twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാഹം കഴിഞ്ഞ് 6 വര്‍ഷത്തിന് ശേഷമാണ് കുഞ്ഞുണ്ടായത്; ഫെര്‍ട്ടിലിറ്റി ചികിത്സയ്ക്ക് പോയിട്ടില്ലെന്ന് നിമ്മി അരുൺ

    |

    നിമ്മിയും അരുണ്‍ ഗോപനും മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ്. തങ്ങള്‍ മാതാപിതാക്കളാവാന്‍ പോവുകയാണെന്നും വൈകാതെ കുഞ്ഞതിഥി വരുമെന്നും പറഞ്ഞതോടെയാണ് ഇരുവരും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന് തുടങ്ങിയത്. ഒടുവില്‍ ഒരു ആണ്‍കുഞ്ഞിന് നിമി ജന്മം കൊടുക്കുകയും ചെയ്തു.

    വിവാഹം കഴിഞ്ഞ് ആറ് വര്‍ഷത്തിന് ശേഷമാണ് കുഞ്ഞ് വരുന്നത്. അതുകൊണ്ട് തന്നെ താരങ്ങള്‍ക്ക് എന്തോ കുഴപ്പമുണ്ടെന്നും ചികിത്സയ്ക്ക് ശേഷമാണ് കുഞ്ഞുണ്ടായതെന്നും ചിലര്‍ പറഞ്ഞു. ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരവുമായിട്ടാണ് നിമ്മി ഇപ്പോള്‍ എത്തിയിരിക്കുന്നത്. യൂട്യൂബ് വീഡിയോയിലൂടെയാണ് ഗര്‍ഭകാലത്തെ കുറിച്ച് ആരാധികയുടെ ചോദ്യത്തിന് നിമ്മി മറുപടി പറഞ്ഞത്.

    Also Read:  പ്രിയതമയുടെ മുന്‍കാമുകനെ കെട്ടിപ്പിടിച്ച് ഹൃത്വിക് റോഷന്‍; ഡിന്നർ പാർട്ടിയിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തായിAlso Read: പ്രിയതമയുടെ മുന്‍കാമുകനെ കെട്ടിപ്പിടിച്ച് ഹൃത്വിക് റോഷന്‍; ഡിന്നർ പാർട്ടിയിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തായി

    കല്യാണം കഴിഞ്ഞ് കുറേ നാളുകള്‍ക്ക് ശേഷമാണ് കുഞ്ഞ് ജനിച്ചത്

    കല്യാണം കഴിഞ്ഞ് കുറേ നാളുകള്‍ക്ക് ശേഷമാണല്ലോ കുഞ്ഞ് ജനിച്ചത്. എന്തെങ്കിലും ചികിത്സയ്ക്ക് ശേഷമാണോ കുഞ്ഞുണ്ടായതെന്ന ഒരു ആരാധികയുടെ ചോദ്യത്തിനുള്ള മറുപടിയും നിമ്മി നല്‍കി. 'വിവാഹം കഴിഞ്ഞ് കുറച്ച് വര്‍ഷത്തിന് ശേഷമാണ് കുഞ്ഞ് ഉണ്ടാവുന്നതെങ്കില്‍ അതിലെന്തോ കുഴപ്പമുണ്ടെന്ന് ആളുകള്‍ ചിന്തിച്ച് തുടങ്ങും. പലരും കമന്റുകളിലൂടെ ഇതേ കുറിച്ച് ചോദിക്കുന്നുണ്ട്. അങ്ങനെ എന്തെങ്കിലും ചികിത്സിച്ചിരുന്നോ എന്ന് ചോദിക്കുന്നതിന് പകരം നിങ്ങള്‍ എവിടെയാണ് ചികിത്സയ്ക്ക് പോയതെന്നാണ് പലരുടെയും ചോദ്യം.

    Also Read: ഫസ്റ്റ് നൈറ്റിന് കൂട്ടുകാരുടെ പണിഷ്‌മെന്റിൽ ചേട്ടൻ്റെ നടുവുളക്കി; ഒന്നും നടന്നില്ല, കഥ പറഞ്ഞ് മഞ്ജുവും സിമിയുംAlso Read: ഫസ്റ്റ് നൈറ്റിന് കൂട്ടുകാരുടെ പണിഷ്‌മെന്റിൽ ചേട്ടൻ്റെ നടുവുളക്കി; ഒന്നും നടന്നില്ല, കഥ പറഞ്ഞ് മഞ്ജുവും സിമിയും

     ഞങ്ങള്‍ ഒരു ഫെര്‍ട്ടിലിറ്റി ട്രീറ്റ്മെന്റിനും പോയിട്ടില്ല

    ഞങ്ങള്‍ ഒരു ഫെര്‍ട്ടിലിറ്റി ട്രീറ്റ്മെന്റിനും പോയിട്ടില്ല. കല്യാണം കഴിഞ്ഞിട്ട് കുറച്ച് കഴിഞ്ഞാണ് കുഞ്ഞ് ജനിച്ചത് എന്നത് ശരിയാണ്. അതിന് കാരണം നമുക്ക് കുറച്ച് കഴിഞ്ഞ് മതി കുഞ്ഞ് എന്നത് ഞങ്ങളുടെ തീരുമാനമായിരുന്നു. ഞങ്ങള്‍ അതിന് തയ്യാറായപ്പോള്‍ ദൈവം സഹായിച്ച് ആ സമയത്ത് തന്നെ കുഞ്ഞ് വന്നു. ഞങ്ങള്‍ പ്ലാന്‍ ചെയ്തതിനും രണ്ട് മാസം മുന്‍പായി അവനിങ്ങ് പോന്നു. അക്കാര്യം പറഞ്ഞിപ്പോഴും ഞങ്ങള്‍ ചിരിക്കാറുണ്ടെന്ന് നിമ്മി കൂട്ടിച്ചേര്‍ത്തു.

    ആറര വര്‍ഷം കഴിഞ്ഞിട്ടാണ് ഒരു കുഞ്ഞിനെ വേണമെന്ന് ചിന്തിച്ച് തുടങ്ങിയത്

    ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ആറര വര്‍ഷം കഴിഞ്ഞിട്ടാണ് ഒരു കുഞ്ഞിനെ വേണമെന്ന് ചിന്തിച്ച് തുടങ്ങിയത്. അതുവരെ ജീവിതം നല്ലോണം ആസ്വദിച്ചിട്ടുണ്ട്. ഗര്‍ഭിണിയായി അഞ്ചാം മാസം വരെ ഞാന്‍ ജോലിയ്ക്ക് പോയിരുന്നു. അതുവരെ എനിക്ക് വയറൊന്നുമില്ലായിരുന്നു എന്നും നിമ്മി പറഞ്ഞു.

     ആദ്യത്തെ അഞ്ജലി പോയതിന് ശേഷം ചന്ദനമഴയിലേക്ക് വന്ന രണ്ടാമത്തെ അഞ്ജലി ഞാനായിരുന്നു

    ചന്ദനമഴയിലെ അഞ്ജലിയായി അഭിനയിച്ചതിനെ കുറിച്ചും നിമ്മി സംസാരിച്ചു. 'കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ പുറത്ത് നിന്നും എന്നെ കാണുന്നവര്‍ ചന്ദനമഴയിലെ അഞ്ജലിയല്ലേ എന്ന് ഓടി വന്ന് ചോദിക്കാറുണ്ടായിരുന്നു. അത് ഞാന്‍ തന്നെയാണ്.

    ആദ്യത്തെ അഞ്ജലി പോയതിന് ശേഷം ചന്ദനമഴയിലേക്ക് വന്ന രണ്ടാമത്തെ അഞ്ജലി ഞാനായിരുന്നു. ആ ഓഡീഷന് പോയ കഥയൊക്കെ രസകരമായിരുന്നു. അന്നെനിക്ക് സീരിയലിലെ ആരെയും അറിയില്ലായിരുന്നു. സീരിയലെന്ന് പറയുന്നത് ഭയങ്കര ഹാര്‍ഡ് വര്‍ക്കിംഗായിട്ടുള്ള മേഖലയാണ്.

    ഭയങ്കര ക്ഷമയും ഡെഡിക്കേഷനുമൊക്കെ വേണ്ട മേഖലയാണ് സീരിയൽ

    രാവിലെ മുതല്‍ രാത്രി വരെയും ചിലപ്പോള്‍ ഒരുപാട് വൈകിയുമൊക്കെയാണ് ഷൂട്ടിങ് അവസാനിക്കുക. ഭയങ്കര ക്ഷമയും ഡെഡിക്കേഷനുമൊക്കെ വേണ്ട മേഖലയാണ് അത്. ഇതൊക്കെ പാഷനായി കാണുന്നവര്‍ക്ക് മാത്രമേ ഇതെല്ലാം അനുഭവിച്ച് മുന്നോട്ട് പോവാന്‍ സാധിക്കുകയുള്ളു. എല്ലാ കാര്യങ്ങളും ഒന്ന് ചെയ്ത് നോക്കണമെന്ന ആഗ്രഹം കൊണ്ടാണ് ഞാന്‍ സീരിയലിലേക്ക് പോവുന്നത്. മാസത്തില്‍ പത്ത് ദിവസമൊക്കെ ഷൂട്ട് ഉണ്ടാവും. ചന്ദനമഴയില്‍ അഭിനയിച്ചത് തനിക്കൊരു പഠനമായിരുന്നുവെന്നാണ്', നിമ്മി പറയുന്നത്.

    Read more about: actress നടി
    English summary
    Nimmy Arun Gopan Opens Up About Her Pregnancy Without Infertility Treatment Goes Viral. Read In Malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X