി ഹിറ്റ് സിനിമകൾ ലഭിച്ചു. 2022 ലാണ് നിക്കി വിവാഹ ജീവിതത്തിലേക്ക് കടന്നത്. നടൻ ആദി പിനിഷെട്ടിയാണ് നിക്കിയുടെ ഭർത്താവ്. പ്രണയ വിവാഹമായിരുന്നു. ഒരുമിച്ച് സിനിമകളിൽ അഭിനയിക്കുമ്പോഴാണ് നിക്കിയും ആദിയും പ്രണയത്തിലായത്. യാ​ഗവരയിനും നാ കാക്ക, മര​ഗത നാണ്യം എന്നീ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പ്രണയകാലത്തെക്കുറിച്ച് സംസാരിക്കുകയാണ് നിക്കിയും ആദിയും. കല്യാണത്തിന് മുമ്പ് ഏഴ് വർഷത്തോളം പ്രണയത്തിലായിരുന്നു. ആദ്യം ഞങ്ങൾ വെറും ഒപ്പമഭിനയിക്കുന്നവർ മാത്രമായിരുന്നു. പടം തീർന്ന് പ്രൊമോഷൻ സമയത്താണ് ‍ഞങ്ങൾ അടുത്തറിയാൻ തുടങ്ങിയത്. സൗഹൃദമായി തുടങ്ങി. പിന്നീട് പരസ്പരം ഇഷ്ടപ്പെട്ടു. പുറത്തധികം പേർ അറിഞ്ഞില്ലെങ്കിലും ഇൻഡസ്ട്രിയിലുള്ളവർക്ക് ഏകദേശ ധാരണ ഉണ്ടായിരുന്നു.

Nikki Galrani, Aadhi Pinisetty

സ്വകാര്യത ഇഷ്ടപ്പെടുന്നതിനാലാണ് മറച്ച് വെച്ചതെന്നും ആദിയും നിക്കി ​ഗിൽറാണിയും വ്യക്തമാക്കി. ആദ്യമായി ഒരുമിച്ച് അഭിനയിക്കുമ്പോൾ രണ്ട് പേർക്കും പരസ്പരം ഇഷ്ടമല്ലായിരുന്നെന്ന് നിക്കി പറയുന്നു. അഭിനയിക്കുന്ന സിനിമയിൽ ഞങ്ങളുടെ കഥാപാത്രങ്ങളുടെ സ്വഭാവം വിപരീതമാണ്. അത് പോലെ തന്നെയാണ് ജീവിതത്തിലും. സിനിമയിൽ ഞങ്ങൾ രണ്ട് പേരും വഴക്ക് കൂടിക്കൊണ്ടേയിരിക്കും. ഓഫ് സ്ക്രീനിലും ഞങ്ങൾ അങ്ങനെ തന്നെയായിരുന്നു. പരസ്പരം ഇറിറ്റേഷൻ തോന്നുമായിരുന്നെന്നും നിക്കി ഓർത്തു.

ആദ്യമായി കണ്ടതിനെക്കുറിച്ച് ആദി സംസാരിച്ചു. സ്ക്രിപ്റ്റ് റീഡിം​ഗിനായി ഇരിക്കുകയായിരുന്നു. സംവിധായകനുണ്ട്. നിക്കി റൂമിലേക്ക് വന്നു. കോ ആക്ടർ വിഷ് ചെയ്യുന്ന പോലെ വിഷ് ചെയ്തു. പെട്ടെന്ന് എന്നെ നോക്കി, കണ്ണിൽ മസ്കാര ഇട്ടിട്ടുണ്ടോയെന്ന് ചോദിച്ചെന്ന് ആദി ഓർത്തു. ഇതേക്കുറിച്ച് നിക്കിയും സംസാരിച്ചു. വരുന്നതിന് മുമ്പ് ആദിയുടെ അരവാൻ എന്ന സിനിമ കണ്ടിരുന്നു. ആൾ കാഴ്ചയിൽ എങ്ങനെയാണെന്ന് അറിയാമായിരുന്നു.

Nikki Galrani, Aadhi Pinisetty

പക്ഷെ നേരിട്ട് കണ്ടപ്പോൾ അത്ഭുതപ്പെട്ടു. ഇത്ര നീണ്ട കൺപീലികളുള്ള പുരുഷനെ ഞാൻ കണ്ടിരുന്നില്ല. അപ്പോഴാണ് താൻ കൺപീലികൾ, വെക്കുന്നുണ്ടോ, മസ്കാര ഇടുന്നുണ്ടോ എന്ന് ചോദിച്ചതെന്നും നിക്കി ​ഗൽറാണി വ്യക്തമാക്കി. സൗഹൃദത്തിലാണ് തുടങ്ങിയതെങ്കിലും ഒരു ഘട്ടത്തിൽ ഇതാണ് തന്റെ ആളെന്ന് മനസിലാക്കി. അത് നേരത്തെ തന്നെ തനിക്കറിയാമായിരുന്നു. ആദി കുറച്ച് സമയമെടുത്തു.

തങ്ങൾ രണ്ട് പേരും പ്രൊപ്പോസൽ ചെയ്തിട്ടില്ലെന്നും നിക്കി പറഞ്ഞു. നടിയെ ഇഷ്ടപ്പെ‌ട്ടതിനെക്കുറിച്ച് ആദിയും സംസാരിച്ചു. നിക്കി എന്റെ മാതാപിതാക്കളോടും ചേട്ടനോടും സംസാരിക്കുന്നതെല്ലാം ശ്രദ്ധിച്ചു. അവൾ കൊടുക്കുന്ന കരുതൽ വ്യത്യസ്തമാണ്. ഇതെല്ലാം കണ്ടപ്പോൾ ഇതിലും മികച്ച് എന്താണുള്ളതെന്ന് തോന്നി. നിക്കി വളരെ സത്യസന്ധയും തുറന്ന് സംസാരിക്കുന്ന ആളുമാണെന്നും ആദി വ്യക്തമാക്കി.

കല്യാണത്തിന് താലി കെട്ടുന്നതിന് മുമ്പ് വലിയ ടെൻഷനിലായിരുന്നു. നിക്കീ, ഒരു നിമിഷം സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. കല്യാണം കഴിഞ്ഞാൽ ഇങ്ങനെയായിരിക്കണം എന്ന നിർവചനങ്ങൾ വെച്ചി‌ട്ടില്ല, ഭാര്യാ ഭർത്താക്കൻമാർ എന്നതിനപ്പുറം ​ഗേൾഫ്രണ്ടും ബോയ് ഫ്രണ്ടുമായിരിക്കാമെന്ന് പറഞ്ഞു. താലി കെട്ടുന്നതിന് മുമ്പ് ഇക്കാര്യത്തിൽ രണ്ട് പേരും വാക്ക് കൊടുത്തിരുന്നെന്നും നടൻ വ്യക്തമാക്കി. കല്യാണത്തിന് ശേഷം ജീവിതം അങ്ങനെയായിരിക്കുമെന്നൊക്കെ കോമഡിയായി ചിലർ പറയും.

അത് സ്വാധീനിക്കും. കല്യാണം കഴിക്കാത്തവർക്ക് പേടി തോന്നും. പക്ഷെ വിവാഹശേഷം എന്റെ കുടുംബത്തോടുള്ള കണക്ഷൻ ഒന്നുകൂടി നന്നായി. ആരെയാണ് വിവാഹം ചെയ്യുന്നത് എന്നതിലാണ് കാര്യമെന്നും ആദി ചൂണ്ടിക്കാട്ടി. വിവാ​ഹശേഷമുള്ള ജീവിതത്തെക്കുറിച്ച് നിക്കിയും സംസാരിച്ചു. മിക്ക ദിവസങ്ങളിലും വഴക്കുണ്ടാക്കും. ഇദ്ദേഹത്തിന് കുറച്ച് ഒസിഡിയുണ്ടെന്നും നിക്കി ​ഗൽറാണി വ്യക്തമാക്കി.

More from Filmibeat

Read more about: nikki galrani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X