For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കുർബാന കഴിഞ്ഞ് പുലർച്ചയോടെ ഒളിച്ചോടി, വീട്ടുകാർ പറഞ്ഞിട്ട് സുരേഷേട്ടനും ഞങ്ങളെ തിരയുന്നുണ്ടായിരുന്നു'; ജോമോൾ

  |

  ഒരു വടക്കൻ വീരഗാഥ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ താരമാണ് നടി ജോമോൾ. ഒരു ബാലതാരമായാണ് നടി അരങ്ങേറ്റം കുറിച്ചത്. പിന്നീട് നടി വെള്ളിത്തിരയിലെ തന്നെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായി മാറി.

  വളരെ വ്യത്യസ്തമായ നിരവധി വേഷങ്ങൾ ചെയ്തിട്ടുള്ള താരം നായികവേഷം ചെയ്ത് തുടങ്ങിയതോടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ബാലതാരമായി സിനിമയിൽ വന്ന മറ്റുള്ള താരങ്ങൾ ഒന്നും തന്നെ ഇത്രയും വേഗത്തിൽ ഒരുപാട് ആരാധകരുള്ള ഒരു താരമായി മാറിയിട്ടില്ല.

  Also Read: മഞ്ഞചരടും താലിയും സമ്മാനിച്ച് അനു; ക്ഷണക്കത്തുമായി തങ്കച്ചന്‍! സ്റ്റാര്‍ മാജിക്കിലൂടെ സത്യം പറഞ്ഞ് താരങ്ങള്‍

  മലയാള സിനിമയിൽ ഒരുപാട് അവസരങ്ങൾ ലഭിച്ച താരം കൂടിയാണ് ജോമോൾ. എന്നാൽ വിവാഹ ശേഷം മറ്റുള്ള നടിമാരെ പോലെ തന്നെ ജോമോളും അഭിനയം നിർത്തി. അഭിനയം തുടർന്നിരുന്നുവെങ്കിൽ മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിൽ തന്നെ തിരക്കുള്ള താരമായി ജോമോൾ മാറുമായിരുന്നു.

  കേർഫുള്ളാണ് ജോമോൾ അഭിനയിച്ച് ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. ചന്ദ്രശേഖറിനെയാണ് ജോമോൾ വിവാഹം ചെയ്തത്.

  ജോമോളിന്റെ പ്രണയവും വിവാഹവുമെല്ലാം ഒരു സിനിമാകഥ പോലെ ത്രില്ലടിപ്പിക്കുന്നതാണ്. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിലും ടെലിവിഷൻ പരിപാടികളും സ്ഥിരം സാന്നിധ്യമാണ് ജോമോൾ.

  അടുത്തിടെ ഒരു ചാനൽ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും വീണ്ടും സംസാരിച്ചിരിക്കുകയാണ് ജോമോൾ.

  'ഒളിച്ചോടിയ തന്നെ കണ്ടുപിടിക്കാൻ വീട്ടുകാർ നടൻ സുരേഷ് ​ഗോപിയുടെ വരെ സഹായം തേടിയിരുന്നുവെന്നും ജോമോൾ വെളിപ്പെടുത്തി. പ്രണയവിവാഹമായിരുന്നു ഞങ്ങളുടേത്. യാഹൂ ചാറ്റ് പ്രൈവറ്റിലൂടെ പരിചയപ്പെട്ടവരാണ് ഞങ്ങൾ.'

  'എന്നേക്കാളും മുതിര്‍ന്നയാളാണ്.... കഷണ്ടിയാണ് എന്നൊക്കെയായിരുന്നു ചന്തു പറഞ്ഞത്. യഥാര്‍ത്ഥ പ്രണയത്തിന് രൂപവും പ്രായവുമൊന്നും പ്രശ്‌നമല്ലല്ലോ. ചാറ്റ് ചെയ്ത് പ്രേമിച്ചവരാണ്. ഹംസദൂത് ചന്തുവിന്റെ അമ്മയായിരുന്നു. ചന്തുവിന് ഷിപ്പില്‍ ഇന്റര്‍നെറ്റൊന്നും അങ്ങനെ ഉപയോഗിക്കാനാവുമായിരുന്നില്ല അന്ന്. ചന്തു കത്തെഴുതും. അത് അമ്മയ്ക്ക് വരും.'

  'എന്റെ വീട്ടില്‍ കത്തായിട്ട് അത് വരാന്‍ പറ്റില്ലല്ലോ. അമ്മ അത് നോക്കി മെയിലാക്കി എനിക്ക് അയയ്ക്കും. ഞാന്‍ തിരിച്ച് മെയില്‍ അയയ്ക്കും. അത് നോക്കി അമ്മ ചന്തുവിന് ഷിപ്പിലേക്ക് കത്തെഴുതും. അങ്ങനെയായിരുന്നു ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നത്.'

  Also Read: 'ഞാനും അനുശ്രീയും ലീ​ഗലി മാരീഡല്ല, എല്ലാം അവളുടെ വീട്ടുകാരുടെ പ്ലാനാണ്, ചത്ത് ജീവിക്കുന്നത് പോലെയാണ്'; വിഷ്ണു

  'എനിക്ക് മലയാളം അറിയില്ല. അഞ്ചടി നാലിഞ്ച് ഉയരം... മലയാളം അറിയില്ല. കറുത്തതാണ് എന്നൊക്കെയാണ് ചന്തു പറഞ്ഞത്. ഞാന്‍ എന്നെ ടോപ്പാക്കിത്തന്നെയാണ് പറഞ്ഞത്. സിനിമയില്‍ അഭിനയിക്കുന്ന കാര്യത്തെക്കുറിച്ചെല്ലാം പറഞ്ഞിരുന്നു.'

  'എന്റെ സിനിമകളൊന്നും ചന്തു കണ്ടിരുന്നില്ല. അന്ന് നിന്നെ കണ്ടിരുന്നുവെങ്കില്‍ ഞാന്‍ കെട്ടില്ലായിരുന്നു എന്നൊക്കെ ചന്തു പറയുമായിരുന്നു. കാണാതെ ഇഷ്ടപ്പെട്ടവരാണ് ഞങ്ങള്‍. പബ്ലിക് ചാറ്റ് പ്രൈവറ്റായി മാറ്റുകയായിരുന്നു ഞങ്ങള്‍. ഒരു ഫ്രണ്ടായി മാറുകയായിരുന്നു. ഡിസംബര്‍ 31നായിരുന്നു ഒളിച്ചോട്ടം. വിവാഹം ജനുവരി ഒന്നിനായിരുന്നു.'

  'കേരളത്തില്‍ നിന്നും മുങ്ങിയ ഞങ്ങൾ പൊങ്ങിയത് ബോംബൈയിലായിരുന്നു. ഞങ്ങൾക്ക് പിന്നാലെ ആളെ വിട്ടത് സുരേഷ് ഗോപിയായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്താമെന്നായിരുന്നു ചന്തു കരുതിയത്. ഞാന്‍ വന്ന് സംസാരിച്ചാല്‍ കല്യാണം നടക്കുമെന്ന് കരുതിയ ആളാണ് അദ്ദേഹം. അങ്ങനെയൊരു സാധ്യതയില്ലെന്ന് എനിക്കറിയാമായിരുന്നു.'

  'എന്റെ അവസ്ഥ ചന്തുവിന് മനസിലാവുന്നുണ്ടായിരുന്നില്ല. അന്ന് അത് പോലെയുള്ള വിവാഹം വളരെ കുറവായിരുന്നു. ഇന്നായിരുന്നുവെങ്കില്‍ വീട്ടുകാര്‍ തന്നെ കല്യാണം നടത്തിയേനെ. ചന്തു 31ആം തീയതി വന്നപ്പോഴാണ് ഞാന്‍ കാര്യം പറഞ്ഞത്. ഞാന്‍ ഇറങ്ങിവരാമെന്നും പറഞ്ഞിരുന്നു.'

  'പള്ളിയില്‍പ്പോയി കുര്‍ബാനയൊക്കെ കഴിഞ്ഞ് പുലര്‍ച്ചെ രണ്ടായപ്പോഴാണ് ഇറങ്ങിയത്. രാവിലെയാണ് ഞാന്‍ പോയ കാര്യം വീട്ടുകാര്‍ അറിഞ്ഞത്. സുരേഷേട്ടനോടായിരുന്നു അവര്‍ വിളിച്ച് പറഞ്ഞത്. അതോടെയാണ് അദ്ദേഹം എയര്‍പോര്‍ട്ടില്‍ വിളിച്ച് ഇങ്ങനെ രണ്ടുപേര്‍ വരുന്നുണ്ടെന്നും അവരെ തടഞ്ഞ് വെക്കണമെന്നും പറഞ്ഞത്.'

  'ചെന്നൈയിലൊക്കെയാണ് വിളിച്ചത്. അയാം ഇന്‍ ചെന്നൈ എന്ന് മെസ്സേജിട്ടാണ് ഞാന്‍ പോയത്. പക്ഷെ ഞാന്‍ ബോംബെയിലേക്കാണ് പോയത്. പിന്നെ കല്യാണം കഴിഞ്ഞ് തിരിച്ച് വരികയായിരുന്നു' ജോമോൾ പറഞ്ഞു.

  Read more about: jomol
  English summary
  Niram Actress Jomol Open Up About Her Love Marriage And Suresh Gopi Involvement-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X