കോംപ്രമെെസ് ചെയ്തല്ലേ പറ്റൂ, വഴക്കുണ്ടാകാറുണ്ട്; വിവാഹശേഷം സിനിമകൾ ചെയ്യുന്നതിലെ മാറ്റം: നിക്കി​ ​ഗൽറാണി

ഭാ​ഗ്യ നായികയായി മലയാളത്തിൽ ശ്രദ്ധ നേടിയ നടിയാണ് നിക്കി ​ഗൽറാണി. മറ്റ് ഭാഷകളിലും നിക്കി സിനിമകൾ ചെയ്തിട്ടുണ്ട്. നടൻ ആദി പിനിഷെട്ടിയെയാണ് നിക്കി ​ഗൽറാണി വിവാഹം ചെയ്തത്. പ്രണയിച്ച് വിവാഹം ചെയ്തവരാണിവർ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് നിക്കിയിപ്പോൾ. ജീവിതത്തിലെ വിഷമഘട്ടങ്ങളിൽ താൻ തളരാറില്ലെന്ന് നിക്കി​ ​ഗൽറാണി പറയുന്നു.

ജീവിതത്തിൽ എല്ലാത്തിനും രണ്ട് വശമുണ്ട്. നിങ്ങൾ എങ്ങനെ എടുക്കുന്നു എന്നതിലാണ് കാര്യം. ഞാൻ നല്ല വശമാണ് നോക്കാറ്. നല്ല കാര്യങ്ങളിലേക്ക് ശ്രദ്ധ കൊടുത്താൽ നല്ല കാര്യങ്ങളേ ന‌ടക്കൂ. വിഷമങ്ങളിൽ നിന്ന് ഞാൻ പെട്ടെന്ന് പുറത്ത് കടക്കും. എന്നെ വളരെയധികം സപ്പോർട്ട് ചെയ്യുന്ന കുടുംബമുള്ളതിൽ ഞാൻ അനു​ഗ്രഹീതയാണ്. വിവാഹ ജീവിതം നല്ല രീതിയിൽ പോകുന്നു. പാചകമൊഴിച്ച് ബാക്കിയെല്ലാത്തിലും ശ്രദ്ധ നൽകുന്നു. എനിക്ക് കഴിക്കാൻ ഇഷ്ടമാണ്. പക്ഷെ പാചകം അറിയില്ല. ദെെവത്തിന്റെ അനു​ഗ്രഹത്താൽ വിവാഹ ജീവിതം നന്നായിട്ടാണ് പോകുന്നത്. ആദിയുടെ കുടുംബം ശരിക്കും എന്റെ കു‌ടുംബമായി ഇപ്പോൾ തോന്നുന്നു.

Nikki Galrani

വിവാഹ ശേഷം സിനിമകൾ തെരഞ്ഞെ‌ടുക്കുന്നതിൽ ഒരുപാട് പ്രാധാന്യം നൽകുന്നുണ്ട്. കരിയറിലെ തുടക്ക കാലം വ്യത്യസ്തമാണ്. സിനിമകളുടെ എണ്ണത്തിൽ ശ്രദ്ധ കൊടുക്കും. ഒരുപാട് പടങ്ങൾ ചെയ്യണമെന്നായിരിക്കും. എന്നാലിപ്പോൾ ക്വാളിറ്റിക്കാണ് പ്രാധാന്യം. കുറച്ച് സിനിമകൾ ചെയ്താലും നല്ല സിനിമകൾ ചെയ്യണമെന്നാണ് ആ​ഗ്രഹമെന്നും നിക്കി ​ഗൽറാണി പറഞ്ഞു. സമയത്തിന് വന്നില്ലെങ്കിലാണ് ഞാനും ആദിയും വഴക്കിടാറ്. ഞങ്ങൾ രണ്ട് പേരും കോംപ്രമെെസ് ചെയ്യും. കോംപ്രമെെസ് ചെയ്തല്ലേ പറ്റൂ. ചെറിയ വഴക്കാണെങ്കിൽ ഞാൻ കോംപ്രമെെസ് ചെയ്യും. വലിയ വഴക്കാണെങ്കിൽ ആദിയും. താൻ നല്ല ഭാര്യയാണെന്നും നിക്കി ​ഗൽറാണി പറഞ്ഞു.

പരസ്പരം മനസിലാക്കലാണ് പ്രധാനം. അകൽച്ചയും തെറ്റിദ്ധാരണയും വരാൻ കാരണം കമ്മ്യൂണിക്കേഷൻ ഇല്ലാത്തതാണെന്ന് ഞാൻ കരുതുന്നു. എന്ത് പ്രശ്നമാണെങ്കിലും ഫീലിം​ഗ്സാണെങ്കിലും അത് ഇരുന്ന് സംസാരിച്ചാൽ തീർക്കാം. വിവാഹത്തിന് പുറമെ മറ്റ് ബന്ധങ്ങളിലും അങ്ങനെയാണെന്നും നിക്കി ​ഗൽറാണി പറഞ്ഞു. ബിഹെെന്റ്വുഡ്സ് ടിവിയിൽ സംസാരിക്കുകയായിരുന്നു നടി. നേരത്തെ നിക്കിയുടെ ഭർത്താവ് നടൻ ആദിയും പ്രണയവിവാ​ഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു.

Nikki Galrani

ഞാൻ സ്വകാര്യത കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ്. മാതാപിതാക്കൾ അനൗൺസ് ചെയ്യുന്നത് വരെ റിലേഷൻഷിപ്പ് പബ്ലിക് ആക്കരുതെന്ന് എനിക്ക് വളരെ നിർബന്ധമുണ്ടായിരുന്നു. എന്നാൽ ഇടയ്ക്ക് വെച്ച് ഒരുപാ‌ട് പേർ ഞങ്ങൾ പ്രണയത്തിലാണെന്ന് എഴുതി. നിക്കിയും എന്റെ കുടുംബവും സുഹൃത്തുക്കളുമെല്ലാമുള്ള ഫോട്ടോ പുറത്ത് വന്നിരുന്നു. അതേക്കുറിച്ച് ചില ആർട്ടിക്കിളുകൾ വന്നു. എന്നാൽ ഞങ്ങൾ പ്രതികരിച്ചില്ല. എൻ​ഗേജ്മെന്റിന് ഒരു ദിവസം മുമ്പാണ് ഔദ്യോ​ഗികമായി ഞങ്ങൾ അനൗൺസ് ചെയ്തത്.

ഏഴെട്ട് വർഷം ബന്ധം പുറത്തറിയാതെ കൊണ്ട് പോയി. രണ്ട് അഭിനേതാക്കളായതിനാൽ അത് ബുദ്ധിമുട്ടായിരുന്നെന്നും ആദി പറഞ്ഞു. നിക്കിയും ഞാനും തീർത്തും വ്യത്യസ്തരാണ്. ഞങ്ങൾ ഒരു റൂമിലുണ്ടെങ്കിൽ ഞാൻ നിശബ്ദനായിരിക്കും. നിക്കി സംസാരിച്ച് കൊണ്ടിരിക്കും. അത് ഞങ്ങൾക്ക് ഇഷ്ട‌പ്പെ‌ടാൻ തു‌ടങ്ങിയെന്നും ആ​ദി പറഞ്ഞു. 2022 ലായിരുന്നു താര വിവാഹം. മലയാള സിനിമകളിൽ നിക്കി ​ഗൽറാണിയെ ഇപ്പോൾ കാണാറില്ല. 1983, വെള്ളിമൂങ്ങ തുടങ്ങിയവ നിക്കി ചെയ്ത സൂപ്പർഹിറ്റ് മലയാള സിനിമകളാണ്.

More from Filmibeat

Read more about: nikki galrani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X