സൂപ്പര്‍താരമായി തിരിച്ചുവരാം എന്നായിരുന്നു പ്ലാന്‍, നാടുവിട്ട കഥ പറഞ്ഞ് നിര്‍മ്മല്‍ പാലാഴി
കോമഡി സ്‌കിറ്റുകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് നിര്‍മ്മല്‍ പാലാഴി, മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവല്‍ എന്ന പരിപാടിയിലൂടെയാണ് നിര്‍മ്മല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ഹാസ്യനടനായി നിരവധി സിനിമകളിലും അഭിനയിച്ചിരുന്നു താരം. സൂപ്പര്‍താര ചിത്രങ്ങളിലെല്ലാം ചെറിയ റോളുകളില്‍ നിര്‍മ്മല്‍ പാലാഴി അഭിനയിച്ചിരുന്നു. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് നിര്‍മ്മല്‍. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് സമൂഹ മാധ്യമങ്ങളിലും എത്താറുണ്ട് താരം.

അതേസമയം മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സൂപ്പര്‍ താരത്തെ പോലെ തിരിച്ചുവരാം എന്ന പ്ലാനോടെ നാട്ടുവിട്ട കഥ നടന്‍ വെളിപ്പെടുത്തിയിരുന്നു. പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞുപോയതോടെ നാടുവിട്ട രസകരമായ സംഭവം പങ്കുവെച്ചാണ് നടന്‍ എത്തിയിരിക്കുന്നത്. സിനിമാ താരത്തെ പോലെ തിരിച്ചുവരാം എന്ന പ്ലാനോടെ ആണ് നാട്ടുവിട്ടതെന്നും എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണെന്നും നടന്‍ പറയുന്നു.
നിര്‍മ്മല്‍ പാലാഴിയുടെ വാക്കുകളിലേക്ക്: സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞുപോയതിനാണ് നാടുവിട്ടത്. എന്തെങ്കിലും നേടി സിനിമയില്‍ കാണുന്ന സൂപ്പര്‍താരത്തെ പോലെ തിരിച്ചുവരാം എന്നായിരുന്നു പ്ലാന്‍. പക്ഷേ അടുത്ത ദിവസം തന്നെ ബന്ധുക്കള്‍ എന്നെ തേടിപ്പിടിച്ച് അന്ന് വീട്ടിലേക്ക് തിരിച്ചുകൊണ്ടുവന്നു. നാടുവിട്ട് അധോലോക രാജാവായി തിരിച്ചുവരുന്ന മിഥുന്‍ ചക്രവര്‍ത്തിയുടെ സിനിമ കണ്ടതിന്റെ സൈഡ് ഇഫക്ടായിരുന്നു അത്. സിനിമ അത്രയും ലഹരി ആയിരുന്നു. അഭിനയിക്കാന്‍ ചാന്‍സ് തേടി കുറെ അലഞ്ഞിട്ടുണ്ട്. എന്നാല്‍ മുഖത്തിന് പക്വതയില്ല എന്ന് പറഞ്ഞ് അന്ന് പലരും തിരിച്ചയച്ചു. നടന്‍ പറഞ്ഞു. അതേസമയം മിമിക്രി വേദികളില്‍ നിന്നുമാണ് താരം സിനിമയിലേക്ക് എത്തിയത്.
Recommended Video
നിര്‍മ്മല്‍ പാലാഴിയുടെ അടുത്ത സുഹൃത്തായ ഹരീഷ് കണാരന്‍ മലയാള സിനിമയിലെ മിന്നും താരമാണ്. ഇരുവരും ഒരുമിച്ചുളള കോമഡി സ്‌കിറ്റുകള്‍ മുന്‍പ് തരംഗമായി മാറിയിരുന്നു. കൂട്ടത്തില്‍ ബാബുവേട്ടന്‍ സ്‌കിറ്റിയാരുന്നു കൂടുതല്‍ തരംഗമായത്. ഹരീഷ് കണാരന് പിന്നാലെയാണ് നിര്‍മ്മല്‍ പാലാഴിയും സിനിമയില്‍ തിളങ്ങിയത്. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ ബിഗ് ബ്രദറാണ് നടന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം. മലയാളത്തില്‍ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് നിര്‍മ്മല്‍ പാലാഴി. കോഴിക്കോട് സ്വദേശിയായ നടന്‍ മുന്‍പ് മമ്മൂട്ടിക്കൊപ്പം പുത്തന്‍പണം എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.


Click it and Unblock the Notifications