പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിച്ച് നിണം മോഷൻ പോസ്റ്റർ പുറത്ത്...

മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന " നിണം " എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത് . അനു സിത്താര, ടിനി ടോം, ബാദുഷ, അന്ന രേഷ്മ രാജൻ, നിമിഷ സജയൻ , ഇർഷാദ് അലി , അനിഘ സുരേന്ദ്രൻ , സെന്തിൽകൃഷ്ണ, മറീന മൈക്കിൾ , സിബി തോമസ് തുടങ്ങിയവരുടെ പേജുകളിലൂടെയായിരുന്നു റിലീസ്.

ninam

രാത്രിയുടെ യാമങ്ങളിൽ, നരവേട്ട ലക്ഷ്യമിട്ട് രണ്ടുപേർ മിന്നൽപ്പിണർപ്പോലെ ഒരാൾക്കു നേരെ നീങ്ങുന്നതാണ് മോഷൻ പോസ്റ്ററിലുള്ളത്. തീർത്തും ദുരൂഹത മുറ്റി നില്ക്കുന്ന മോഷൻ പോസ്റ്റർ വിഷ്വൽ ഇതിനോടകം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. പ്രതികാരത്തിലൂന്നിയ ഫാമിലി സസ്പെൻസ് ത്രില്ലറാണ് നിണം.

ഗിരീഷ് കടയ്ക്കാവൂർ, സൂര്യ കൃഷ്ണ, മനീഷ് മോഹനൻ , ശരത് ശ്രീഹരി, സജിത്ത്, മിഥുൻ പുലരി, പ്രദീപ് ആനന്ദൻ , രാജേഷ് ഭാനു, ലതദാസ് , കലാഭവൻ നന്ദന എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ . നവംബറിൽ ചിത്രീകരണമാരംഭിക്കുന്ന നിണത്തിന്റെ ലൊക്കേഷൻ തിരുവനന്തപുരവും പരിസര പ്രദേശങ്ങളുമാണ്.

വി ടുഡേ ക്രിയേഷൻസാണ് സിനിമ നിർമ്മിക്കുന്നത്, അമർദീപ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്, കഥ, തിരക്കഥ, സംഭാഷണം വിഷ്ണുരാഗ് , ഛായാഗ്രഹണം - വിപിന്ദ് വി രാജ്, പ്രോജക്ട് ഡിസൈനർ - ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് - വിപിൻ മണ്ണൂർ, ഗാനരചന - സുമേഷ് മുട്ടറ, സംഗീതം , പശ്ചാത്തലസംഗീതം - സുധേന്ദുരാജ്, സിജു ഹസ്രത്ത്, ആലാപനം - ഫർഹാൻ, എം ആർ ഭൈരവി , അസ്സോസിയേറ്റ് ഡയറക്ടർ - ഷാൻ എസ് എം കടയ്ക്കാവൂർ, കല- ബിനിൽ കെ ആന്റണി, ചമയം - പ്രദീപ് വിതുര, വസ്ത്രാലങ്കാരം - ശ്രീജിത്ത് കുമാരപുരം, സ്റ്റിൽസ് - അജേഷ് ആവണി , ഡിസൈൻസ് - പ്ളാനറ്റ് ഓഫ് ആർട്ട് സ്‌റ്റുഡിയോ, പി ആർ ഓ - അജയ് തുണ്ടത്തിൽ .

Recommended Video

Anna Ben Response After WInning State Award For The Movie Kappela | FilmiBeat Malayalam

Read more about: movie
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X