ഫാമിലി റിവഞ്ച് സസ്പെൻസ് ത്രില്ലർ നിണം, സിനിമയുടെ പുതിയ വിശേഷം പുറത്ത്....

മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി നിർമ്മിക്കുന്ന ചിത്രമാണ് " നിണം " . ഫാമിലി റിവഞ്ച് ത്രില്ലർ ജോണറിലാണ് ചിത്രമൊരുക്കുന്നത്. തിരുവനന്തപുരത്തും ബോണക്കാടുമായി ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രത്തിന്‌റെ മോഷൻ പോസ്റ്റർ നേരത്തെ പുറത്ത് വന്നിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. അനു സിത്താര, ടിനി ടോം, ബാദുഷ, അന്ന രേഷ്മ രാജൻ, നിമിഷ സജയൻ , ഇർഷാദ് അലി , അനിഘ സുരേന്ദ്രൻ , സെന്തിൽകൃഷ്ണ, മറീന മൈക്കിൾ , സിബി തോമസ് തുടങ്ങിയവരുടെ പേജുകളിലൂടെയായിരുന്നു പോസ്റ്റ റിലീസ് ചെയ്തത്.

ninam

രാത്രിയുടെ യാമങ്ങളിൽ, നരവേട്ട ലക്ഷ്യമിട്ട് രണ്ടുപേർ മിന്നൽപ്പിണർപ്പോലെ ഒരാൾക്കു നേരെ നീങ്ങുന്നതാണ് മോഷൻ പോസ്റ്ററിലുള്ളത്. തീർത്തും ദുരൂഹത മുറ്റി നില്ക്കുന്ന മോഷൻ പോസ്റ്റർ വിഷ്വൽ ഇതിനോടകം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. പ്രതികാരത്തിലൂന്നിയ ഫാമിലി സസ്പെൻസ് ത്രില്ലറാണ് നിണം. നവംബറിൽ ചിത്രീകരണമാരംഭിക്കുന്ന നിണത്തിന്റെ ലൊക്കേഷൻ തിരുവനന്തപുരവും പരിസര പ്രദേശങ്ങളുമാണ്.

എല്ലാ മാതാപിതാക്കൾക്കും അവരുടെ മക്കൾ പ്രിയപ്പെട്ടവരാണ്. ആ മക്കൾക്കു ചെറിയൊരു പോറൽ സംഭവിച്ചാൽ തന്നെ വേവലാതിപ്പെടുന്നവരാണവർ. മക്കളെ ഹൃദയത്തോടു ചേർത്തുവെച്ച് സ്നേഹിക്കുന്ന ഒരച്ചന്റെയും അമ്മയുടെയും ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് നിണം. തീർത്തും ദുരൂഹത മുറ്റി നിൽക്കുന്ന ഫാമിലി റിവഞ്ച് ത്രില്ലറാണ് ചിത്രം.

സൂര്യകൃഷ്ണയാണ് നായകൻ. നായികയാകുന്നത് കലാഭവൻ നന്ദനയാണ്. ശരത് ശ്രീഹരി, മനീഷ് മോഹനൻ , രഞ്ജിത് ഗോപാൽ, ഗിരീഷ് കടയ്ക്കാവൂർ, സജിത്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, അജയ്, ലതാദാസ് , ദിവ്യ എന്നിവരാണ് മറ്റഭിനേതാക്കൾ .

മൂവി ടുഡേ ക്രിയേഷൻസിന്റെ ബാനറിൽ അമർദീപാണ് സംവിധാനം ചെയ്യുന്നത്. കഥ, തിരക്കഥ, സംഭാഷണം - വിഷ്ണുരാഗ് , ഛായാഗ്രഹണം - വിപിന്ദ് വി രാജ്, പ്രോജക്ട് ഡിസൈനർ - ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് - വിപിൻ മണ്ണൂർ, ഗാനരചന - സുമേഷ് മുട്ടറ, സംഗീതം , പശ്ചാത്തലസംഗീതം - സുധേന്ദുരാജ്, സിജു ഹസ്രത്ത്, ആലാപനം - ഫർഹാൻ, എം ആർ ഭൈരവി , ത്രിൽസ് - അഷ്റഫ് ഗുരുക്കൾ, അസ്സോസിയേറ്റ് ഡയറക്ടർ - ഷാൻ എസ് എം കടയ്ക്കാവൂർ, കല- ബിനിൽ കെ ആന്റണി, ചമയം - പ്രദീപ് വിതുര, വസ്ത്രാലങ്കാരം - ശ്രീജിത്ത് കുമാരപുരം, സംവിധാന സഹായികൾ - സ്നിഗ്ദിൻ സൈമൺ ജോസഫ് , ബി ബി കോട്ടയം, ഡിസൈൻസ് - പ്ളാനറ്റ് ഓഫ് ആർട്ട് സ്‌റ്റുഡിയോ, സ്റ്റിൽസ് - വിജയ് ലിയോ , പി ആർ ഓ - അജയ് തുണ്ടത്തിൽ .

Read more about: cinema
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X