ഗര്‍ഭിണിയായതോട് കൂടിയാണ് അങ്ങനൊരു വാശി വന്നത്; 5 വര്‍ഷം നോക്കിയിട്ടും നടക്കാത്ത കാര്യം നേടിയെന്ന് നിമ്മി

നടിയും അവതാരകയുമായ നിമ്മി അരുണ്‍ ഗോപനും ഗായകന്‍ അരുണ്‍ ഗോപനും യൂട്യൂബ് ചാനലിലൂടെ സജീവമാണ്. തന്റെ വിശേഷങ്ങളുമായിട്ടാണ് നിമ്മി പലപ്പോഴും എത്താറുള്ളത്. ഇപ്പോഴിതാ ഗര്‍ഭകാലത്ത് താനെടുത്ത ഒരു തീരുമാനത്തെ കുറിച്ചും അത് പ്രാവര്‍ത്തികമാക്കിയതിനെ പറ്റിയുമാണ് യൂട്യൂബിലൂടെ പങ്കുവെച്ച പുതിയ വീഡിയോയില്‍ നിമ്മി പറയുന്നത്.

വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷമാണ് നിമ്മി ഗര്‍ഭിണിയാവുന്നത്. അതുവരെ പല തവണ പരിശ്രമിച്ചിട്ടും ഡ്രൈവിങ് ശരിയാക്കാന്‍ തനിക്ക് സാധിച്ചില്ല. ഒടുവില്‍ അത് നേടിയെടുത്തതിനെ പറ്റി നിമ്മി പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയാണ്..

സ്വന്തമായൊരു കാര്‍ എന്നത് എന്റെ വലിയൊരു സ്വപ്നമായിരുന്നു

സ്വന്തമായൊരു കാര്‍ എന്നത് എന്റെ വലിയൊരു സ്വപ്നമായിരുന്നു. മാത്രമല്ല അതിങ്ങനെ ഓടിച്ച് പോവണമെന്നും സ്വപ്‌നം കണ്ടിരുന്നു. വളരെ വൈകിയാണ് ഞാന്‍ അതിലേക്ക് എത്തുന്നത്. വണ്ടി വന്നിട്ട് ആറ് മാസമേ ആയിട്ടുള്ളു. അങ്ങനെ സ്വന്തം വണ്ടിയിലാണ് ഞാന്‍ സ്വതന്ത്രയായി ഡ്രൈവ് ചെയ്ത് തുടങ്ങിയത്.

 കല്യാണത്തിന് ശേഷമാണ് ഞാന്‍ ഡ്രൈവിങ് ലൈസന്‍സ് എടുത്തത്

കല്യാണത്തിന് ശേഷമാണ് ഞാന്‍ ഡ്രൈവിങ് ലൈസന്‍സ് എടുത്തത്. കല്യാണം കഴിഞ്ഞ് 2 വര്‍ഷം ഞാന്‍ ഗോപുവിന്റെ കോഴിക്കോടുള്ള വീട്ടിലാണ് താമസിച്ചത്. അവിടെ നിന്നുമാണ് ഡ്രൈവിംഗ് പഠിച്ചത്. സ്‌കൂട്ടര്‍ വാങ്ങിക്കണമെന്നായിരുന്നു ആഗ്രഹം. അതിന്റെ കൂടെ കാര്‍ ലൈസന്‍സും എടുത്ത് വെച്ചേക്കാമെന്ന് കരുതി.

കാര്‍ ഓടിക്കുന്നത് വിദൂരമായിട്ടുള്ള എന്റെ സ്വപ്നങ്ങളില്‍ പോലുമില്ലായിരുന്നു. കാരണം അത്ര ധൈര്യമെനിക്ക് അന്ന് ഇല്ലായിരുന്നു. ചെറിയ പ്രായത്തിലെ സൈക്കിള്‍ ഓടിച്ചത് കൊണ്ട് സ്‌കൂട്ടര്‍ ഓടിക്കാന്‍ ധൈര്യമുണ്ട്. ഗോപുവിന് അന്നൊരു സ്വിഫ്റ്റ് കാറാണ്. ഭര്‍ത്താവിനെ സൈഡില്‍ ഇരുത്തി വണ്ടിയോടിക്കുമ്പോള്‍ നമ്മള്‍ ഭയങ്കര സമ്മര്‍ദ്ദത്തിലായിരിക്കും. അവര് വല്ലാണ്ട് പ്രഷര്‍ ചെയ്യും.

ഡൈവിങ് എനിക്ക് തീരെ പറ്റാത്ത കാര്യമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്

ഗിയര്‍ ഒന്നിലിട്, ഇനി രണ്ടിലിട്, എല്ലാം കഴിയുമ്പോള്‍ സ്റ്റീയറിങ് കൈയ്യിലിരുന്ന് വിറയ്ക്കും. ഇനിയെനിക്ക് വണ്ടി വേണ്ട, ഞാന്‍ ഓടിക്കുന്നില്ലെന്ന് പറഞ്ഞ് ഗോപു എന്നെ വണ്ടിയോടിക്കാന്‍ പഠിപ്പിക്കുമ്പോള്‍ ഞങ്ങള്‍ വഴക്ക് കൂടുമായിരുന്നു. ഡൈവിങ് എനിക്ക് തീരെ പറ്റാത്ത കാര്യമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ദൂരയാത്ര പോകുമ്പോഴൊക്കെ എനിക്ക് കൂടി അറിയാമായിരുന്നെങ്കില്‍ സ്റ്റീയറിങ് ഒന്ന് മാറ്റി പിടിക്കാമായിരുന്നല്ലോ എന്ന് ചിന്തിച്ചിട്ടുണ്ട്.

ആ വണ്ടി ഇന്നും എനിക്ക് ഇണങ്ങിയിട്ടില്ലെന്ന് നിമ്മി

കോഴിക്കോട് വച്ച് രസകരമായ സംഭവം ഉണ്ടായതിനെ പറ്റിയും നിമ്മി പറഞ്ഞു. ഞാന്‍ വണ്ടി ഓടിക്കട്ടെ എന്ന് പറഞ്ഞാല്‍ ഗോപു എനിക്ക് വണ്ടി തന്നു. അങ്ങനെ പോകുന്നതിനിടയില്‍ നാലും കൂടിയൊരു സ്ഥലത്തെത്തിയപ്പോള്‍ വണ്ടി ഓഫായി പോയി, ഓപ്പോസിറ്റായി ഒരു കെഎസ്ആര്‍ടിസി ബസ് വരുന്നുണ്ട്. ശരിക്കും പാനിക്ക് ആയി പോയി.

സ്റ്റാര്‍ട്ട് ചെയ്യാന്‍ പറ്റുന്നില്ല. ചുറ്റും വണ്ടികളുടെ ഹോണ്‍ മുഴങ്ങുകയാണ്. സമ്മര്‍ദം കാരണം ഞാന്‍ ഡ്രൈവിംഗ് സീറ്റില്‍ നിന്നും ഇറങ്ങി. വേണമെങ്കില്‍ എടുത്തോ, എനിക്ക് പറ്റില്ലെന്ന് പറഞ്ഞു. ഗോപു ചാടി ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന് വണ്ടി എടുത്തു. അതിന് ശേഷം ഞാന്‍ ആ വണ്ടി തൊട്ടിട്ടില്ല. ആ വണ്ടി ഇന്നും എനിക്ക് ഇണങ്ങിയിട്ടില്ലെന്ന് നിമ്മി പറയുന്നു.

ഗര്‍ഭിണിയായ സമയത്ത് സ്‌കൂട്ടര്‍ എടുക്കണ്ടെന്ന് പറഞ്ഞു

കൊച്ചിയില്‍ വന്ന സമയത്ത് അഞ്ച് വര്‍ഷവും സ്‌കൂട്ടിയിലാണ് ഞാന്‍ പോയി വന്നത്. ഗര്‍ഭിണിയായ സമയത്ത് സ്‌കൂട്ടര്‍ എടുക്കണ്ടെന്ന് പറഞ്ഞു. ആ സമയത്തണ് ഡ്രൈവിംഗ് പഠിക്കണമെന്ന ആഗ്രഹം ശക്തമായത്. കുഞ്ഞ് വന്നതിന് ശേഷം ബേബി സീറ്റ് വെച്ചിട്ട് അവനെയും കൊണ്ട് പുറത്ത് പോവുന്നതിനെ കുറിച്ചൊക്കെ ഞാന്‍ ആലോചിച്ചു.

ഗോപു തിരക്കായാല്‍ വീട്ടില്‍ തന്നെ ഇരിക്കേണ്ടി വരും. കുഞ്ഞ് വരുമ്പോഴേക്കും എന്തായാലും ഞാന്‍ സ്വന്തമായി ഡ്രൈവ് ചെയ്ത് പോവുമെന്ന് ഞാന്‍ ഗോപുവിനോട് പറഞ്ഞിരുന്നു. സുഹൃത്തുക്കളാണ് അതിന് എന്നെ മോട്ടിവേറ്റ് ചെയ്തതെന്നും നിമ്മി കൂട്ടിച്ചേര്‍ത്തു.

More from Filmibeat

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X