സ്‌ക്രീന്‍ സ്‌പേസ് കുറഞ്ഞിട്ടും ആ ചിത്രത്തില്‍ അഭിനയിച്ചതിന് കാരണം അതിന്റെ ക്ലൈമാക്‌സ്; നിമിഷ സജയന്‍

മലയാളത്തിലും തമിഴിലും തന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയിട്ടുള്ള നടിയാണ് നിമഷ സജയന്‍. അടുത്തിടെ ഇറങ്ങിയ പോച്ചര്‍ എന്ന സീരിസിലെ അഭിനയത്തിനും വലിയ സ്വീകാര്യതയാണ് നിമിഷയ്ക്ക് ലഭിച്ചിട്ടുള്ളത്. തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ കൊണ്ട് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള നടിയാണ് നിമിഷ. ആദ്യ ചിത്രമായ തൊണ്ടി മുതലും ദൃക്‌സാക്ഷിയും മുതല്‍ തന്നെ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ കാണിക്കുന്ന സൂക്ഷ്മത വ്യക്തമാണ്.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, മാലിക്ക്, ചിത്ത, ഈട, ഒരു കുപ്രസിദ്ധ പയ്യന്‍, നായാട്ട്, ഒരു തെക്കന്‍ തല്ലു കേസ്, തുറമുഖം, സ്റ്റാന്‍ഡ് അപ്, ജിഗര്‍തണ്ട ഡബിള്‍ എക്‌സ്, തുടങ്ങി പോച്ചര്‍ വരെ നിമിഷ ചെയ്ത കഥാപാത്രങ്ങള്‍ എല്ലാം വ്യത്യസ്തമാണ്. ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയിലെ അഡ്വക്കറ്റ് ക്ലാര എന്ന കഥാപാത്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരവും നിമിഷയ്ക്ക് ലഭിച്ചിരുന്നു.

Nimisha Sajayan

അടുത്തിടെ താന്‍ സിനിമകളില്‍ സ്റ്റീരിയോ ടൈപ്പ് ചെയ്യപ്പെടുന്നുവെന്ന വിമര്‍ശനങ്ങളില്‍ മറുപടിയുമായി നിമിഷ സജയന്‍ എത്തിയിരുന്നു. താന്‍ എങ്ങനെയാണെന്ന് മലയാളം ഇന്‍ഡസ്ട്രിയിലെ എല്ലാവര്‍ക്കും അറിയാം എന്നിട്ടും അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ തനിക്ക് കിട്ടുന്നില്ലെന്നാണ് നിമിഷ അന്ന് പറഞ്ഞത്. ചിലപ്പോള്‍ ഹാപ്പി മോഡുള്ള സ്‌ക്രിപ്റ്റുകള്‍ വായിക്കുമ്പോള്‍ അവയ്ക്ക് ആഴം കുറവാണ് എന്ന് തോന്നാറുണ്ടെന്നും മറുപടിയായി നിമിഷ പറഞ്ഞിരുന്നു.

ഇപ്പോള്‍ സിദ്ധാര്‍ത്ഥിനൊപ്പം തമിഴില്‍ അഭിനയിച്ച ചിത്ത സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് നിമിഷ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഫിലിം കംപാന്യനുമായി സംസാരിക്കുമ്പോഴായിരുന്നു നിമിഷ ചിത്ത സിനിമയെ കുറിച്ചും അതിലെ ശക്തി എന്ന കഥാപാത്രത്തെക്കുറിച്ചും താന്‍ മനസിലാക്കിയതിനെക്കുറിച്ച് നിമിഷ സംസാരിക്കുന്നത്.

'ചിത്ത സിനിമയുടെ അവസാനം തനിക്കുണ്ടായ ദുരനുഭവം പറയുമ്പോള്‍ വിറയ്ക്കുന്ന ആ സീന്‍ സിനിമയുടെ തുടക്കത്തില്‍ ഒരു സീനിലും കാണിക്കുന്നുണ്ട്. അത് കഴിഞ്ഞ് ഇവിടെയാണ് കാണിക്കുന്നത്. ചിത്തയുടെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുമ്പോള്‍ എടുത്ത ആദ്യത്തെ ടേക്ക് സിനിമയില്‍ ഉപയോഗിച്ചിട്ടില്ല. ആ ടേക്കില്‍ ഞാന്‍ കുറേ കരഞ്ഞു. എനിക്ക് എന്നെ നിയന്ത്രിക്കാനാവുന്നുണ്ടായിരുന്നില്ല.

എന്നാല്‍ അത്ര കരയേണ്ട എന്നാണ് ഡയറക്ടര്‍ പറഞ്ഞത്. സംഭവം കഴിഞ്ഞ് ഇത്രയും വര്‍ഷം കഴിഞ്ഞു. അതില്‍ ചെറിയൊരു മാറ്റം വന്നു കാണും. അതില്‍ ഇങ്ങനെ സംഭവിച്ചു എന്നത് ഉള്‍ക്കൊണ്ടിട്ടുണ്ടാകും. സംഭവിച്ചത് സംഭവിച്ചു. അവള്‍ ഒരു അതിജീവിതയാണ്. അതുകൊണ്ട് തന്നെ അങ്ങനെ തുറന്ന് കരയുന്ന സീന്‍ ആയിരുന്നില്ല അദ്ദേഹത്തിന് വേണ്ടിയിരുന്നത്.

സങ്കടം ഉള്ളില്‍ വെച്ചിട്ട് കുറച്ചായിട്ട് അത് കാണിച്ചാല്‍ മതിയെന്നാണ് ഡയറക്ടര്‍ പറഞ്ഞത്. ആ ആദ്യ ടേക്കില്‍ ഞാന്‍ കരഞ്ഞത് ഇത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവിച്ച എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയായിരുന്നു. നമുക്ക് ചുറ്റുമായി നമ്മള്‍ ഇത്തരത്തില്‍ കുറേ കാര്യങ്ങള്‍ കേള്‍ക്കാറുണ്ട്. ഒരു വാര്‍ത്ത വായിക്കുമ്പോള്‍ ഒന്നോ രണ്ടോ ദിവസം നമ്മുടെ ഉള്ളില്‍ ഇത് ഉണ്ടാകും. എന്നിട്ട് നമ്മള്‍ എല്ലാം എല്ലാവരും മറുന്നുപോകും. പക്ഷെ ഇത് ഒരു സിനിമയിലൂടെ കാണിക്കുമ്പോള്‍ അത് നിങ്ങളുടെ കൂടെ നില്‍ക്കും,' നിമിഷ പറഞ്ഞു.

Nimisha Sajayan

ചിത്തയില്‍ തനിക്ക് കൂടുതല്‍ സ്‌ക്രീന്‍ സ്‌പേസ് ഇല്ല. എന്നിട്ടും താന്‍ ആ സിനിമ ചെയ്യാം എന്ന് പറഞ്ഞത് ക്ലൈമാക്‌സിലെ ഈ ഒരൊറ്റ സീനുള്ളതുകൊണ്ടാണ്. അതെനിക്ക് ചെയ്യണമായിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം അതാണ് സിനിമയുടെ ക്ലൈമാക്‌സ് സീന്‍. ശക്തി എന്ന കഥാപാത്രം. ശരിക്കും അവളാണ് ശക്തി. കുറെ സ്ത്രീകള്‍ക്ക് ശക്തിയെ റിലേറ്റ് ചെയ്യാന്‍ സാധിക്കും. അത് സ്ത്രീക്ക് മാത്രം മനസിലാവുന്നതാണ് എന്നല്ല. എല്ലാവര്‍ക്കും മനസിലാകുന്നതാണ്.

തനിക്ക് എത് എന്റെ ഹൃദയത്തോട് ചേര്‍ന്ന് കിടക്കുന്ന ഒന്നാണെന്നും നിമിഷ പറഞ്ഞു. അതേസമയം ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആക്ഷനും കട്ടിനും ഇടയില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. അത്ര മനോഹരമായി എഴുതിയ സ്‌ക്രിപ്റ്റ് ആണ് അത്. എല്ലാ ക്രഡിറ്റും ഡയറക്ടര്‍ക്കാണ്. നല്ല സ്‌ക്രിപ്റ്റ് ഉണ്ടെങ്കില്‍ അഭിനയിക്കുന്നവര്‍ക്ക് അത് അതുപോലെ തന്നെ ചെയ്യാന്‍ വളരെ എളുപ്പമാണെന്നും നിമിഷ കൂട്ടിച്ചേര്‍ത്തു.

More from Filmibeat

Read more about: nimisha sajayan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X