twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന് മീനയോട് ഇത്ര ഇഷ്ടം തോന്നാന്‍ കാരണം എന്താണ്, മീനയെ വിടാതെ മോഹന്‍ലാല്‍ !!

    By Rohini
    |

    തൊണ്ണൂറുകളില്‍ മോഹന്‍ലാലിന്റെ ഭാഗ്യ നായിക ആരണെന്ന് ചോദിച്ചാല്‍ ശോഭന, രേവതി തുടങ്ങിയവര്‍ക്കൊപ്പം മീനയുടെ പേരും പറഞ്ഞു കേള്‍ക്കാറുണ്ട്. ഇപ്പോള്‍ ശോഭന സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നു. രേവതിയും വളരെ സെലക്ടീവാണ്. രണ്ട് പേര്‍ക്കും അഭിനയവും കഴിവും സൗന്ദര്യവും ഇപ്പോഴുമുണ്ടെങ്കിലും മോഹന്‍ലാലിന്റെ നായികയായി വരുന്നില്ല.

    മോഹന്‍ലാല്‍ ലോകത്തിലെ പത്തു മികച്ച നടന്മാരിലൊരാളാണെന്ന് നടി മീന

    എന്നാല്‍ മീന മാത്രം ഇപ്പോഴും മോഹന്‍ലാലിന്റെ ഭാഗ്യ നായികയായി തുടരുന്നു. പഴയ നായികമാര്‍ക്കൊന്നും ലാല്‍ അധികം അവസരം കൊടുക്കുന്നില്ല എന്ന് പറയുമ്പോഴാണ് ലാല്‍ മീനയ്‌ക്കൊപ്പം ദൃശ്യം, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങള്‍ ചെയ്ത് ഗംഭീര വിജയം നേടിയത്. എന്താണ് ലാലിനും മീനയ്ക്കുമിടയില്‍ ഇത്ര വലിയ കെമിസ്ട്രി. ഇരുവരും ഒന്നിച്ച ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം.

    84 ല്‍ ബാലതാരമായി മനസ്സറിയാതെ

    84 ല്‍ ബാലതാരമായി മനസ്സറിയാതെ

    മുപ്പിത്തരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1984 ല്‍ റിലീസ് ചെയ്ത മനസ്സറിയാതെ എന്ന ചിത്രത്തിലാണ് ആദ്യമായി മീന മോഹന്‍ലാലിനൊപ്പം അഭിനയിച്ചത്. ബാലതാരമായിട്ടാണ് മീന ചിത്രത്തിലെത്തിയത്. സോമന്‍ അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ സറീന വഹാബായിരുന്നു ലാലിന്റെ നായിക

    വര്‍ണ്ണപ്പകിട്ടിലൂടെ ഒന്നിച്ചു

    വര്‍ണ്ണപ്പകിട്ടിലൂടെ ഒന്നിച്ചു

    1996 ല്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ബിഗ് ബജറ്റ് ചിത്രമായ പ്രിന്‍സ് എട്ട് നിലയില്‍ പൊട്ടി. ലാലിന്റെ കരിയറില്‍ കരിനിഴല്‍ വീണു തുടങ്ങുമ്പോഴാണ് ഐവി ശശി സംവിധാനം ചെയ്ത വര്‍ണ്ണപ്പകിട്ട് എന്ന ചിത്രത്തില്‍ മീന നായികയായെത്തുന്നത്. ആ ചിത്രം ലാലിനെ കരകയറ്റി. മീന മോഹന്‍ലാല്‍ കൂട്ടുകെട്ട് മലയാളത്തില്‍ ഹിറ്റാകുകയും ചെയ്തു

    ഒളിമ്പ്യന്‍ അന്തോണി ആദം

    ഒളിമ്പ്യന്‍ അന്തോണി ആദം

    തുടര്‍ന്ന് മീനയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ച ചിത്രമാണ് ഒളിമ്പ്യന്‍ അന്തോണി ആദം. 1999 ലാണ് സിനിമ റിലീസ് ചെയ്തത്. ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രം പക്ഷെ പ്രതീക്ഷിച്ച വിജയം നേടിയില്ല. എന്നാലും മോഹന്‍ലാല്‍ - മീന കൂട്ടുകെട്ടിന് ഒരു ഭംഗവും വരുത്തിയിരുന്നില്ല

    മിസ്റ്റര്‍ ബ്രഹ്മചാരിയും പൊട്ടി

    മിസ്റ്റര്‍ ബ്രഹ്മചാരിയും പൊട്ടി

    2003 ലാണ് പിന്നീട് മോഹന്‍ലാലും മീനയും ഒന്നിച്ചഭിനയിച്ചത്. തുളസിദാസ് സംവിധാനം ചെയ്ത ചിത്രം ഹാസ്യത്തിന് പ്രധാന്യം നല്‍കിയ കുടുംബ ചിത്രമായിരുന്നു. എന്നാല്‍ സിനിമ പരാജയപ്പെട്ടു. എട്ട് നിലയില്‍ പൊട്ടിയിട്ടും മീന - മോഹന്‍ലാല്‍ കെമിസ്ട്രി വര്‍ക്കൗട്ടായി.

    നാട്ടുരാജാവ്

    നാട്ടുരാജാവ്

    ഷാജി കൈലാസ് സംവിധാനം ചെയ്ത മാസ് ആക്ഷന്‍ ചിത്രമായിരുന്നു നാട്ടുരാജാവ്. ഗംഭീര പാത്ര സൃഷ്ടിതന്നെയായിരുന്നു സിനിമയുടെ പ്രത്യേകത. മീന ലാലിന്റെ നായികയായി എത്തി. പക്ഷെ സിനിമ പൊട്ടിപ്പൊളിഞ്ഞു

    ചന്ദ്രോത്സവം

    ചന്ദ്രോത്സവം

    പ്രതീക്ഷയോടെയാണ് രഞ്ജിത്ത് - മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ചന്ദ്രോത്സവം എന്ന ചിത്രം റിലീസ് ചെയ്യുന്നത്. മീന ലാലിന്റെ നായികയായി വീണ്ടും വന്നു. എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായിട്ടാണ് ഇവിടെയും സംഭവിച്ചത്. സിനിമ പരാജയപ്പെട്ടു.

    ഉദയനാണ് താരം

    ഉദയനാണ് താരം

    തുടരെ തുടരെ ചിത്രങ്ങള്‍ പരാജയപ്പെട്ടു നില്‍ക്കുമ്പോഴാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ഉദയനാണ് താരം എന്ന ചിത്രമെത്തുന്നത്. മോഹന്‍ലാലിന്റെ കരിയറില്‍ വീണ്ടും തിളക്കം കൊണ്ടുവന്ന ചിത്രം കൂടെയാണ് ഉദയനാണ് താരം. മീനയായിരുന്നു ആ ഭാഗ്യം കൊണ്ടുവന്ന നായിക

    ദൃശ്യം സംഭവിച്ചു

    ദൃശ്യം സംഭവിച്ചു

    പിന്നെ കുറേ കാലം മീന സിനിമയില്‍ നിന്ന് ഇടവേളയെടുത്തു. മോഹന്‍ലാല്‍ തന്റേതായ രീതിയില്‍ വിജയങ്ങളുമായി മുന്നോട്ട് പോയി. എന്നാല്‍ ഇടയ്‌ക്കെപ്പോഴോ ലാലിന്റെ ഗ്രാഫ് താണുപോയി. മോഹന്‍ലാലിന്റെ കാലം മലയാള സിനിമയില്‍ കഴിഞ്ഞു എന്ന് പലരും പറഞ്ഞ സമയത്താണ് ദൃശ്യം എന്ന ചിത്രം എത്തുന്നത്. മീനയാണ് ചിത്രത്തില്‍ ലാലിന്റെ നായികയായത്.

    മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍

    മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍

    ദൃശ്യത്തിന്റെ ഗംഭീര വിജയത്തിന് ശേഷം മീന വീണ്ടും മലയാളത്തില്‍ തിരിച്ചെത്തിയത് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ജിബു ജേക്കബ് ചിത്രത്തിലൂടെയാണ്. മീന മോഹന്‍ലാല്‍ കൂട്ടുകെട്ട് ഇപ്പോഴും പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാണെന്ന് ബോധ്യപ്പെടുത്തുന്ന വിജയമായിരുന്നു ചിത്രത്തിന്റേത്.

    English summary
    Nine movies which Mohanlal done with Meena
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X