അനു സിത്താരയ്ക്ക് കെട്ടിപിടിച്ച് കൊണ്ടുള്ള ആശംസ! പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി നടി നിമിഷ സജയന്‍

ഇന്ന് മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് അനു സിത്താര. സഹനടിയായി അഭിനയിച്ച് തുടങ്ങിയ അനു അതിവേഗമാണ് കരിയറില്‍ ഉയരങ്ങള്‍ കീഴടക്കിയത്. ദിലീപിനൊപ്പം നായികയായി അഭിനയിച്ച ശുഭരാത്രിയാണ് അനുവിന്റേതായി അവസാനം തിയറ്ററുകളിലേക്ക് എത്തിയ സിനിമ. ഇപ്പോള്‍ കൈ നിറയെ സിനിമകളുമായി തിരക്കിലാണ് നടി.

അതിനിടെ അനു സിത്താരയുടെ പിറന്നാള്‍ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. 1995 ആഗസ്റ്റ് 21 ന് ജനിച്ച അനു സിത്താര ഇന്ന് 24-ാം പിറന്നാളാണ് ആഘോഷിക്കുന്നത്. സിനിമയിലെ സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി ആളുകളാണ് ജന്മദിനത്തിന്റെ ആശംസ അറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. പിറന്നാളിനോട് അനുബന്ധിച്ച് നടിയെ കുറിച്ച് പ്രേക്ഷകര്‍ക്ക് അറിയുന്നതും അല്ലാത്തതുമായ ചില കാര്യങ്ങളിതാ..

അനു സിത്താരയുടെ പിറന്നാള്‍

നൃത്ത ലോകത്ത് നിന്നാണ് അനു സിത്താരയും സിനിമയിലേക്ക് എത്തുന്നത്. സ്‌കൂള്‍ കലോത്സവത്തില്‍ ശ്രദ്ധിക്കപ്പെട്ടതോടെ അനുവിനെ തേടി സിനിമയിലേക്കുള്ള അവസരങ്ങള്‍ എത്തുകയായിരുന്നു. 2013 ല്‍ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് ആയിരുന്നു അനു സിത്താര ആദ്യമായി അഭിനയിച്ച ചിത്രം.

സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ ലക്ഷ്മി ഗോപാല സ്വമിയുടെ ബാല്യകാലം അവതരിപ്പിച്ചതോടെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് അനാര്‍ക്കലി, ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദന്‍ത്തോട്ടം, അച്ചായന്‍സ് എന്നിങ്ങനെ ഒരുപാട് സിനിമകളില്‍ നായികയായി പ്രത്യക്ഷപ്പെട്ടു.

അനു സിത്താരയുടെ പിറന്നാള്‍

ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലെത്തിയ ഈ സുന്ദരി ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ദിലീപ് എന്നിങ്ങനെ മലയാളത്തിലെ മുന്‍നിര നായകന്മാരുടെ എല്ലാം നായികയായി അഭിനയിച്ചിരുന്നു. മമ്മൂട്ടിയ്‌ക്കൊപ്പവും അഭിനയിച്ച് അനു ശ്രദ്ധിക്കപ്പെട്ടു.

നാടക നടന്‍ ആയിരുന്ന അബ്ദുള്‍ സലാം ആയിരുന്നു അനു സിത്താരയുടെ പിതാവ്. തന്റെ അഭിനയ ജീവിതത്തിന് പ്രേരണ നല്‍കിയത് പിതാവാണെന്ന് അനു തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ അതീവ താല്‍പര്യമുള്ള അനു സിത്താരയുടെ പിതാവും സഹോദരിയും സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാരെടുപ്പിലാണ് ഇപ്പോള്‍.

അനു സിത്താരയുടെ പിറന്നാള്‍

അനു സിത്താരയെ കുറിച്ച് പറയുമ്പോള്‍ ആദ്യം പറയേണ്ടത് ഭര്‍ത്താവിനെ കുറിച്ചാണ്. സിനിമയിലേക്ക് എത്തിയതിന് പിന്നാലെ തന്നെ അനു സിത്താര വിവാഹം കഴിച്ചിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയത്തിനൊടുവില്‍ 2015 ലായിരുന്നു അനു സിത്താരയും വിഷ്ണു പ്രസാദും തമ്മിലുള്ള വിവാഹം നടക്കുന്നത്.

ഫാഷന്‍ ഫോട്ടോഗ്രാഫറാണ് വിഷ്ണു. ഏതൊരു അഭിമുഖത്തില്‍ ഭര്‍ത്താവിനെ കുറിച്ച് പറയാനാണ് അനു കൂടതല്‍ സമയം കണ്ടെത്താറുള്ളത്. ഇന്ന് തനിക്ക് എല്ലാ പിന്തുണയും നല്‍കുന്നത് വിഷ്ണുവേട്ടനാണെന്നാണ് നടി പറയുന്നത്. ഇക്കഴിഞ്ഞ ജൂലൈയില്‍ ഇരുവരും നാലാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നു.

  അനു സിത്താരയുടെ പിറന്നാള്‍

പിറന്നാള്‍ ദിനത്തില്‍ അനു സിത്താരയ്ക്ക് ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. അതില്‍ എടുത്ത് പറയേണ്ട ആള്‍ നടി നിമിഷ സജയനാണ്. അനു സിത്താരയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് നിമിഷ. അനു സിത്താരയ്‌ക്കൊപ്പമുള്ള ചില ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടാണ് നിമിഷ ആശംസ അറിയിച്ചിരിക്കുന്നത്.

ആശംസയ്‌ക്കൊപ്പം നിന്നെ മിസ് ചെയ്യുന്നുണ്ടെന്നും വേഗം തിരിച്ച് വരാനും നിമിഷ പറയുന്നുണ്ട്. അടുത്തിടെ ഇരുവരും ആദ്യമായി പരിചയപ്പെട്ടതിനെ കുറിച്ചും പിന്നീട് ആ സൗഹൃദം തുടര്‍ന്ന് വന്നതിനെ കുറിച്ചും നടിമാര്‍ തന്നെ തുറന്ന് പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X