For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ''ആശുപത്രിയിൽ വച്ച് ഉരുകി തീർന്നത് വർഷങ്ങൾ നീണ്ട പിണക്കമായിരുന്നു'', ജോമോളുടെ പഴയ അഭിമുഖം വൈറലാകുന്നു

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജോമോൾ. ബാലതാരമായി സിനിമയിൽ എത്തി പിന്നീട് മലയാള സിനിമയുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു താരം. 1989 ൽ പുറത്തിറങ്ങിയ ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിലൂടെയാണ് ജോമോൾ സിനിമയിൽ എത്തുന്നത്. ബാലതാരമായി എത്തിയ ജോമോളെ തേടി പിന്നീട് നായിക കഥാപാത്രങ്ങൾ എത്തുകയായിരുന്നു. ജയറാം ചിത്രമായ സ്നേഹത്തിലൂടെയാണ് ജോമോൾ നായികയായി എത്തുന്നത്. പഞ്ചാബി ഹൗസിലെ സുജാതയും, എന്നു സ്വന്തം ജാനകിക്കുട്ടിയിലെ . ജാനകിക്കുട്ടിയും നിറത്തിലെ വർഷയുമൊക്കെ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. മിനിസ്ക്രീനിൽ ഈ സിനിമയ്ക്ക് ഇന്നും കാഴ്ചക്കാർ ഏറെയാണ്. നിറത്തിനും പഞ്ചാബി ഹൗസിനുമൊക്കെ ഇന്നും കാഴ്ചക്കാരുണ്ട്.

  ഗ്ലാമറസ് ലുക്കില്‍ വേദിക; പുത്തന്‍ ഫോട്ടോസ് കാണാം

  മമ്മൂക്ക എന്റെ തലയിൽ ഒന്ന് കൈ വെച്ച് അനുഗ്രഹിച്ചു, ടി.എ റസാക്കിനെ ഒരിക്കലും മറക്കാൻ കഴിയില്ല

  വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത ജോമോൾ വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. എന്നാൽ നടി അധികം സജീവമായിരുന്നില്ല. ഇപ്പോഴിത ജോമോളുടെ ഒരു പഴയ അഭിമുഖം സേഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിവാഹത്തെ കുറിച്ചും വീട്ടുകാരിൽ നിന്നുണ്ടായ എതിർപ്പിനെ കുറിച്ചുമാണ് നടി പറയുന്നത്. മലയാളി പ്രേക്ഷകർ തിരികെ സിനിമയിലേയ്ക്ക് മടങ്ങി എത്തണമെന്ന് ആഗ്രഹിച്ച ഒരു താരമാണ് ജോമോൾ.

  കൊച്ച് എന്റെ വയിറ്റിലാണെന്നേ ഉള്ളു, ടേക്ക് കെയർ ചെയ്യുന്നത് മകളാണ്, വിശേഷങ്ങൾ പങ്കുവെച്ച് അശ്വതി ശ്രീകാന്ത്

  2002 ആണ് ജോമോൾ ചന്ദ്രശേഖരൻ പിളളയെ വിവാഹം കഴിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. ആദ്യം നല്ല സുഹൃത്തുക്കളായിരുന്നു. എന്നാൽ പിന്നീട് ഈ സൗഹൃദം പ്രണമായി മാറുകയായിരുന്നു.'' അന്ന് മതമോ വയസ്സോ ഒന്നും പ്രശ്നമായിരുന്നില്ല എന്നാണ് ജോമോൾ പറയുന്നത്''. വിവാഹത്തിന് ശേഷം എട്ട് വർഷത്തോളം മുംബൈയിൽ ആയിരുന്നു. പിന്നീട് അടുത്തിടെയാണ് കേരളത്തിലേയ്ക്ക് എത്തുന്നത്. മർച്ചന്റ് നേവിയിൽ എൻജിനീയർ ആയിരുന്നു ജോമോളുടെ ഭർത്താവ് ചന്ദ്രശേഖരൻ.

  കേരളത്തിൽ എത്തി കുറച്ച് വർഷം തിരുവനന്തപുരത്ത് ആയിരുന്നു താമസം. പിന്നീട് കൊച്ചിയിലേയ്ക്ക് താമസം മാറുകയായിരുന്നു എന്ന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ജോമോൾ പറഞ്ഞു. കൊച്ചിയെ ചുറ്റിപ്പറ്റിയാണ് സിനിമ സൗഹൃദങ്ങളെന്നും നടി അന്ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. നടൻ കുഞ്ചേക്കോ ബോബനും വിനീതും അമൽ നീരദുമൊക്കെ അയൽക്കാരാണെന്നും നടി പറഞ്ഞിരുന്നു.

  വിവാഹത്തോടെയുണ്ടായ വീട്ടുകാരുടെ എതിർപ്പിനെ കുറിച്ചും അത് പരിഹരിച്ചതിനെ പറ്റിയുമൊല്ലാം ജോമോൾ പറയുന്നുണ്ട്.''വിവാഹത്തോടെ സ്വന്തം വീട്ടിൽ ഉണ്ടായ പ്രശ്നങ്ങൾ മാറുന്നത് 2017 ലെ ഒരു വിഷുക്കാലത്താണെന്നാണ് നടി പറയുന്നത്. അന്ന് ആശുപത്രിയിൽ വച്ച് ഉരുകി തീർന്നത് വർഷങ്ങൾ നീണ്ട പിണക്കവും പരിഭവവും ഒക്കെയായിരുന്നു. തനിക്ക് നഷ്ടപ്പെട്ടുപോകുമെന്നു ഭയന്ന സന്തോഷം ജീവിതത്തിലേക്ക് എത്തിയത് ഒരു വിഷുക്കാലത്തായിരുന്നുവെന്നും'' താരം അഭിമുഖത്തിൽ പറയുന്നു.

  Jomol To Make a Comeback | FilmiBeat Malayalam

  ഒരു ഇടവേളയ്ക്ക് ശേഷം ജോമോൾ വീണ്ടും സിനിമയിലേയ്ക്ക് മടങ്ങി എത്തുകയാണ്. സുരേഷ് ഗോപി നായകനാവുന്ന ചിത്രത്തിലൂടെയാണ് ജോമോൾ സിനിമയിലേയ്ക്ക് വീണ്ടും മടങ്ങി വരുന്നത്. എന്നാൽ ''സിനിമയിൽ നേരത്തെ അവസരം ലഭിച്ചിരുന്നുവെന്നും എന്നാൽ ഇത് കുട്ടികൾ ചെറുതായിരുന്നതുകൊണ്ട് അഭിനയം വേണ്ടെന്നു വെയ്‌ക്കുകയായിരുന്നു ജോമോൾ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു'' . മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ജോമോൾ. കുഞ്ചാക്കോബോബൻ, ശാലിനി, ജോമോൾ ഉണ്ടാക്കി ഓളം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്.

  Read more about: jomol
  English summary
  Niram Movie Actress Jomol Opens Up Her marriage Issues, Throwback interview Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X