ചാക്കോച്ചന്റെ പിറന്നാള്‍ സര്‍പ്രൈസ് ഇതാണ്! നിറം രണ്ടാമതും തിയറ്ററുകളിലേക്ക് എത്തുമെന്ന് പ്രിയ

കുഞ്ചാക്കോ ബോബന്‍ മലയാള സിനിമയില്‍ തരംഗമൂണ്ടാക്കിയ സിനിമയായിരുന്നു നിറം. അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ ഒന്നിച്ച കുഞ്ചാക്കോ ബോബനും ശാലിനിയും നായിക നായകന്മാരായി എത്തി ഹിറ്റാക്കിയ നിറം റിലീസ് ചെയ്തിട്ട് ഇരുപത് വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഇതുമായി ബന്ധപ്പെട്ട് നിറം വീണ്ടും തിയറ്ററുകളിലെക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍.

നിറത്തിന്റെ 20-ാം വാര്‍ഷികവും കുഞ്ചാക്കോ ബോബന്റെ പിറന്നാളും സമഗ്രമായി ആഘോഷിക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. അങ്ങനെ ഒക്ടോബര്‍ 27 ന് രാവിലെ 7.30 ന് ആലപ്പുഴ, റെയ്ബാന്‍ സിനി ഹൗസില്‍ ആണ് നിറം വീണ്ടും പ്രദര്‍ശനത്തിന് എത്തുന്നത്. കാന്‍സറിനോട് പൊരുതുന്ന ഒരു സ്ത്രീയ്ക്ക് സഹായം നല്‍കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ഒരു ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

 niram-kunchako-boban

ആരാധകരുടെ നേതൃത്വത്തില്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് ആശംസ അറിയിച്ച് കൊണ്ട് കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയ ആണഅ ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം പുറത്ത് അറിയിച്ചത്. വര്‍ഷമെത്ര കഴിഞ്ഞാലും ചാക്കോച്ചന്റെ ഏറ്റവും മനോഹരമായ സിനിമകളിലൊന്നാണ് നിറമെന്ന് ആരാധകര്‍ പറയുന്നു. പ്രിയയുടെ പോസ്റ്റിന് താഴെ പിറന്നാള്‍ ആശംസയുടെ കമന്റുകള്‍ നിറഞ്ഞിരിക്കുകയാണ്.

കുഞ്ചാക്കോ ബോബനും ശാലിനിയും നായിക നായകന്മാരായി എത്തിയ ഏറ്റവും ഹിറ്റ് സിനിമയായിരുന്നിത്. സമപ്രായക്കാരായ എബി, സോന എന്നീ കഥാപാത്രങ്ങളെയായിരുന്നു ഇരുവരു അവതരിപ്പിച്ചത്. കമല്‍ സംവിധാനം ചെയ്ത ചിത്രം 1999 ലായിരുന്നു റിലീസ് ചെയ്തത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X