നൂറിനും നൂറ്റിയമ്പതിനും പരിപാടി ചെയ്ത് അലഞ്ഞ് നടന്നിട്ടുണ്ട്; ഹരീഷിൻ്റെ സന്തോഷത്തിൽ പങ്കുചേർന്ന് നിർമൽ പാലാഴി

മലയാള സിനിമയിലേക്ക് മറ്റൊരു നായകന്‍ കൂടി എത്തുകയാണ്. ഹാസ്യ കഥാപാത്രങ്ങളിലൂടെ ജനപ്രീതി നേടി എടുത്ത ഹരീഷ് കണാരന്‍ ആദ്യമായി നായകനാവുകയാണ്. ഞാന്‍ നായകനാവുന്ന പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞു. എല്ലാവരുടെയും പ്രാര്‍ഥന ഉണ്ടാവണമെന്ന് പറഞ്ഞാണ് ഹരീഷ് കണാരന്‍ എത്തിയത്. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. പിന്നാലെ ഹരീഷിന് ആശംസകള്‍ അറിയിച്ച് സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമെല്ലാം എത്തി. കൂട്ടത്തിൽ നടന്‍ നിര്‍മല്‍ പാലാഴി എഴുതിയ കുറിപ്പും ശ്രദ്ധേയമാവുകയാണ്. .

പണ്ട് ഒരുമിച്ച് പരിപാടികള്‍ ചെയ്ത് അലഞ്ഞ് നടന്ന കാലത്തെ കുറിച്ചൊക്കെ പറഞ്ഞാണ് നിര്‍മല്‍ വന്നത്. ഒപ്പം പ്രിയപ്പെട്ട സുഹൃത്തിന് എല്ലാവിധ ആശംസകളും താരം നല്‍കി. എന്തായാലും ഹരീഷിന് പിന്നാലെ നിര്‍മലിനെ തേടിയും ഇതുപോലൊരു സൗഭാഗ്യം വരട്ടേ എന്ന് ആശംസിച്ചുള്ള കമന്റുകളുമായി ആരാധകരും എത്തിയിരിക്കുകയാണ്.

 nirmal-palazhi

'100...150 നും പ്രോഗ്രാം ചെയ്ത് ഒരുപാട് അലഞ്ഞു നടന്നിട്ടുണ്ട്. ബസിന്റെ സമയം കഴിഞ്ഞു ലോറികളില്‍ കയറി വരാറുണ്ട്. ഇല്ലെങ്കില്‍ രാവിലെ വരെ ബസ്റ്റോപ്പിലും പീടിക കൊലായിലും കിടന്നിട്ടുണ്ട്. ഇങ്ങനൊക്കെ ആണെങ്കിലും രാത്രിയാവുമ്പോ വീട്ടിലെത്തണം. നല്ല മത്തി മുളകിട്ടതും കൂട്ടി ചോറു തിന്നണം. ഇതായിരുന്നു മൂപ്പരുടെ മൂഡ്?? അതുകൊണ്ട് തന്നെ കഷ്ടപ്പെട്ട് ഏതെങ്കിലും ലോങ് പ്രോഗ്രാം പിടിച്ചാല്‍... ഇയ്യി മുണ്ടാണ്ട് ഇരിക്കേടോ. ഇനി അവടെ വരെ പോയി എപ്പോ വീട്ടില്‍ എത്താനാ. അങ്ങനെ പറഞ്ഞു പ്രോഗ്രാം ഒഴിവാക്കുമായിരുന്നു.

ഇങ്ങനത്തെ മടിയന് ദൈവം കൊടുത്ത ഒരു പണി നോക്കണം. നിന്ന് തിരിയാന്‍ സമയം ഇല്ലാതെ ഒന്ന് വീട്ടില്‍ ഇരിക്കാന്‍ സമയം കൊടുക്കാതെ മലയാളത്തിലെ തിരക്കുള്ള ഒരു നടനാക്കി... ഇപ്പോള്‍ ആദ്യമായി ഒരു സിനിമയെ നയിക്കുന്ന നായകന്‍ ആവുന്ന ഒരു പുതിയ തുടക്കം. പ്രിയ സ്‌നേഹിതന് എല്ലാവിധ വിജയാശം സകളും നേരുന്നു... എന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ നിര്‍മല്‍ പാലാഴി കുറിച്ചത്.

 nirmal-palazhi

ചങ്ങായിക്കൊരു നല്ല കാലം വന്നപ്പം സന്തോഷിക്കുന്ന നല്ല ചങ്ങായി. നിങ്ങള്‍ക്കും വരും നിന്ന് തിരിയാന്‍ സമയം ഇല്ലാത്ത ഒരു കാലമെന്ന് ഒരു ആരാധകന്‍ നിര്‍മലിനോട് പറയുന്നു. വിനോദ് കോവൂര്‍, നിര്‍മല്‍ പാലാഴി, ഹരീഷ് കണാരന്‍, നിങ്ങള്‍ മൂന്നുപേരും ഞങ്ങള്‍ കോഴിക്കോട്ടുകാരുടെ അഭിമാനം തന്നെയാണ്. മൂന്നുപേരും മൂന്നുരീതിയില്‍ അഭിനയസിദ്ധിയും കോഴിക്കോടന്‍ ഹ്യുമറസ്സും ഒത്തിണങ്ങിയവര്‍. ഹരീഷ് ഭായിക്ക് ഹാസ്യത്തിന് ട്രെന്‍ഡിങ് ആയ ശരീരഭാവവും ശബ്ദവും കൂടി ചേര്‍ന്നപ്പോള്‍ അദ്ദേഹം ഒരല്‍പം തിരക്കുള്ള നടന്‍ ആയി.

എന്നുവച്ച് നിങ്ങള് ഒട്ടും മോശമല്ല. 'ബോസ്സ്... ടൈം എന്തായി' എന്ന രണ്ട് സെക്കന്റിന്റെ ഒരൊറ്റ ചോദ്യത്തില്‍ നിര്‍മല്‍ ഭായി ഞങ്ങളെ ഒത്തിരി ചിരിപ്പിച്ചു. 'എന്താണ് ബാബ്വെട്ടാ' എന്ന് ചോദിക്കാത്ത മലയാളി ഉണ്ടോ? തിരക്കുള്ള ഒരു ദിവസം വരും നിര്‍മല്‍ ഭായി. വേഷപ്പകര്‍ച്ചയില്‍ നിങ്ങള്‍ തന്നെയാണ് നമ്പര്‍ വണ്‍. പുതുമ കൊണ്ടുവരാന്‍ ശ്രമിക്കുക. നിങ്ങളുടെ മനസ്സ് നല്ല ശുദ്ധമനസ്സ് ആണ്. ഒരിക്കല്‍ വന്‍ വിജയങ്ങള്‍ തേടിവരുമെന്നാണ് മറ്റൊരു ആരാധകന്‍ നിര്‍മലിന്റെ പോസ്റ്റിന് താഴെ ഇട്ട കമന്റില്‍ പറയുന്നത്. രണ്ടാളും പൊളിയാണ്. അത് പോലെ അവസരങ്ങള്‍ നിങ്ങളെയും തേടി വരട്ടെ. ഇങ്ങളെ രണ്ടാളെം ഞങ്ങള്‍ക്ക് പെരുത്ത് ഇഷ്ടാണ്. കഴിവുള്ളവര്‍ക്ക് നല്ല അവസരങ്ങള്‍ തേടി എത്തുമെന്ന് തന്നെയാണ് ആരാധകര്‍ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X