twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മണിച്ചിത്രത്താഴ് മുതല്‍ ചിത്രം വരെ! തിയ്യേറ്റുകളില്‍ കൂടുതല്‍ കാലം പ്രദര്‍ശിപ്പിച്ച സിനിമകള്‍ ഇവയാണ്

    By Midhun
    |

    കലാമൂല്യമുളള നിരവധി ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമാ രംഗത്ത് മുന്നില്‍ നില്‍ക്കുന്ന ഇന്‍ഡസ്ട്രിയാണ് മലയാള സിനിമ. നിരവധി അനശ്വര നടന്മാരുടെയും സംവിധായകരുടെയും സാന്നിദ്ധ്യം കൊണ്ട് മലയാളം ചലച്ചിത്ര ലോകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് കാലഘട്ടം മുതല്‍ ഇപ്പോള്‍ ന്യൂജനറേഷന്‍ യുഗം വരെയുളള സമയത്ത് നിരവധി ശ്രദ്ധേയ ചിത്രങ്ങളായിരുന്നു മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നത്.

    വിപി സത്യനു പിന്നാലെ ഐഎം വിജയന്റെ ജീവിതവും സിനിമയാവുന്നു! ചിത്രമൊരുക്കുന്നത് അരുണ്‍ ഗോപിവിപി സത്യനു പിന്നാലെ ഐഎം വിജയന്റെ ജീവിതവും സിനിമയാവുന്നു! ചിത്രമൊരുക്കുന്നത് അരുണ്‍ ഗോപി

    പ്രമേയം കൊണ്ടും അവതരണം കൊണ്ടും മലയാള സിനിമകള്‍ മറ്റുളള ഭാഷകളില്‍ നിന്നും വേറിട്ടുനില്‍ക്കാറുണ്ട്. പ്രേക്ഷക മനസുകളില്‍ നിന്നും മായാത്ത ഒട്ടേറെ ചിത്രങ്ങള്‍ ഇവിടെയുണ്ടായിട്ടുണ്ട്. ചാനലുകളില്‍ എപ്പാള്‍ വന്നാലും ആ ഹിറ്റ് ചിത്രങ്ങള്‍ക്കെല്ലാം തന്നെ പ്രേക്ഷകര്‍ മികച്ച സ്വീകാര്യതയാണ് നല്‍കാറുളളത്. മലയാള സിനിമയില്‍ എറ്റവും കൂടുതല്‍ കാലം പ്രദര്‍ശിപ്പിച്ച സിനിമകളെക്കുറിച്ചറിയാം. തുടര്‍ന്ന് വായിക്കൂ...

    മണിച്ചിത്രത്താഴ്

    മണിച്ചിത്രത്താഴ്

    ഫാസിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ എവര്‍ഗ്രീന്‍ ചിത്രങ്ങളിലൊന്നായിരുന്നു മണിച്ചിത്രത്താഴ്. 1993ല്‍ പുറത്തിറങ്ങിയ ഈ ചിത്രം പ്രമേയപരമായും താരങ്ങളുടെ അഭിനയമികവും കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാലിനൊപ്പം സുരേഷ് ഗോപി,ശോഭന തുടങ്ങിയവരും മുഖ്യ വേഷത്തിലെത്തിയ ചിത്രമായിരുന്നു ഇത്. ചിത്രത്തിലെ നാഗവല്ലി എന്ന കഥാപാത്രത്തിനായിരുന്നു ശോഭനയ്ക്ക് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നത്. വാണിജ്യപരമായി വലിയ വിജയം നേടിയ ചിത്രം ഒരു വര്‍ഷത്തിലധികമായിരുന്നു തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.

    ഗോഡ് ഫാദര്‍

    ഗോഡ് ഫാദര്‍

    സിദ്ദിക്ക്-ലാല്‍ കുട്ടുകെട്ടില്‍ പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളിലൊന്നായിരുന്നു ഗോഡ്ഫാദര്‍. മുകേഷ്, എന്‍എന്‍ പിളള,ഇന്നസെന്റ് ജഗദീഷ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. കനികയായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയിരുന്നത്. രണ്ടു കുടുംബങ്ങള്‍ തമ്മിലുളള ശത്രുതയുടെ കഥ പറഞ്ഞ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നൊരു ചിത്രമായിരുന്നു.404 ദിവസമായിരുന്നു ചിത്രം കേരളത്തിലെ ഒരു തിയ്യേറ്ററുകളില്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചിരുന്നത്.

    ഒരു വടക്കന്‍ വീരഗാഥ

    ഒരു വടക്കന്‍ വീരഗാഥ

    മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒരു വടക്കന്‍ വീരഗാഥ. വടക്കന്‍ പാട്ടിന്‌റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മമ്മൂക്കയുടെ ചന്തു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു മാധവിയായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയിരുന്നത്. മമ്മൂട്ടിക്ക് ആദ്യമായി ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത കഥാപാത്രമായിരുന്നു ചിത്രത്തിലെ ചന്തു. തുടര്‍ച്ചയായി 300 ദിവസത്തിലധികമായിരുന്നു ചിത്രം കേരളത്തിലെ തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.

    ചിത്രം

    ചിത്രം

    മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നായിരുന്നു ചിത്രം. രഞ്ജിനിയായിരുന്നു ചിത്രത്തില്‍ ലാലേട്ടന്റെ നായികയായി എത്തിയിരുന്നത്. വ്യത്യസ്ഥമാര്‍ന്നൊരു കഥ പറഞ്ഞ ചിത്രം തിയ്യേറ്ററുകളില്‍ നിന്ന് എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. ഒരു വര്‍ഷത്തിലധികമായിരുന്നു മോഹന്‍ലാലിന്റെ ഈ സിനിമ തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.

    ഹിറ്റ്ലര്‍

    ഹിറ്റ്ലര്‍

    മമ്മൂട്ടി-സിദ്ദിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഹിറ്റ്‌ലര്‍. മമ്മൂക്ക ഹിറ്റ്‌ലര്‍ രാമന്‍കുട്ടി എന്നൊരു കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ എത്തിയിരുന്നത്. 1996ല്‍ പുറത്തിറങ്ങിയ ചിത്രം ആ വര്‍ഷത്തെ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളിലൊന്നായി മാറിയിരുന്നു. മൂന്നുറ് ദിവസത്തിലധികമാണ് ഹിറ്റ്‌ലര്‍ തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.

    ഇരുപതാം നൂറ്റാണ്ട്

    ഇരുപതാം നൂറ്റാണ്ട്

    സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് മോഹന്‍ലാലിനെ ഉയര്‍ത്തിയ ചിത്രങ്ങളിലൊന്നായിരുന്നു ഇരുപതാംനൂറ്റാണ്ട്. ചിത്രത്തിലെ സാഗര്‍ എലിയാസ് ജാക്കി എന്ന ലാലേട്ടന്‍ കഥാപാത്രം ആരാധകര്‍ ഒന്നടങ്കം നെഞ്ചോടു ചേര്‍ത്തിരുന്നതാണ്. കെ മധുവായിരുന്നു ഇരുപതാം നൂറ്റാണ്ട് സംവിധാനം ചെയ്തിരുന്നത്. 250 ദിവസങ്ങളോളമായിരുന്നു ഇരുപതാം നൂറ്റാണ്ട് തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.

    തേന്മാവിന്‍ കൊമ്പത്ത്

    തേന്മാവിന്‍ കൊമ്പത്ത്

    ഇരുപതാം നൂറ്റാണ്ട് പോലെ തന്നെ മോഹന്‍ലാലിന്റെ കരിയറിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു തേന്മാവിന്‍ കൊമ്പത്ത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ശോഭന,നെടുമുടി വേണു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. 250 ദിവസങ്ങളോളമായിരുന്നു ചിത്രം തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.

    കിരീടം

    കിരീടം

    സിബി മലയിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ാല്‍ ചിത്രമായിരുന്നു കീരിടം. ചിത്രത്തിലെ സേതുമാധവന്‍ എന്ന കഥാപാത്രം ലാലേട്ടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 250 ദിവസങ്ങളോളമായിരുന്നു കിരീടം തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.

    വിയറ്റ്‌നാം കോളനി

    വിയറ്റ്‌നാം കോളനി

    സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മറ്റൊരു ഹിറ്റ് ചിത്രമായിരുന്നു വിയറ്റ്‌നാം കോളനി. മോഹന്‍ലാല്‍,ഇന്നസെന്റ്,കനിക തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്കിയൊരുക്കിയ ചിത്രം വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടായിരുന്നു ഒരുക്കിയിരുന്നത്. ഇരുനൂറിലധികം ദിവസമായിരുന്നു ചിത്രം തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.

    കാത്തിരിപ്പിനൊടുവില്‍ അബ്രഹാമിന്റെ സന്തതികള്‍ തിയ്യേറ്ററുകളിലേക്ക്! വൈറലായി പുതിയ പോസ്റ്റര്‍! കാണൂകാത്തിരിപ്പിനൊടുവില്‍ അബ്രഹാമിന്റെ സന്തതികള്‍ തിയ്യേറ്ററുകളിലേക്ക്! വൈറലായി പുതിയ പോസ്റ്റര്‍! കാണൂ

    English summary
    nine malayalam films that ran for the longest time
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X