Just In
- 3 hrs ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 3 hrs ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 4 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 5 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
മൂന്നരവർഷത്തെ ഇടവേള: ഖത്തര്‍-യുഎഇ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു, കൂടുതൽ സർവീസുകൾ ഉടൻ
- Finance
കോവിഡ് പ്രതിസന്ധിയിലും ലാഭത്തിലായി പൊതുമേഖലാ സ്ഥാപനങ്ങൾ; നേടിയത് 3149 കോടി രൂപയുടെ വിറ്റുവരവ്
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അന്ന് ചാക്കോച്ചനെ ഞെട്ടിച്ച ആ നാല് വയസ്സുകാരിയും രമേഷ് പിഷാരടിയും തമ്മിലൊരു ബന്ധമുണ്ട്! കാണൂ!
ബാലതാരങ്ങളായി സിനിമയിലെത്തിയവര്‍ പിന്നീട് നായകനായും നായികയായുമൊക്കെ അരങ്ങേറാറുണ്ട്. ഒരുകാലത്ത് താരജോഡിയായി നിറഞ്ഞുനിന്ന താരങ്ങളായിരുന്നു കുഞ്ചാക്കോ ബോബനും ശാലിനിയും. ഇരുവരും ഒരുമിച്ചെത്തിയ സിനിമകളെല്ലാം പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ളവയാണ്. സിനിമാകുടുംബത്തിലെ ഇളംതലമുറക്കാരനായ ആലപ്പുഴക്കാരന് ഇപ്പോള്‍ മലയാള സിനിമയുടെ എല്ലാമെല്ലാമാണ്. ചോക്ലേറ്റ് ഹീറോ പരിവേഷത്തില്‍ നിന്നും മുക്തനായി ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് തെളിയിച്ച് മുന്നേറുകയാണ് ഈ താരം.
ആര്യ തിരിച്ചുവരുന്നു! ബംഗ്ലാവിലല്ല തമാശ ബസാറുമായാണ് വരവ്! തിരിച്ചുവരവിനെക്കുറിച്ച് താരം പറയുന്നത്?
കമല്‍ സംവിധാനം ചെയ്ത എക്കാലത്തെയും മികച്ച ക്യാംപസ് ചിത്രങ്ങളിലൊന്നായ നിറം ഇറങ്ങിയ സമയത്ത് കുഞ്ചാക്കോ ബോബനെത്തേടി ഒരു ഓഡിയോ ക്ലിപ്പ് എത്തിയിരുന്നു. സിനിമയിലെ ശ്ുകരിയയും പ്രായം തമ്മിലുമൊക്കെ മനോഹരമായി പാടിയാണ് നാലുവയസ്സുകാരി അന്ന് താരത്തെ ഞെട്ടിച്ചത്. അടുത്തിടെ വനിതയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ആ ക്ലിപ്പ് പങ്കുവെച്ചത്. ആരായിരുന്നു ആ കുഞ്ഞുഗായികയെന്ന അന്വേഷണമായിരുന്നു പിന്നീട്. നീണ്ട നാളത്തെ അന്വേഷണത്തിനൊടുവിലാണ് അത് രമേഷ് പിഷാരടിയിലെത്തി നിന്നത്.
രമേഷ് പിഷാരടിയുടെ സഹോദരിയായ ശ്രേയയായിരുന്നു ആ കുഞ്ഞുപാട്ടുകാരിയെന്ന് കുഞ്ചാക്കോ ബോബന് തന്നെയാണ് വ്യക്തമാക്കിയത്. രമേഷ് പിഷാരടിയും ചാക്കോച്ചനും അടുത്ത സുഹൃത്തുക്കളാണ്. ചാക്കോച്ചന് ലഭിക്കുന്ന സ്വീകാര്യതയില്‍ അസൂയ തോന്നി ഒരുകാലത്ത് താരത്തെ വെടി വെച്ച് കൊന്നാലോ എന്ന് വരെ ആലോചിച്ചിരുന്നുവെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. പിഷാരടി മാത്രമല്ല അനിയത്തിയും കലയില്‍ മികവ് തെളിയിച്ചിരുന്നുവെന്ന് ഒന്നൂടെ വ്യക്തമായിരിക്കുകയാണ് ഇപ്പോള്‍. ബാങ്കുദ്യോഗസ്ഥയാണ് ശ്രേയ ഇപ്പോള്‍. അന്നത്തെ ആ പാട്ട് ഇപ്പോള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.